ബംഗാൾ രാഷ്ട്രീയത്തിൽ ഇപ്പോൾ നടക്കുന്നത് വെറുമൊരു പോരാട്ടമല്ല, മറിച്ച് തോൽവി സമ്മതിക്കാൻ കഴിയാത്ത ഒരാളുടെ വെറും വിലാപങ്ങൾ മാത്രമാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞു, ജനങ്ങൾ അവരുടെ വിധി എഴുതിക്കഴിഞ്ഞു. പക്ഷേ മമത ബാനർജിക്ക് മാത്രം ഇപ്പോഴും അത് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. ബംഗാളിൽ ബിജെപി സർക്കാർ അധികാരമേറ്റത് പോലും അവർക്ക് ദഹിച്ചിട്ടില്ല എന്നതാണ് സത്യം. തോൽവിയുടെ യഥാർത്ഥ കാരണങ്ങൾ അന്വേഷിക്കുന്നതിന് പകരം, ഇപ്പോഴും വോട്ടെണ്ണലിൽ അട്ടിമറി നടന്നു എന്ന് പറഞ്ഞ് നടക്കുന്നത് കാണുമ്പോൾ സഹതാപം തോന്നുന്നു. സ്വന്തം സുരക്ഷയും സൗകര്യങ്ങളും പിൻവലിച്ചതിനെക്കുറിച്ച് ആകുലപ്പെടുന്ന മമത, ജനവിധി മാനിക്കാനാണ് ആദ്യം പഠിക്കേണ്ടത്.
ദിദിയുഠെ അഹങ്കാരത്തിന് ഇപ്പോഴും ഒരു കുറവുമില്ല എന്നതാണ് കൗതുകകരമായ കാര്യം. മുഖ്യമന്ത്രി സ്ഥാനം പോയപ്പോൾ സോഷ്യൽ മീഡിയ പ്രൊഫൈലിൽ ‘മൂന്ന് തവണ മുഖ്യമന്ത്രിയായ വ്യക്തി’ എന്ന് തിരുത്തി എഴുതിയത് തന്നെ അവരുടെ അധികാരമോഹത്തിന്റെ തെളിവാണ്. തോൽവിക്ക് ശേഷവും ആ പഴയ വീറും വാശിയും കൊണ്ട് നടക്കുന്നത് ബിജെപിയെ നേരിടാനല്ല, മറിച്ച് തന്റെ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടതിലുള്ള വേവലാതി കൊണ്ടാണ്. പ്രതിപക്ഷ ഐക്യം എന്നും പറഞ്ഞു നടക്കുന്ന മമതയെ കാണുമ്പോൾ, മുങ്ങാൻ പോകുന്ന കപ്പലിൽ കയറാൻ മറ്റുള്ളവരെ ക്ഷണിക്കുന്ന അവസ്ഥയാണ് തോന്നുന്നത്. ദേശീയ നേതാക്കളെ വിളിച്ചു കൂട്ടുന്നത് കൊണ്ട് ബംഗാളിലെ മണ്ണ് തിരിച്ചുകിട്ടില്ല എന്ന് അവർ എന്ന് മനസ്സിലാക്കുമോ?
ഇനി അസമിലേക്ക് നോക്കൂ, അവിടെ കോൺഗ്രസിന്റെ അവസ്ഥ ഇതിലും പരിതാപകരമാണ്. ബിജെപിയുടെയും നരേന്ദ്ര മോദിയുടെയും വികസന രാഷ്ട്രീയത്തിന് മുന്നിൽ കോൺഗ്രസ് അക്ഷരാർത്ഥത്തിൽ കാറ്റിൽ പറന്നു പോയിരിക്കുകയാണ്. ഗൗരവ് ഗൊഗോയ് ഒക്കെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മാറിയിരിക്കുന്നത് വെറുമൊരു ചടങ്ങായി മാറിയിരിക്കുന്നു. അസമിലെ ജനങ്ങൾ വ്യക്തമായി പറഞ്ഞു കഴിഞ്ഞു, ഞങ്ങൾക്ക് വേണ്ടത് മോദിയുടെ ഭരണവും ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വവുമാണെന്ന്. 102 സീറ്റുകൾ നേടി എൻഡിഎ അവിടെ കരുത്ത് തെളിയിച്ചപ്പോൾ, വെറും 19 സീറ്റിൽ ഒതുങ്ങിയ കോൺഗ്രസ് ഇപ്പോൾ എയറിലാണ്.
നരേന്ദ്ര മോദി എന്ന ഭരണാധികാരിയുടെ കരുത്തും ബിജെപിയുടെ കൃത്യമായ പ്ലാനിങ്ങുമാണ് ബംഗാളിലും അസമിലും കാണാൻ കഴിയുന്നത്. അഴിമതിക്കും ഭീഷണിക്കും അപ്പുറം വികസനം ചർച്ചയാക്കാൻ ബിജെപിക്ക് കഴിഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കുമ്പോൾ അത് കേവലം ഒരു ചടങ്ങല്ല, മറിച്ച് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബംഗാളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങളുടെ തുടക്കമാണ്. മമത ബാനർജിയും കോൺഗ്രസും ഇനിയെങ്കിലും യാഥാർത്ഥ്യം മനസ്സിലാക്കി വിലാപങ്ങൾ നിർത്തിയില്ലെങ്കിൽ, ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ചരിത്ര പുസ്തകങ്ങളിൽ മാത്രമായിരിക്കും അവരുടെ സ്ഥാനം. വികസനത്തിന്റെ പുതിയ യുഗത്തിലേക്ക് ഭാരതം കുതിക്കുമ്പോൾ, ആരോപണങ്ങൾ ഉന്നയിച്ചു നിൽക്കുന്നവർ അവിടെത്തന്നെ നിൽക്കട്ടെ.
തോൽവി എന്നത് എല്ലാവർക്കും പറ്റുന്ന ഒന്നാണ്, പക്ഷേ അത് ഇത്ര മനോഹരമായി ആഘോഷിക്കാൻ ദീദിക്ക് അല്ലാതെ മറ്റാർക്ക് കഴിയും? ബംഗാളിലെ വോട്ടെണ്ണലിൽ അട്ടിമറി നടന്നത്രേ! ഇലക്ഷൻ കമ്മീഷനും പട്ടാളവും ബിജെപിയും കൂടി ചേർന്ന് തന്നെ തോൽപ്പിച്ചു എന്ന് ദീദി പറയുമ്പോൾ നമുക്ക് ഒരുകാര്യം ഉറപ്പിക്കാം—തോൽവി സമ്മതിക്കാൻ വലിയൊരു മനസ്സ് വേണം, അതില്ലാത്തവർക്ക് ഇതുപോലെ ഓരോ കാരണങ്ങൾ പറഞ്ഞു കൊണ്ടേ ഇരിക്കാം. മുഖ്യമന്ത്രി എന്ന നിലയിൽ കിട്ടിയിരുന്ന വണ്ടിയും സുരക്ഷയും മാറ്റിയതാണ് ഇപ്പോഴത്തെ വലിയ സങ്കടം. അധികാരം പോയാലും ആ പഴയ ഗമയ്ക്കും അഹങ്കാരത്തിനും ഒരു കുറവുമില്ല. സോഷ്യൽ മീഡിയ പ്രൊഫൈലിൽ ‘മൂന്ന് തവണ മുഖ്യമന്ത്രിയായവൾ’ എന്ന് എഴുതി വെച്ചാൽ ജനങ്ങൾ നൽകിയ ഷോക്ക് ഇല്ലാതാകുമോ ദീദി? കളി തോറ്റ പിള്ളേർ ബാറ്റ് എന്റെയാ എന്ന് പറഞ്ഞു പിണങ്ങി പോകുന്നതുപോലെയാണ് ഇപ്പോൾ കൊൽക്കത്തയിലെ കാര്യങ്ങൾ.
ഇനി ഈ പ്രതിപക്ഷ ഐക്യത്തിന്റെ കാര്യം കേട്ടാൽ ചിരിക്കാത്തവർ ആരുമുണ്ടാകില്ല. എല്ലാവരും കൂടി ഒന്നിക്കണം, എന്നിട്ട് വേണം ബിജെപിയെ താഴെയിറക്കാൻ! സ്വന്തം വീട്ടിലെ തീയണയ്ക്കാൻ കഴിയാത്തവർ അയൽക്കാരെ വിളിച്ചു കൂട്ടി നാട്ടിലെ തീയണയ്ക്കാൻ ഇറങ്ങുന്നത് പോലെയാണിത്. സോണിയാ ഗാന്ധിയെയും കെജ്‌രിവാളിനെയും ഒക്കെ കൂട്ടുപിടിക്കുമ്പോൾ ദീദി ഒരു കാര്യം ഓർക്കണം, ഒരുകാലത്ത് ഇവരെ ഒക്കെ പുച്ഛിച്ചു തള്ളിയതും ഇതേ ദീദി തന്നെയായിരുന്നു. ഇപ്പോഴിതാ എല്ലാവരും കൂടിച്ചേർന്ന് ഒരു ‘പരാജയ മുന്നണി’ ഉണ്ടാക്കാനുള്ള തിരക്കിലാണ്.
മമതയുടെ അഹങ്കാരത്തിന് ജനങ്ങൾ നൽകിയ മറുപടി!
