ട്രില്യൺ ബമ്പർ അടിച്ചു! ഇനി നമ്മൾ ലോകരാജാവ്; നെഞ്ചുതകർന്ന് ചൈന


ലോകസമ്പദ്‌വ്യവസ്ഥയെ വിറപ്പിക്കുന്ന ആ വമ്പൻ രഹസ്യം പുറത്ത്! വൻശക്തികൾ പോലും വീണുപോയ വലിയ സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ ഭാരതം എങ്ങനെയാണ് ഈ അസാധ്യ വിജയം കൊയ്തത്? ചൈന കെട്ടിയുയർത്തിയ വ്യാപാര കോട്ടകളെ തകർത്തെറിഞ്ഞ്, 83 ലക്ഷം കോടി രൂപയുടെ വിദേശ കയറ്റുമതി എന്ന സ്വപ്ന നേട്ടത്തിലേക്ക് രാജ്യം കുതിച്ചെത്തുമ്പോൾ ലോക നേതാക്കൾ പോലും അമ്പരന്ന്വി നിൽക്കുകകയാണ്ര! പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആ വലിയ മാസ്റ്റർ പ്ലാനിന് മുന്നിൽ വൻകിട രാഷ്ട്രങ്ങൾ തലകുനിക്കുന്ന ആ നിർണ്ണായക നിമിഷങ്ങളുടെ അന്തർധാരകൾ എന്തൊക്കെയാണ്? നമുക്ക് നോക്കാം!
ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളെയും കടുത്ത പ്രതിസന്ധികളെയും അതിജീവിച്ചുകൊണ്ട് ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ സമാനതകളില്ലാത്ത ചരിത്രനേട്ടത്തിനൊരുങ്ങുകയാണ് ഭാരതം. 2026 – 27 സാമ്പത്തിക വർഷത്തോടെ രാജ്യത്തിന്റെ ചരക്ക്-സേവന കയറ്റുമതി ഒരു ട്രില്യൺ ഡോളർ അഥവാ ഏകദേശം 83 ലക്ഷം കോടി രൂപ എന്ന ലക്ഷ്യം കൈവരിക്കാനുള്ള അന്തിമ ഘട്ടത്തിലാണ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കയറ്റുമതി രണ്ട് ട്രില്യൺ ഡോളറിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പ്രഖ്യാപിച്ച പദ്ധതികൾക്ക് അനുസൃതമായി, തികഞ്ഞ കൃത്യതയോടെയാണ് ഭാരതത്തിന്റെ ഈ കുതിപ്പ് മുന്നോട്ട് പോകുന്നത്.
മുൻ സാമ്പത്തിക വർഷം 863 ബില്യൺ ഡോളറിലധികം കയറ്റുമതി രേഖപ്പെടുത്തിയ രാജ്യത്തിന്റെ വളർച്ച നടപ്പുസാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ തന്നെ സർവ്വകാല റെക്കോർഡുകൾ ഭേദിച്ചിരിക്കുകയാണ്. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയായ ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഭാരതത്തിന്റെ ആകെ കയറ്റുമതി 4,70,000 ത്തിലധികം കോടി ഡോളർ അഥവാ 476 ബില്യൺ ഡോളറിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 13 ശതമാനത്തിലധികം വൻ വർദ്ധനവാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. ഇതിൽ ചരക്ക് കയറ്റുമതി പതിനെട്ടര ശതമാനത്തിലധികം വർധിച്ച് 259 ബില്യൺ ഡോളറായപ്പോൾ, സേവന മേഖലയിലെ കയറ്റുമതി എട്ടര ശതമാനത്തിലധികം വളർച്ചയോടെ
216 ബില്യൺ ഡോളറിലെത്തി.
കഴിഞ്ഞ പന്ത്രണ്ട് മാസത്തിനിടയിൽ മാത്രം ഭാരതത്തിന്റെ ആകെ കയറ്റുമതി 93 കോടി ഡോളറിലധികം അഥവാ 93 ബില്യൺ ഡോളറിനടുത്ത് എത്തിനിൽക്കുന്നു എന്നത് രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ എത്രമാത്രം ശക്തമാണെന്ന് വിളിച്ചോതുന്നു. പെട്രോളിയം ഉൽപ്പന്നങ്ങളും അത്യാധുനിക ഇലക്ട്രോണിക്സ് മേഖലയുമാണ് ഈ മുന്നേറ്റത്തിന് കരുത്തുപോകുന്ന പ്രധാന സാമ്പത്തിക എഞ്ചിനുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണത്തോടുകൂടിയ സാമ്പത്തിക നയങ്ങളും ആത്മനിർഭർ ഭാരത് പദ്ധതിയും വഴി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ആഗോള വിപണിയിൽ രാജ്യത്തിന്റെ മേൽക്കോയ്മ പൂർണ്ണമായി ഉറപ്പിക്കാനും ഭാരതത്തിന് സാധിച്ചിട്ടുണ്ട്.
പ്രതിസന്ധികളെ അവസരമാക്കി മാറ്റുന്ന നയങ്ങളിലൂടെ രാജ്യാന്തര വിപണിയിലെ തിരിച്ചടികളെപ്പോലും തങ്ങൾക്ക് അനുകൂലമാക്കി മാറ്റാൻ ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് കഴിഞ്ഞു. ലോക സാമ്പത്തിക ശക്തികളെ പോലും വിറപ്പിക്കുന്ന ആഗോള മാന്ദ്യത്തിന്റെയും വിവിധ യുദ്ധങ്ങളുടെയും ആഴമേറിയ നിഴലിൽ ആഗോള വ്യാപാരം തളർന്നു നിൽക്കുമ്പോഴാണ് ഭാരതം ഈ പ്രകടനം കാഴ്ചവെക്കുന്നത്. ഒരു ട്രില്യൺ ഡോളർ അതായത് ഏകദേശം 83 ലക്ഷം കോടിയിലധികം രൂപയുടെ വിദേശ കയറ്റുമതി എന്ന അസാധ്യമെന്ന് ശത്രുക്കൾ പോലും വിധിയെഴുതിയ ലക്ഷ്യത്തിലേക്കാണ് നരേന്ദ്ര മോദി സർക്കാരിന്റെ ഭരണമികവിൽ രാജ്യം കുതിച്ചുയരുന്നത്.
ആഗോളവിപണിയിൽ ചൈനയുടെ കയറ്റുമതി ആധിപത്യത്തെ കനത്ത വെല്ലുവിളി ഉയർത്തി തകർത്തെറിഞ്ഞ്, ഭാരതത്തിന്റെ നിർമ്മാണ ശേഷിയും സേവന മികവും ലോകത്തിന്റെ നെറുകയിൽ പ്രതിഷ്ഠിക്കുന്ന ഈ ചരിത്രപരമായ സാമ്പത്തിക പരമാധികാര കുതിപ്പിന് പിന്നിലെ യഥാർത്ഥ കണക്കുകൾ വളരെ ശ്രദ്ധേയമാണ്. ഭാരതം ഇന്ന് ലോകത്തിനു മുന്നിൽ തുറന്നു കാട്ടുന്നത് വെറുമൊരു അക്കങ്ങളുടെ വളർച്ചയല്ല, മറിച്ച് കൃത്യമായ ദീർഘവീക്ഷത്തോടെയുള്ള തന്ത്രപരമായ സാമ്പത്തിക വിജയമാണ്. 2026 മെയ് മാസത്തിൽ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ ഭാരതത്തിനു മുന്നിൽ വെച്ച ലക്ഷ്യം അക്ഷരാർത്ഥത്തിൽ യാഥാർത്ഥ്യമായി മാറുകയാണ്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഭാരതത്തിന്റെ മൊത്തം കയറ്റുമതി ചരക്കുകളും സേവനങ്ങളും ഉൾപ്പെടെയുള്ളത് 863 ബില്യൺ ഡോളർ എന്ന സർവ്വകാല റെക്കോർഡിലാണ് എത്തിനിന്നത്. ഇതിൽ ചരക്ക് കയറ്റുമതി 44 ബില്യൺ ഡോളറും സേവനമേഖലയിലെ കയറ്റുമതി 421 ബില്യൺ ഡോളറുമായിരുന്നു. ഈ അടിസ്ഥാനത്തിൽ നിന്ന് ഒരു ട്രില്യൺ ഡോളറിലേക്ക് എത്തുവാൻ ആവശ്യമായ വളർച്ചാ ലക്ഷ്യം ഭാരതം വളരെ തന്ത്രപരമായിട്ടാണ് നേരിട്ടത്. ഈ വർഷം ആദ്യ പകുതിയിലെ മിന്നുന്ന പ്രകടനത്തിലൂടെ അഞ്ച് മാസം കൊണ്ട് തന്നെ ഒരു വർഷത്തെ ലക്ഷ്യത്തിന്റെ പകുതിയോളം രാജ്യം നേടിക്കഴിഞ്ഞു.
ചരക്ക് കയറ്റുമതിയിലുണ്ടായ വൻ കുതിച്ചുചാട്ടവും സേവന മേഖലയിലെ സ്ഥിരതയാർന്ന വളർച്ചയും ഇന്ത്യയുടെ കയറ്റുമതി ചരിത്രത്തിലെ സുവർണ്ണ അധ്യായമായി മാറിക്കഴിഞ്ഞു. പശ്ചിമേഷ്യൻ യുദ്ധങ്ങളും യൂക്രയിൻ പ്രതിസന്ധിയും ചെങ്കടലിലെ ഗതാഗത തടസ്സങ്ങളും ലോകസമ്പത് വ്യവസ്ഥയെ മൊത്തത്തിൽ ഉലക്കുമ്പോൾ, ഭാരത്തിന് മാത്രം എങ്ങനെയാണ് ഈ പ്രതിസന്ധികളെ വലിയ അവസരങ്ങളാക്കി മാറ്റാൻ സാധിക്കുന്നത് എന്നത് ലോകരാഷ്ട്രങ്ങളെ പോലും അത്ഭുതപ്പെടുത്തുന്നുണ്ട്.
ഇന്ത്യയിൽ നിർമ്മാണം സാധ്യമല്ലെന്നും മെയ്ക് ഇൻ ഇന്ത്യ വെറുമൊരു പരസ്യം മാത്രമാണെന്നും നിരന്തരം കുപ്രചാരണം നടത്തിയ സാമ്പത്തിക വിദഗ്ദ്ധർക്ക് ഇലക്ട്രോണിക്സ്, എൻജിനീയറിങ് മേഖലകളിലെ പതിനെട്ടര ശതമാനത്തിന്റെ വൻ കയറ്റുമതി വളർച്ച ശക്തമായ പ്രഹരമാണ് നൽകിയിരിക്കുന്നത്. കേവലം അസംസ്കൃത വസ്തുക്കൾ കയറ്റി അയച്ചിരുന്ന ഒരു രാജ്യത്തുനിന്നും ഉയർന്ന മൂല്യമുള്ള സാങ്കേതിക വിദ്യകളും റിഫൈൻഡ് ഉൽപ്പന്നങ്ങളും ലോകത്തിന് വിതരണം ചെയ്യുന്ന വൻശക്തിയായി ഭാരതം മാറിയിരിക്കുന്നു.
ഈ വിജയത്തിന്റെ യഥാർത്ഥ എൻജിനുകളിൽ ഒന്നാമത്തേത് പെട്രോളിയം റിഫൈനിങ് മേഖലയാണ്. ആഗോള എണ്ണവിപണിയിൽ അനിശ്ചിതത്വം നിലനിൽക്കുമ്പോൾ പ്രതിസന്ധിയിലെ അവസരം എന്ന നയം ഭാരതത്തിലെ എണ്ണ ശുദ്ധീകരണ മേഖലയിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചു. ഇന്ത്യയിൽ നിന്നുള്ള ഡീസൽ കയറ്റുമതി സർവ്വകാല ഉയർന്ന നിരക്കിൽ എത്തിയപ്പോൾ, അതിന്റെ വലിയൊരു ഭാഗവും യൂറോപ്യൻ രാജ്യങ്ങളിലേക്കാണ് പോയത്. റഷ്യൻ ഉപരോധങ്ങളും പശ്ചിമേഷ്യൻ പ്രതിസന്ധികളും നിലനിൽക്കുമ്പോൾ ഭാരതീയ റിഫൈനറികൾ യൂറോപ്പിന്റെ ഇന്ധന ആവശ്യങ്ങൾ പൂർണ്ണമായും നിറവേറ്റി.
രണ്ടാമത്തേതും ഏറ്റവും വലിയ മാതൃകാപരമായ എൻജിൻ ഇലക്ട്രോണിക്സ് നിർമ്മാണ മേഖലയിലാണ്. പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതിയിലൂടെ മൊബൈൽ ഫോണുകൾ, സെമികണ്ടക്ടറുകൾ, ഇലക്ട്രോണിക് ഘടകങ്ങൾ എന്നിവയുടെ വൻതോതിലുള്ള പ്രാദേശിക ഉൽപാദനം ഇന്ത്യയിൽ സാധ്യമായി. ലോകത്തിലെ പ്രമുഖ സാങ്കേതിക ഭീമന്മാർ ചൈനയിൽ നിന്ന് നിർമ്മാണശൃംഖല മാറ്റി ഭാരത്തിലേക്ക് ചേക്കേറിയതിന്റെ ഫലമാണിത്. ഇതോടൊപ്പം എൻജിനീയറിങ് ഉൽപന്നങ്ങളുടെ കയറ്റുമതിയും വൻതോതിൽ വർദ്ധിച്ചു.
മുൻകാലങ്ങളിൽ ലോകത്ത് എവിടെയെങ്കിലും ഒരു പ്രതിസന്ധി ഉണ്ടായാൽ അതിന്റെ പ്രത്യാഘാതം മുഴുവൻ ഏറ്റുവാങ്ങി തകർന്നടിയുന്ന ഒരു സമ്പത് വ്യവസ്ഥയായിരുന്നു ഇന്ത്യയുടേത്. എന്നാൽ ഇന്ന് ശക്തമായ നേതൃത്വത്തിന് കീഴിൽ ഭൂരാഷ്ട്രീയ പ്രതിസന്ധികളെ സ്വന്തം സാമ്പത്തിക നേട്ടമാക്കി മാറ്റാൻ ഭാരതത്തിന് സാധിക്കുന്നു. സാമ്പത്തിക സ്വയംപര്യാപ്തത അഥവാ ആത്മനിർഭരത എന്നത് വെറുമൊരു മുദ്രവാക്യമല്ല മറിച്ച് പ്രയോഗവൽക്കരിക്കപ്പെട്ട യാഥാർത്ഥ്യമാണെന്ന് ഈ റെക്കോർഡ് കയറ്റുമതി തെളിയിക്കുന്നു.
പ്രതിപക്ഷ പാർട്ടികളും ചില വിദേശ മാധ്യമങ്ങളും ഭാരത്തിന്റെ വളർച്ചയെ എത്രയൊക്കെ നിസ്സാരവൽക്കരിക്കാൻ ശ്രമിച്ചാലും ഔദ്യോഗിക വിവരങ്ങളും ഡാറ്റയും വസ്തുതകളും മറച്ചു വെക്കാനാകില്ല. ഈ സാമ്പത്തിക വർഷത്തിൽ ഭാരതം ഒരു ട്രില്യൺ ഡോളർ കയറ്റുമതി തികയ്ക്കുമ്പോൾ അത് നൂറ്റിനാൽപത് കോടി ഭാരതീയരുടെ കഠിനാധ്വാനത്തിന്റെ വിജയം കൂടിയാണ്. വികസിത ഭാരതം എന്ന മഹത്തായ ലക്ഷ്യത്തിലേക്കുള്ള രാജ്യത്തിന്റെ തടയാനാവാത്ത കുതിപ്പിന്റെ സാക്ഷ്യപത്രമാണ് ഈ കണക്കുകൾ.
വ്യവസായ ലോകത്ത് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഈ കയറ്റുമതി കുതിപ്പ് വലിയ പങ്കുവഹിക്കുന്നുണ്ട്. ലളിതമായ അനുമതികളും അനുകൂലമായ വ്യവസായ സാഹചര്യങ്ങളും കാരണം വിദേശ നിക്ഷേപകർ ഇന്ത്യയിലേക്ക് ഒഴുകിയെത്തുകയാണ്. ഇത് രാജ്യത്തെ സ്റ്റാർട്ടപ്പ് സംസ്കാരത്തിനും വൻകിട നിർമ്മാണ യൂണിറ്റുകൾക്കും ഒരുപോലെ കരുത്ത് പകരുന്നു.
വരും വർഷങ്ങളിൽ ആഗോള വ്യാപാര ഭൂപടത്തിൽ ഇന്ത്യ നിർണ്ണായകമായ ഒരു ശക്തിയായി മാറുമെന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ കണക്കുകൾ നൽകുന്നത്. നയതന്ത്ര തലത്തിലും സാമ്പത്തിക തലത്തിലും ഭാരതം കൈവരിക്കുന്ന ഈ മുന്നേറ്റം ലോക രാജ്യങ്ങൾക്കിടയിൽ രാജ്യത്തിന്റെ അന്തസ്സും സ്വാധീനവും ഉയർത്തുന്നു.
ഡിജിറ്റൽവൽക്കരണവും ആധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗവും കയറ്റുമതി നടപടികൾ കൂടുതൽ വേഗത്തിലാക്കാൻ സഹായിച്ചു. കസ്റ്റംസ് ക്ലിയറൻസ് സംവിധാനങ്ങൾ ലളിതമാക്കിയതും ലോജിസ്റ്റിക്സ് ചെലവുകൾ കുറച്ചതും ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിൽ മത്സരക്ഷമത വർദ്ധിപ്പിച്ചു.
ഭാരതത്തിന്റെ കയറ്റുമതി വൈവിധ്യവൽക്കരണം രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയെ കൂടുതൽ സുരക്ഷിതമാക്കുന്നു. പരമ്പരാഗത ഉൽപ്പന്നങ്ങൾക്ക് പുറമെ പ്രതിരോധ ഉപകരണങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, എൻജിനീയറിങ് സാധനങ്ങൾ എന്നിവയുടെ കയറ്റുമതിയും വൻതോതിൽ ഉയർന്നിട്ടുണ്ട്.
ആഗോളതലത്തിൽ വിതരണ ശൃംഖല തടസ്സപ്പെടുമ്പോഴൊക്കെ വിശ്വസ്തനായ ഒരു പങ്കാളിയായി ഭാരതം സ്വയം അടയാളപ്പെടുത്തുകയാണ്. സുസ്ഥിരവും വിശ്വസനീയവുമായ ഉൽപ്പന്നങ്ങൾ ഉറപ്പുനൽകിക്കൊണ്ട് അന്താരാഷ്ട്ര കയറ്റുമതിയിൽ പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിക്കാൻ ഇന്ത്യക്ക് സാധിക്കുന്നുണ്ട്.
കാർഷിക മേഖലയിലെ കയറ്റുമതിയും ഈ വളർച്ചയ്ക്ക് വലിയ രീതിയിൽ സംഭാവന നൽകുന്നുണ്ട്. സുഗന്ധവ്യഞ്ജനങ്ങൾ, സമുദ്രോൽപ്പന്നങ്ങൾ, മൂല്യവർദ്ധിത ഭക്ഷ്യോൽപ്പന്നങ്ങൾ എന്നിവ ലോകകോളങ്ങളിൽ മികച്ച സ്വീകാര്യതയാണ് നേടിക്കൊണ്ടിരിക്കുന്നത്.
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്ന ഈ കയറ്റുമതി കുതിപ്പ് വരും തലമുറകൾക്ക് വലിയൊരു സാമ്പത്തിക അടിത്തറയാണ് സമ്മാനിക്കുന്നത്.
വരും വർഷങ്ങളിൽ ഈ സാമ്പത്തിക വിജയം രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും സമഗ്ര പുരോഗതിക്കും വലിയ കരുത്തായി മാറും. .
ഇന്ത്യയുടെ സാമ്പത്തിക പരമാധികാരം ഉയർത്തിപ്പിടിക്കുന്ന ഈ സമാനതകളില്ലാത്ത മുന്നേറ്റം ഭാവിയിലെ എല്ലാത്തരം ഭൗമരാഷ്ട്രീയ പ്രതിസന്ധികളെയും അതിജീവിക്കാൻ രാജ്യത്തെ സജ്ജമാക്കുന്നു.

ആഗോള വ്യാപാര ഭൂപടത്തിൽ കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കുന്ന ഭാരതം വരും തലമുറകൾക്ക് വലിയൊരു സാമ്പത്തിക സ്വാതന്ത്ര്യമാണ് വാഗ്ദാനം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *