കൊച്ചി : ആരോഗ്യ മേഖലയിലെ വന്‍കിട കുത്തകകളുടെ ചൂഷണത്തെ കേരളം ഒറ്റക്കെട്ടായി നേരിടുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്. കൊച്ചി കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി നിര്‍മ്മിച്ച ബ്ലോക്കിന്റെയും, ജനകീയ ആരോഗ്യ സുരക്ഷാ പദ്ധതിയുടെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍, സഹകരണ ആശുപത്രികളെ എന്തു വിലകൊടുത്തും സംരക്ഷിക്കുന്ന നിലാപാടാണ് ഈ സര്‍ക്കാരിന്റെതെന്നും മുഖ്യമന്ത്രി പറഞ്ഞു. ബഹുരാഷ്ട്ര കുത്തകകള്‍ വന്‍തുക മുടക്കി കേരളത്തിലെയും ഇന്ത്യയിലെയും പ്രമുഖ ആശുപത്രികളും ഡയഗ്നോസിസ്, ഫാര്‍മസ്യൂട്ടിക്കല്‍ മേഖലകളും ഏറ്റെടുക്കുകയും, തുടര്‍ന്ന് അവ പലതവണ ഉയര്‍ന്ന വിലയ്ക്ക് മറിച്ചുവിറ്റ് വന്‍ ലാഭം കൊയ്യുകയും ചെയ്യുന്ന മാഫിയകളെ തടയുന്നതിന് സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തമെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാര്‍ക്ക് ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പോലുള്ള സഹകരണ ആശുപത്രികള്‍ വഴിയും സര്‍ക്കാര്‍ നേരിട്ടും ഡയഗ്നോസിസ്, ഫാര്‍മസ്യൂട്ടിക്കല്‍ മേഖലകളില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിര്‍ദ്ധനര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ മേഖലയില്‍ സമഗ്ര സംഭാവന നല്കുന്ന ഭീമ ജൂവല്‍സ് ചെയര്മാന് ബി.ബിന്ദുമാധവിനെയും, സുവര്‍ണ്ണ ജൂബിലി ബ്ലോക്കിന്റെ നിര്‍മ്മാണം റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തികരിച്ച കരാറുകാരന് കെ.വി.ജോസഫിനെയും മുഖ്യമന്ത്രി ആദരിച്ചു.
ചടങ്ങില്‍ കൊച്ചിന് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍സ് സൊസൈറ്റി പ്രസിഡന്റ് എം.ഒ. ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. സൊസൈറ്റി സെക്രട്ടറി അജയ് തറയില്‍, വൈസ് പ്രസിഡന്റ് അഡ്വ. ബി.എ. അബ്ദുല്‍ മുത്തലിബ്, ഹൈബി ഈഡന് എം.പി, കൊച്ചി കോര്പ്പറേഷന് മേയര്‍ അഡ്വ. വി.കെ.മിനിമോള്‍, എം.എല്‍.എമാരായ ടി.ജെ വിനോദ്, മുഹമ്മദ് ഷിയാസ്, ഉമ തോമസ് എന്നിവരും മുന്‍ എംഎല്‍എ ഡൊമിനിക്ക് പ്രസന്റേഷന്,സൊസൈറ്റി ഡയറക്ടര്‍മാരായ അഗസ്റ്റസ് സിറിള്‍, ടി.എച്ച് റഷീദ്, ആലപ്പാട്ട് മുരളീധരന്, ഡോ. ഹസീന മുഹമ്മദ്, ഇക്ബാല്‍ വലിയ വീട്ടില്‍, ഇന്ദിരാ ഭായ് പ്രസാദ്, എന്‍.എ.അബ്രഹാം, പി.ഡി. അശോകന്, കെ.പി. വിജയകുമാര്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. എസ്. സച്ചിദാനന്ദ കമ്മത്ത് എന്നിവര്‍ പ്രസംഗിച്ചു.

1)കൊച്ചി കടവന്ത്ര ഇന്ദിരാഗാന്ധി സഹരണ ആശുപത്രിയുടെ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി നിര്‍മ്മിച്ച സുവര്‍ണ്ണ ജൂബില ബ്ലോക്കിന്റെ ഉദ്ഘാടനം മുഖ്യ മന്ത്രി വി.ഡി.സതീശന് നിര്‍വ്വഹിക്കുന്നു. ഉമ തോമസ് എം.എല്‍.എ, അഗസ്റ്റസ് സിറിള്‍,ഇക്ബാല്‍ വലിയ വീട്ടില്‍,അഡ്വ. ബി.എ. അബ്ദുല്‍ മുത്തലിബ്,ടി.ജെ വിനോദ് എം.എല്‍.എ, മുഹമ്മദ് ഷിയാസ് എം.എല്‍.എ, എം.ഒ.ജോണ്‍, ഹൈബി ഈഡന് എം.പി,അജയ് തറയില്‍ തുടങ്ങിയവര്‍ സമീപം.

2)കൊച്ചി കടവന്ത്ര ഇന്ദിരാഗാന്ധി സഹരണ ആശുപത്രിയുടെ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി നിര്‍മ്മിച്ച സുവര്‍ണ്ണ ജൂബില ബ്ലോക്കിന്റെ ഉദ്ഘാടനം മുഖ്യ മന്ത്രി വി.ഡി.സതീശന് നിര്‍വ്വഹിക്കുന്നു. ഇക്ബാല്‍ വലിയ വീട്ടില്‍,ബി.ബിന്ദു മാധവ്, ടി.ജെ വിനോദ് എം.എല്‍.എ,അജയ് തറയില്‍,എം.ഒ.ജോണ്‍, മേയര്‍ അഡ്വ.വി.കെ.മിനിമോള്‍, ഹൈബി ഈഡന് എം.പി, ഡോമിനിക് പ്രസന്റേഷന്, മുഹമ്മദ് ഷിയാസ് എം.എല്‍.എ, അഡ്വ. ബി.എ. അബ്ദുല്‍ മുത്തലിബ്, ഉമ തോമസ് എം.എല്‍.എ, അഗസ്റ്റസ് സിറിള്‍ തുടങ്ങിയവര്‍ സമീപം.

3) കൊച്ചി കടവന്ത്ര ഇന്ദിരാഗാന്ധി സഹരണ ആശുപത്രിയുടെ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി നിര്‍മ്മിച്ച സുവര്‍ണ്ണ ജൂബില ബ്ലോക്കിന്റെ ഉദ്ഘാടനം മുഖ്യ മന്ത്രി വി.ഡി.സതീശന് നിര്‍വ്വഹിക്കുന്നു. ഇക്ബാല്‍ വലിയ വീട്ടില്‍,അഗസ്റ്റസ് സിറിള്‍,അഡ്വ. ബി.എ. അബ്ദുല്‍ മുത്തലിബ്, അജയ് തറയില്‍, ഉമ തോമസ് എം.എല്‍.എ, ഹൈബി ഈഡന് എം.പി, എം.ഒ ജോണ്‍, മുഹമ്മദ് ഷിയാസ് എം.എല്‍.എ, ടി.ജെ.വിനോദ് എം.എല്‍.എ, മേയര്‍ അഡ്വ.വി.കെ.മിനിമോള്‍,ഡോമിനിക് പ്രസന്റേഷന്, ഇന്ദിരാ ഭായ് പ്രസാദ്, ഡോ. ഹസീന മുഹമ്മദ്, ബി.ബിന്ദു മാധവ് തുടങ്ങിയവര്‍ സമീപം.
