മോദി പറഞ്ഞു പുടിൻ കെട്ടുയുദ്ധം അവസാനിച്ചു

ലോകം ഒന്നടങ്കം ശ്വാസമടക്കിപ്പിടിച്ച് കാത്തിരുന്ന ആ നിമിഷം വന്നെത്തിയിരിക്കുകയാണ്! വർഷങ്ങളായി നീണ്ടുനിൽക്കുന്ന റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് വിരാമമിടാൻ, യുദ്ധം നിർത്തിവെപ്പിക്കാൻ ലോകത്തിലെ വൻശക്തികൾ പോലും പരാജയപ്പെട്ടിടത്ത്, ഇന്ന് ഒരു ലോകനേതാവിന്റെ വാക്കിനായി ഭൂഗോളം മുഴുവൻ കാതോർക്കുന്നു! ആ നേതാവ് വേറാരുമല്ല, ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്!
അതെ, അബുദാബിയിൽ അതിനിർണായകമായ സമാധാന ചർച്ചകൾക്ക് തുടക്കമാകുന്നതിന് തൊട്ടുമുമ്പ്, നവംബർ 9 ന് വൈകുന്നേരം യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി മോദിയെ ഫോണിൽ വിളിക്കുകയാണ്. ഒരു വശത്ത് അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും ആവനാഴിയിലെ അവസാന അമ്പും എയ്ത് നിൽക്കുമ്പോഴാണ്, മറ്റൊരു രാജ്യത്തിനോടും സഹായം ചോദിക്കാതെ യുക്രെയ്ൻ നേരെ ഇന്ത്യയിലേക്ക് വരുന്നത്! “മോദിജി, താങ്കൾ ഇടപെടണം, റഷ്യയോട് സംസാരിക്കണം, ലോകത്തിന്റെ ഭക്ഷ്യ സുരക്ഷ തകരാതിരിക്കാനും ധാന്യ ഇടനാഴികൾ തുറക്കാനും ഇന്ത്യ മുൻകൈ എടുക്കണം” എന്ന് സെലെൻസ്‌കി അഭ്യർത്ഥിക്കുന്നു.ഒന്ന് ആലോചിച്ചു നോക്കൂ! ഒരിക്കൽ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ നിലപാടുകളെ സംശയത്തോടെ നോക്കിക്കണ്ടവർ, ഉപരോധ ഭീഷണികൾ മുഴക്കിയ പാശ്ചാത്യ ശക്തികൾ… ഇന്നെവിടെ നിൽക്കുന്നു? അന്ന് ഇന്ത്യയെ അകറ്റി നിർത്താൻ നോക്കിയ അതേ വൻശക്തി രാജ്യങ്ങൾ, ഇന്ന് സ്വന്തം പ്രതിസന്ധികൾ പരിഹരിക്കാൻ മോദിയുടെ ഓഫീസിന്റെ വാതിലിൽ മുട്ടുകയാണ്! ഇതാണ് മോദി തന്ത്രം, ഇതാണ് ഭാരതത്തിന്റെ നയതന്ത്ര മാസ്റ്റർ പ്ലാൻ! 
കഴിഞ്ഞ ഏതാനും വർഷങ്ങളായി പാശ്ചാത്യ മാധ്യമങ്ങളും രാഹുൽ ഗാന്ധിയെപ്പോലുള്ള പ്രതിപക്ഷ നേതാക്കളും ഇന്ത്യയുടെ വിദേശനയത്തെ വിമർശിക്കാൻ നെട്ടോട്ടമോടുകയായിരുന്നു. എന്നാൽ രാഹുൽ ഗാന്ധിയും കൂട്ടരും ഇതൊക്കെ ഒന്ന് കണ്ണ് തുറന്നു കാണണം! മുൻപ് അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് അധികാരം കൈയാളിയപ്പോഴും, വലിയ പ്രഖ്യാപനങ്ങൾക്കപ്പുറം യുദ്ധം നിർത്താനോ ലോകത്ത് സമാധാനം കൊണ്ടുവരാനോ അവർക്കായില്ല. കോടികളുടെ ആയുധങ്ങൾ വിറ്റ് യുദ്ധത്തിന് എണ്ണയൊഴിച്ചതല്ലാതെ പ്രശ്നപരിഹാരം കാണാൻ ട്രംപിനും അമേരിക്കൻ ചേരിക്കുമൊന്നും സാധിച്ചില്ല. എന്നാൽ ഇവിടെ ഇന്ത്യ സ്വീകരിച്ചത് സമാനതകളില്ലാത്ത വഴിയാണ്.
ഇത് യുദ്ധത്തിനുള്ള സമയമല്ല” എന്ന് പുതിന്റെ മുഖത്തുനോക്കി പറയാൻ മോദി കാണിച്ച ആ ആർജ്ജവം ലോകം മറന്നിട്ടില്ല. റഷ്യയുമായി വർഷങ്ങളുടെ ഉറച്ച സൗഹൃദം കാത്തുസൂക്ഷിക്കുമ്പോൾ തന്നെ, യുക്രെയ്നിലെ സാധാരണക്കാരുടെ ദുരിതത്തിൽ ഒപ്പം നിൽക്കാൻ ഇന്ത്യക്ക് സാധിച്ചു. കരിങ്കടലിലൂടെയുള്ള ധാന്യ കയറ്റുമതി തടസ്സപ്പെട്ടപ്പോൾ ആഫ്രിക്കൻ രാജ്യങ്ങളും ഏഷ്യൻ രാജ്യങ്ങളും പട്ടിണിയിലാകും എന്ന് മനസ്സിലാക്കി, ഗ്ലോബൽ സൗത്തിന്റെ കാവലാളായി മാറി ഇന്ത്യ മുന്നോട്ടുവെച്ച മധ്യസ്ഥ നിർദ്ദേശങ്ങൾ ലോകരാജ്യങ്ങൾ മുഴുവൻ അംഗീകരിക്കുകയാണ്.
ഇന്ന് ആഗോള തലത്തിൽ എന്തെങ്കിലും ഒരു വിഷയം പരിഹരിക്കണമെങ്കിൽ നരേന്ദ്ര മോദിയുടെ സാന്നിധ്യം ഇല്ലാതെ പറ്റില്ല എന്ന അവസ്ഥ വന്നിരിക്കുന്നു. ഒരു വശത്ത് വൻശക്തി രാജ്യങ്ങൾ ആയുധബലം കൊണ്ട് അധികാരം സ്ഥാപിക്കാൻ നോക്കുമ്പോൾ, മറു വശത്ത് സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ലോകത്തെ പഠിപ്പിക്കുകയാണ് ഭാരതം. ലോകത്തിലെ ഏത് വൻശക്തിക്കും മുകളിലാണ് ഇന്ത്യയുടെ ആത്മാഭിമാനവും നയതന്ത്ര കരുത്തും എന്ന് മോദി സർക്കാർ തെളിയിച്ചിരിക്കുന്നു
അബുദാബിയിൽ നടക്കുന്ന ഈ ചർച്ചകളിൽ ഇനി നിർണായക ദിനങ്ങളാണ് വരാനിരിക്കുന്നത്. ചരിത്രത്തിൽ ഭാരതത്തിന്റെ പേര് സ്വർണ്ണാക്ഷരങ്ങളിൽ എഴുതിച്ചേർക്കപ്പെടുന്ന നിമിഷങ്ങളിലേക്ക് നാം നീങ്ങുകയാണ്. ലോകത്തിന് മാതൃകയാകുന്ന, ലോക സമാധാനത്തിന് നേതൃത്വം നൽകുന്ന വിശ്വഗുരുവായി ഇന്ത്യ വളർന്നു കഴിഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *