ബംഗ്ലാദേശിന് മുന്നറിപ്പുമായി ഇന്ത്യ ഷാ യുടെ മാസ്റ്റർ പ്ലാൻ

ഇന്ത്യയുടെ അതിർത്തികൾ ഇനി അനാഥമല്ല, ആർക്കും എപ്പോഴും കയറിവരാവുന്ന ഒരു സത്രവുമല്ല ഇത് എന്ന് നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ഇന്ത്യ വീണ്ടും തെളിയിച്ചിരിക്കുകയാണ്. ഭാരതത്തിന്റെ കിഴക്കൻ അതിർത്തിയായ പശ്ചിമ ബംഗാളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നാം കാണുന്നത് ചരിത്രപരമായ ഒരു ശുദ്ധീകരണ പ്രക്രിയയാണ്. വർഷങ്ങളായി വോട്ടുബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി ബംഗാളിനെ അനധികൃത നുഴഞ്ഞുകയറ്റക്കാരുടെ താവളമാക്കി മാറ്റിയ ഭരണാധികാരികൾക്ക് കാലം കാത്തുവെച്ച തിരിച്ചടിയാണിത്. മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് ബംഗാൾ ഭരിച്ചിരുന്ന കാലത്ത് അവിടെ നടന്നത് എന്താണെന്ന് നമുക്കെല്ലാവർക്കും അറിയാം. ഇന്ത്യയുടെ പരമാധികാരത്തെയും സുരക്ഷയെയും വെല്ലുവിളിച്ചുകൊണ്ട് ലക്ഷക്കണക്കിന് ബംഗ്ലാദേശികളാണ് അതിർത്തി കടന്ന് പശ്ചിമ ബംഗാളിലേക്ക് നുഴഞ്ഞുകയറിയത്. മമതയുടെയും അവരുടെ ഗുണ്ടാപ്പടയുടെയും പൂർണ്ണമായ പിന്തുണയും സംരക്ഷണവും ഈ നുഴഞ്ഞുകയറ്റക്കാർക്ക് ഉണ്ടായിരുന്നു. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ഇവർക്ക് ഇന്ത്യൻ തിരിച്ചറിയൽ രേഖകൾ വരെ നിർമ്മിച്ച് നൽകി ബംഗാളിന്റെ ജനസംഖ്യാ ഘടനയെത്തന്നെ അട്ടിമറിക്കാൻ മുൻ സർക്കാർ കൂട്ടുനിന്നു. അതിർത്തി സുരക്ഷിതമാക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുമ്പോഴൊക്കെ മമത ബാനർജിയും അവരുടെ അനുയായികളും അതിനെ നഖശിഖാന്തം എതിർത്തു. അതിർത്തിയിൽ മുള്ളുവേലി കെട്ടാനോ, സുരക്ഷാ പരിശോധനകൾ കർശനമാക്കാനോ ആവശ്യമായ ഭൂമി ബിഎസ്എഫിന് വിട്ടുനൽകാൻ പോലും മമത തയ്യാറായില്ല. ബംഗാൾ തങ്ങളുടെ സ്വന്തം കുത്തകയാണെന്നും അവിടെ എന്ത് നിയമവിരുദ്ധതയും നടക്കുമെന്നുമായിരുന്നു അവരുടെ ഭാവം. എന്നാൽ ജനാധിപത്യ ഭാരതത്തിൽ ഒന്നിനും ശാശ്വതമായി അന്യായങ്ങൾ തുടരാനാകില്ല എന്ന് കാലം തെളിയിച്ചു. ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് വരികയും ജനങ്ങൾ മാറ്റത്തിന് വോട്ട് ചെയ്യുകയും ചെയ്തതോടെ അവിടുത്തെ കളി ആകെ മാറി മറിഞ്ഞു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ ബംഗാളിൽ അധികാരമേറ്റതോടെ, മുൻപ് തഴച്ചുവളർന്ന നുഴഞ്ഞുകയറ്റക്കാരുടെ സുവർണ്ണകാലത്തിന് അന്ത്യം കുറിക്കപ്പെട്ടു.

സുവേന്ദു അധികാരി മുഖ്യമന്ത്രിയായി കസേരയിൾ ഇരുന്നയുടൻ പ്രഖ്യാപിച്ചത് രാജ്യസുരക്ഷയിൽ വിട്ടുവീഴ്ചയില്ല എന്ന നയമാണ്. മമത കഴിഞ്ഞ 15 വർഷമായി തടസ്സപ്പെടുത്തി വെച്ചിരുന്ന അതിർത്തി വേലികെട്ടൽ നടപടികളാണ് പുതിയ ബിജെപി സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിച്ചത്. അതിർത്തി സുരക്ഷിതമാക്കാൻ ബിഎസ്എഫിന് ആവശ്യമായ 600 ഹെക്ടർ ഭൂമിയും, ഇന്ത്യയുടെ തന്ത്രപ്രധാനമായ ഇടനാഴിയായ ചിക്കൻസ് നെക്ക് പ്രദേശത്ത് 121 ഹെക്ടർ ഭൂമിയും വെറും ഏഴു ദിവസങ്ങൾ കൊണ്ടാണ് സുവേന്ദു അധികാരി സർക്കാർ കൈമാറിയത്. ഇതിലൂടെ കാലങ്ങളായി തുറന്നുകിടന്ന അതിർത്തികൾ അടയുകയാണ് എന്ന് മനസ്സിലാക്കിയ നുഴഞ്ഞുകയറ്റക്കാർക്ക് നിലംപരിശായി. ഇതോടെയാണ് അമിത് ഷായുടെ കൃത്യമായ ആസൂത്രണത്തിൽ ‘കണ്ടെത്തുക, ഇല്ലാതാക്കുക, നാടുകടത്തുക’ എന്ന ശക്തമായ നയം ബംഗാൾ മണ്ണിൽ നടപ്പിലായത്. ബംഗാളിലെ വിവിധയിടങ്ങളിൽ തടങ്കൽ പാളയങ്ങൾ ഉയർന്നതോടെ, അനധികൃതമായി താമസിച്ചിരുന്ന ബംഗ്ലാദേശികൾ കൂട്ടത്തോടെ ജീവനും കൊണ്ട് അതിർത്തി കടന്ന് സ്വന്തം നാട്ടിലേക്ക് ഓടിപ്പോകുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും നാം കണ്ടത്. രാജ്യത്തെ പ്രകൃതിവിരുദ്ധമായ ജനസംഖ്യാപരമായ മാറ്റങ്ങൾ അന്വേഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക ജനസംഖ്യാ സമിതിയെ പ്രഖ്യാപിക്കുകയും, സ്വന്തം നിലയ്ക്ക് രാജ്യം വിട്ടുപോകുന്നവർക്കെതിരെ നിയമനടപടികൾ ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കുകയും ചെയ്തതോടെ നുഴഞ്ഞുകയറ്റക്കാർ ഭയന്നുവിറച്ചു. തങ്ങൾ ഇത്രയും കാലം അനുഭവിച്ച സൗകര്യങ്ങൾ അവസാനിച്ചുവെന്ന് ബോധ്യപ്പെട്ടതോടെ അവർ സ്വന്തം രാജ്യത്തേക്ക് തിരികെ ഓടുകയാണ്. ഇതോടെ ബംഗാളിൽ ഇത്രയും കാലം ഉണ്ടായിരുന്നത് സാധാരണ ജനങ്ങളല്ല, മറിച്ച് ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയായ നുഴഞ്ഞുകയറ്റക്കാരായിരുന്നു എന്ന് രാജ്യത്തിന് പൂർണ്ണമായും ബോധ്യപ്പെട്ടു. സുരക്ഷ കർശനമാക്കിയ ഇന്ത്യൻ സൈന്യവും ബിഎസ്എഫും ചേർന്ന് ഇവരെ ഓരോരുത്തരെയായി അതിർത്തി കടത്തിവിടുമ്പോൾ, ഇന്ത്യൻ മണ്ണ് കൂടുതൽ സുരക്ഷിതമാവുകയാണ് ചെയ്യുന്നത്.
എന്നാൽ ഭാരത സർക്കാർ രാജ്യസുരക്ഷ മുൻനിർത്തി ചെയ്യുന്ന ഈ നിയമപരമായ നടപടികളിൽ ഇപ്പോൾ വലിഞ്ഞുപൊട്ടിയിരിക്കുകയാണ് ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമി സംഘടനകൾ. തങ്ങളുടെ ആളുകളെ ഇന്ത്യ പുറത്താക്കുന്നു എന്നറിഞ്ഞതോടെ അവർ ഇന്ത്യക്കെതിരെ കടുത്ത പ്രകോപനവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യ അതിർത്തിയിൽ കെട്ടുന്ന മുള്ളുവേലി തടയുക എന്ന ലക്ഷ്യത്തോടെ ജമാഅത്തിന്റെ നേതൃത്വത്തിൽ 11 മതമൗലികവാദ പാർട്ടികളുടെ സഖ്യം ഇന്ത്യൻ അതിർത്തിയിലേക്ക് ബഹുജന മാർച്ചുകൾ സംഘടിപ്പിക്കാൻ ആസൂത്രണം ചെയ്യുന്നു. ഇതിനായി അവർ ഉന്നയിക്കുന്നത് തീർത്തും വ്യാജവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളാണ്. ഇന്ത്യ ബംഗ്ലാദേശികളെ വെടിവെച്ചുകൊല്ലുന്നു എന്നും, ബംഗ്ലാദേശിന്റെ ഭൂമി ഇന്ത്യ കയ്യേറുന്നു എന്നുമാണ് ഈ ഇസ്ലാമിസ്റ്റുകൾ പ്രചരിപ്പിക്കുന്നത്. ലോകത്തിന് മുന്നിൽ ഇന്ത്യയെ മോശമായി ചിത്രീകരിക്കാനും അതിർത്തിയിൽ മറ്റൊരു ചോരപ്പുഴ ഒഴുക്കി കലാപം സൃഷ്ടിക്കാനുമാണ് ജമാഅത്തെ ഇസ്ലാമി ഇപ്പോൾ ശ്രമിക്കുന്നത്. എന്നാൽ ഈ മാർച്ചിന് പിന്നിൽ യാതൊരുവിധ ന്യായമായ അടിസ്ഥാനവുമില്ല. തങ്ങളുടെ നാട്ടിൽ നിന്നും നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കടന്ന ആൾക്കാരെ ഇന്ത്യ തിരിച്ചയക്കുന്നു, അതിൽ ഇന്ത്യക്ക് മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ല. സ്വന്തം അതിർത്തി കാത്തുസൂക്ഷിക്കാൻ ഏതൊരു പരമാധികാര രാജ്യത്തിനും അവകാശമുണ്ട്. അതിനെ ചോദ്യം ചെയ്യാൻ അതിർത്തിക്കപ്പുറത്തിരിക്കുന്ന ജമാഅത്ത് ഭീകരർക്ക് യാതൊരു അവകാശവുമില്ല. ഈ മതമൗലികവാദികളുടെ ലക്ഷ്യം ഇന്ത്യയിൽ വീണ്ടും അശാന്തി പടർത്തുക എന്നത് മാത്രമാണ്.

പക്ഷേ ഇവർ ഒന്ന് ഓർക്കുന്നത് നന്നായിരിക്കും, ഇത് പഴയ ഇന്ത്യയല്ല. അതിർത്തി കടന്നുവരുന്നവനെ ഇരുകൈയും നീട്ടി സ്വീകരിച്ച് ബിരിയാണിയും കൊടുത്ത് പോറ്റുന്ന കാലമൊക്കെ കഴിഞ്ഞുപോയി. ഇത് നരേന്ദ്ര മോദിയുടെ ഇന്ത്യയാണ്, അമിത് ഷായുടെ ആഭ്യന്തര മന്ത്രാലയമാണ്, അതിർത്തി കാക്കാൻ ചോര തിളയ്ക്കുന്ന ഇന്ത്യൻ സൈന്യമുണ്ട്. ഭാരതത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഏത് ശക്തിയെയും അതിന്റെ മണ്ണിൽ ചെന്ന് തകർക്കാൻ ശേഷിയുള്ള സൈന്യമാണ് നമുക്കുള്ളത്. വോട്ട് ബാങ്കിനായി രാജ്യത്തെ ഒറ്റുകൊടുത്ത മമത ബാനർജിയുടെ താവളങ്ങൾ തകർന്ന് തരിപ്പണമായത് പോലെ, അതിർത്തിയിൽ അനാവശ്യമായി ചോര തിളപ്പിച്ചു വരുന്ന ജമാഅത്ത് കൂട്ടുകെട്ടിനെയും അർഹിച്ച രീതിയിൽ നേരിടാൻ ഇന്ത്യൻ സൈന്യം സജ്ജമാണ്. നുഴഞ്ഞുകയറ്റക്കാരില്ലാത്ത, ഭീകരവാദമില്ലാത്ത സുരക്ഷിതമായ ഒരു ഭാരത നിർമ്മിതിക്കായി ഒരടി പോലും പിന്നോട്ടില്ലെന്ന് ഉറപ്പിച്ചു പ്രഖ്യാപിച്ച കേന്ദ്ര സർക്കാരിനും ഇന്ത്യൻ സൈന്യത്തിനും നമ്മുടെ പൂർണ്ണ പിന്തുണ നൽകാം. അതിർത്തി കടന്നുള്ള ഈ ഭീഷണികളെയും വ്യാജ പ്രചാരണങ്ങളെയും ഇന്ത്യൻ ജനത ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കും എന്നതിൽ യാതൊരു സംശയവുമില്ല.
ഭാരതത്തിന്റെ അതിർത്തി കാക്കുന്നത് വെറുമൊരു സുരക്ഷാ സേനയല്ല. മരംകോച്ചുന്ന തണുപ്പിലും ചുട്ടുപൊള്ളുന്ന വെയിലിലും ചോര തിളപ്പിച്ച് നിൽക്കുന്ന ഇന്ത്യൻ സൈന്യത്തിന്റെ കാവലാണത്. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ഇന്ത്യയിൽ വീണ്ടും ഒരു വർഗീയ കലാപത്തിന് വിത്തുപാകാൻ നോക്കുന്ന ബംഗ്ലാദേശിലെ മതമൗലികവാദികളുടെ ഒരു പരിപ്പും ഈ മണ്ണിൽ വേവില്ല. സ്വന്തം രാജ്യത്തെ പ്രധാനമന്ത്രി താരിഖ് റഹ്മാനെ ഭീഷണിപ്പെടുത്തി, അവിടെ വീണ്ടും ഒരു ഭരണ അട്ടിമറി നടത്തി, ബംഗ്ലാദേശിനെ പൂർണ്ണമായും ഭീകരവാദികളുടെ താവളമാക്കാൻ ശ്രമിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ കുതന്ത്രങ്ങൾ ഇന്ത്യയുടെ അതിർത്തിക്ക് പുറത്തു മതി. ഭാരതത്തിന്റെ പരമാധികാരത്തിന് നേരെ ഉയരുന്ന ഏത് കണ്ണിനെയും ചൂഴ്ന്നെടുക്കാൻ നരേന്ദ്ര മോദിയുടെ സൈന്യത്തിന് നന്നായറിയാം. ഇന്ത്യ ചെയ്തത് ഒരേയൊരു കാര്യമാണ്, തങ്ങളുടെ രാജ്യത്തിന്റെ സുരക്ഷ കാത്തുസൂക്ഷിക്കാൻ നിയമവിരുദ്ധരായ കുടിയേറ്റക്കാരെ ആട്ടിയോടിച്ചു. അതിൽ ഇന്ത്യക്ക് ഒളിച്ചുവെക്കാൻ മറ്റ് ലക്ഷ്യങ്ങളൊന്നുമില്ല.
ഈ സുരക്ഷാ കാമ്പെയ്‌ൻ ഇവിടെ അവസാനിക്കില്ല. അമിത് ഷാ വ്യക്തമാക്കിയത് പോലെ, വരും ദിവസങ്ങളിൽ ഓരോ നുഴഞ്ഞുകയറ്റക്കാരനെയും അരിച്ചുപെറുക്കി കണ്ടെത്തി ഈ രാജ്യത്ത് നിന്ന് പുറത്താക്കുക തന്നെ ചെയ്യും. ബംഗാളും അസമും ഇനി ദേശവിരുദ്ധരുടെ സുരക്ഷിത താവളങ്ങളല്ല. ഇത് ഭാരതത്തിന്റെ അഖണ്ഡതയുടെ കാവലാളായ മോദി സർക്കാരിന്റെ പുതിയ യുഗമാണ്.

Leave a Reply

Your email address will not be published. Required fields are marked *