നമ്മുടെ ഇന്ത്യ… ഒരുകാലത്ത് വിദേശ രാജ്യങ്ങളിൽ നിന്ന് സാധനങ്ങൾ ഇറക്കുമതി ചെയ്ത്, കടക്കെണിയിലായിപ്പോകുമെന്ന് പ്രവചിക്കപ്പെട്ട ഒരു രാജ്യം! എന്നാൽ ഇന്ന് അങ്ങനെയല്ല കാര്യങ്ങൾ. നമ്മൾ വെറുതെ സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന രാജ്യമല്ല, മറിച്ച് ലോകത്തിന് സാധനങ്ങളും സേവനങ്ങളും കയറ്റി അയക്കുന്ന ഒരു ഗ്ലോബൽ സൂപ്പർ പവറായി ഇന്ത്യ അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണ്!
പക്ഷേ, എന്ത്ഭയങ്കരമായ കാര്യമാണ് സുഹൃത്തുക്കളെ നമ്മുടെ നാട്ടിൽ നടക്കുന്നത്? ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് ചരിത്രത്തിൽ ഇതുവരെ നടക്കാത്ത തരത്തിലുള്ള ഒരു വലിയ റെക്കോർഡ് ബ്രേക്കിംഗ് കുതിപ്പാണ് ഇപ്പോൾ നടന്നിരിക്കുന്നത്. ലോകം മുഴുവൻ ഈ നേട്ടത്തെ കണ്ട് അമ്പരന്നു നിൽക്കുമ്പോൾ… നമ്മുടെ നാട്ടിലെ ചില രാഷ്ട്രീയ നേതാക്കളും പ്രതിപക്ഷവും ഇതൊന്നും കാണുന്നേയില്ല! എവിടെയെങ്കിലും കിടന്ന് സമരം ചെയ്യാനും, രാജ്യത്തിന്റെ നെഗറ്റീവ് വശങ്ങൾ മാത്രം പൊക്കിപ്പിടിച്ചു നടക്കാനുമാണ് ഇവർക്ക് നേരം. കണ്ണ് തുറന്നു നോക്ക് സുഹൃത്തുക്കളെ, നമ്മുടെ രാജ്യം എങ്ങോട്ടാണ് വളരുന്നത് എന്ന്!”
സംഭവം എന്താണെന്നല്ലേ? കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ കണ്ട് ആഗോള സാമ്പത്തിക വിദഗ്ധർ പോലും ഞെട്ടിയിരിക്കുകയാണ്! ഒക്ടോബർ മാസത്തിൽ മാത്രം ഇന്ത്യയുടെ മൊത്തത്തിലുള്ള കയറ്റുമതി കുതിച്ചുയർന്നത് 29.9 ശതമാനമാണ്! അതായത്, ഒറ്റയടിക്ക് 89.99 ബില്യൺ ഡോളർ! കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 69.27 ബില്യൺ ഡോളർ മാത്രമായിരുന്നു. ചിന്തിച്ചു നോക്കൂ, എത്ര വലിയൊരു വർദ്ധനവാണ് ഒറ്റ മാസം കൊണ്ട് നമ്മുടെ രാജ്യം നേടിയിരിക്കുന്നത്!”
ഇതിൽ ഏറ്റവും വലിയ ഹൈലൈറ്റ് എന്താണെന്നറിയാമോ? ചരക്ക് കയറ്റുമതിയിൽ മാത്രം ഉണ്ടായ 45.06 ശതമാനം വർദ്ധനവാണ്! അതായത് 49.47 ബില്യൺ ഡോളർ! ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായിട്ടാണ്, കേവലം ഒരു മാസം കൊണ്ട് ഇത്രയധികം ചരക്ക് കയറ്റുമതി ഇന്ത്യയിൽ നടക്കുന്നത്!
ഇത് സാദാ കാര്യമല്ല. വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ പോലും ഇത് എടുത്തുപറഞ്ഞിരിക്കുകയാണ്. രാജ്യത്തിന്റെ ഉത്പാദന മേഖലയ്ക്കും വ്യാവസായിക വളർച്ചയ്ക്കും ഇതൊരു വലിയ ഊർജ്ജമാണ് പകരുന്നത്. ‘മെയ്ക്ക് ഇൻ ഇന്ത്യ’ പോലുള്ള പദ്ധതികൾ നമ്മൾ വിജയിപ്പിച്ചതിന്റെ ഏറ്റവും വലിയ തെളിവാണിത്.”
കയറ്റുമതി ചരക്കുകളിൽ മാത്രം ഒതുങ്ങിയോ നമ്മുടെ വിജയം? ഇല്ല! സേവന മേഖലയിലും കഥ ഇതുതന്നെയാണ്. ഒക്ടോബറിലെ സേവന കയറ്റുമതി മാത്രം 40.51 ബില്യൺ ഡോളറിലെത്തി! മുൻവർഷം ഇത് 35.17 ബില്യൺ ഡോളർ ആയിരുന്നു. നമ്മുടെ ഐ.ടി പ്രൊഫഷണലുകളും, ഡിജിറ്റൽ രംഗത്തെ പ്രതിഭകളും, സർവീസ് സെക്ടറിലെ മിടുക്കന്മാരും ചേർന്ന് ലോകത്തിന് മുന്നിൽ ഇന്ത്യയുടെ കൊടി പാറിക്കുകയാണ്!
സേവന മേഖലയിലുണ്ടായ ഈ വലിയ മിച്ചം, ചരക്ക് വ്യാപാരക്കമ്മിയെ വലിയൊരു പരിധി വരെ പിടിച്ചുനിർത്താൻ സഹായിച്ചു എന്നത് നമ്മൾ പ്രത്യേകം ഓർക്കണം.”
ശരിയാണ്, കയറ്റുമതിക്കൊപ്പം ഇറക്കുമതിയും വർദ്ധിച്ചിട്ടുണ്ട്. ഒക്ടോബറിലെ മൊത്തത്തിലുള്ള ഇറക്കുമതി 110.07 ബില്യൺ ഡോളറായി ഉയർന്നു. എന്നാൽ ഒരു സന്തോഷവാർത്ത എന്തെന്നാൽ, ഇറക്കുമതിയേക്കാൾ കൂടുതൽ വേഗതയിൽ കയറ്റുമതി വളർന്നു!
ഇതിന്റെ ഫലമായി എന്ത് സംഭവിച്ചു? രാജ്യത്തിന്റെ വ്യാപാരക്കമ്മിഗണ്യമായി കുറഞ്ഞു! കഴിഞ്ഞ വർഷം 25.15 ബില്യൺ ഡോളർ ആയിരുന്ന മൊത്തത്തിലുള്ള വ്യാപാരക്കമ്മി, ഈ ഒക്ടോബറിൽ 20.09 ബില്യൺ ഡോളറായി കുറഞ്ഞു! കയറ്റുമതിയിലുണ്ടായ ഈ മുന്നേറ്റം നമ്മുടെ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തിന് നൽകുന്ന കരുത്ത് ചെറുതല്ല.”
ഇതൊക്കെ എങ്ങനെ സാധ്യമായി? ചുമ്മാ ഉണ്ടായതാണോ? ഒരിക്കലുമല്ല! മോദി സർക്കാരിന്റെ കൃത്യമായ നയങ്ങളും, ആഗോള വിപണിയിൽ പുതിയ വ്യാപാര പങ്കാളിത്തങ്ങൾ ഉണ്ടാക്കാനുള്ള നിരന്തര ശ്രമങ്ങളുമാണ് ഈ നേട്ടത്തിന് പിന്നിൽ.
ഇന്ന് യുകെ, ന്യൂസിലൻഡ് തുടങ്ങിയ വലിയ രാജ്യങ്ങളുമായി ഇന്ത്യ പുതിയ വ്യാപാര കരാറുകൾ നടപ്പിലാക്കിക്കഴിഞ്ഞു! അടുത്ത വർഷം ആദ്യത്തോടെ യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര കരാറും നിലവിൽ വരും. ചെറുകിട-ഇടത്തരം സംരംഭങ്ങൾ മുതൽ വൻകിട കമ്പനികൾ വരെ ഇന്ന് ഗ്ലോബൽ മാർക്കറ്റിൽ പൊളിച്ചടുക്കുകയാണ്! സർക്കാരിന്റെ കൃത്യമായ പിന്തുണയും ഇതിന് പിന്നിലുണ്ട്.”
എന്നാൽ ഇത്രയും വലിയ നേട്ടങ്ങൾ നടക്കുമ്പോഴും, നമ്മുടെ നാട്ടിലെ ചിലർക്ക് ഇതിലൊന്നും ഒരു കണ്ണും ഇല്ല. ‘ഇറക്കുമതി കൂടി, എണ്ണവില കൂടി, ചരക്ക് വ്യാപാരക്കമ്മി 39.88 ബില്യൺ ഡോളറായി ഉയർന്നു’ എന്നൊക്കെ പറഞ്ഞ് എപ്പോഴും ഒരേ പല്ലവി പാടി നടക്കാനേ പ്രതിപക്ഷത്തിനും വിമർശകർക്കും അറിയൂ.
അതെ, യാഥാർത്ഥ്യങ്ങൾ നമ്മൾ കണ്ണതുറന്ന് കാണണം. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്താവാണ് നമ്മൾ. നമ്മുടെ എണ്ണ ആവശ്യത്തിന്റെ 85 ശതമാനത്തോളവും നമ്മൾ ഇറക്കുമതിയാണ് ചെയ്യുന്നത്. മിഡിൽ ഈസ്റ്റ് സംഘർഷങ്ങളും അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലെ മാറ്റങ്ങളും നമ്മുടെ ഇറക്കുമതിച്ചെലവിനെ സ്വാധീനിക്കുന്നുണ്ട് എന്നത് സത്യമാണ്.
പക്ഷേ, അപ്പോഴും ആശ്വാസകരമായ മറ്റൊരു കാര്യമുണ്ട്—ബ്രെന്റ് ക്രൂഡ് വില ബാരലിന് 92 ഡോളറിന് അടുത്തേക്ക് താഴ്ന്നത് നമ്മുടെ രാജ്യത്തിന് വലിയൊരു ആശ്വാസമാണ് നൽകിയിരിക്കുന്നത്. ഇന്ധന ഇറക്കുമതിച്ചെലവ് നിയന്ത്രിക്കാൻ ഇത് നമ്മെ സഹായിക്കും.”
പ്രതിപക്ഷ സുഹൃത്തുക്കളോട് ഒന്നേ പറയാനുള്ളൂ—വെല്ലുവിളികളുടെയും നെഗറ്റീവ് വശങ്ങളുടെയും പിന്നിൽ മാത്രം പോയി, രാജ്യം കൈവരിക്കുന്ന ഈ ചരിത്രനേട്ടങ്ങളെ ഇരുട്ടിൽ നിർത്തി നശിപ്പിക്കാൻ നോക്കരുത്. ആഗോള മാന്ദ്യത്തിന്റെ ഭീതിദമായ സാഹചര്യങ്ങൾ ലോകമെമ്പാടും നിലനിൽക്കുമ്പോഴാണ്, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ എത്ര ശക്തമാണെന്ന് ഈ കണക്കുകൾ ലോകത്തിന് മുന്നിൽ വിളിച്ചുപറയുന്നത്!
വരുന്ന മാസങ്ങളിലും കയറ്റുമതി രംഗത്തെ ഈ അനുകൂല സാഹചര്യം തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ഇത് നമ്മുടെ രാജ്യത്തിന്റെ ജി.ഡി.പി വളർച്ചയ്ക്ക് വലിയൊരു ഉത്തേജനം നൽകും എന്നത് ഉറപ്പാണ്. മോദി സർക്കാരിന്റെ ഈ മാസ്റ്റർ പ്ലാൻ നയങ്ങളും ശക്തമായ നേതൃത്വവുമാണ് ഇന്ന് ഇന്ത്യയെ ഈ നിലയിലേക്ക് മാറ്റിഎടുത്തിരിക്കുന്നത്.
പലരും ചോദിക്കുന്ന ഒരു ചോദ്യമാണിത്—’ഈ മാറ്റങ്ങളൊക്കെ എപ്പോഴാണ്, ആരുടെ കാലത്താണ് തുടങ്ങിയത്? 2014-ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമാണോ, അതോ അതിനു മുൻപ് തന്നെ തുടങ്ങിയതാണോ?’
സുഹൃത്തുക്കളെ, കണക്കുകളും ചരിത്രവും നമ്മോട് സംസാരിക്കുമ്പോൾ അവിടെ രാഷ്ട്രീയമില്ല, യാഥാർത്ഥ്യങ്ങൾ മാത്രമാണുള്ളത്. കണ്ണ് തുറന്ന് കാണേണ്ട ചില സത്യങ്ങളുണ്ട്! 2014-ന് മുൻപുള്ള ഇന്ത്യയും, ഇന്നത്തെ ‘ന്യൂ ഇന്ത്യയും’ തമ്മിൽ ആകാശവും ഭൂമിയും തമ്മിലുള്ള വ്യത്യാസമുണ്ട്
ഒന്നോർത്തു നോക്കൂ… 2014-ന് മുൻപ്, അതായത് യു.പി.എ ഭരണകാലത്ത് നമ്മുടെ രാജ്യം എന്തൊക്കെയായിരുന്നു അവസ്ഥയിലൂടെ കടന്നുപോയിരുന്നത്? അഴിമതിക്കഥകളും, നയപരമായ തളർച്ചയും , താഴേക്ക് പതിച്ച കയറ്റുമതി വളർച്ചയുമായിരുന്നു എവിടെയും. വിദേശ രാജ്യങ്ങളിൽ നിന്ന് എന്ത് സാധനങ്ങളും വാരിക്കൂട്ടി ഇറക്കുമതി ചെയ്യുക എന്നതല്ലാതെ, നമുക്ക് സ്വന്തമായി ഉണ്ടാക്കി പുറത്തേക്ക് കയറ്റി അയക്കാൻ ഒരു ആത്മവിശ്വാസമോ കൃത്യമായ പ്ലാനോ ഉണ്ടായിരുന്നില്ല. രാജ്യം വലിയൊരു സാമ്പത്തിക പ്രതിസന്ധിയുടെ നിഴലിലായിരുന്നു അന്ന്!”
എന്നാൽ 2014-ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതോടുകൂടി ഗെയിം പ്ലാൻ കംപ്ലീറ്റ് മാറി! രാജ്യം ചിന്തിക്കുന്ന രീതി തന്നെ മാറിമറിഞ്ഞു. ‘നമുക്ക് ഇറക്കുമതി ചെയ്യുന്നവരാകാം’ എന്നതിൽ നിന്ന് മാറിയിട്ട്, ‘ലോകത്തിന് ഉൽപന്നങ്ങൾ നിർമ്മിച്ചു നൽകുന്ന ഉൽപ്പാദന ശക്തിയായി ഇന്ത്യ മാറണം’ എന്ന വലിയ ലക്ഷ്യത്തിലേക്ക് രാജ്യം ചുവടുവെച്ചു.
അതിന്റെ ഭാഗമായിട്ടാണ് സർക്കാർ ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതി കൊണ്ടുത്തുന്നത്.
കണക്കുകൾ പരിശോധിക്കൂ സുഹൃത്തുക്കളെ! 2013-14 കാലഘട്ടത്തിൽ ഇന്ത്യയുടെ ആകെ കയറ്റുമതി ഏതാണ്ട് 466 ബില്യൺ ഡോളർ മാത്രമായിരുന്നു. എന്നാൽ കഴിഞ്ഞ സാമ്പത്തിക വർഷമായപ്പോഴേക്കും അത് കുതിച്ചുയർന്ന് 778 ബില്യൺ ഡോളറിലധികം ആയി മാറി! അതായത് ഏകദേശം 67 ശതമാനത്തിലധികം വർദ്ധനവാണ് മോദി സർക്കാരിന്റെ കാലത്ത് മാത്രം ഉണ്ടായത്!
ഒരു ചെറിയ ഉദാഹരണം പറയാം—മൊബൈൽ ഫോൺ നിർമ്മാണത്തിന്റെ കാര്യം എടുക്കൂ! 2014-ൽ ഇന്ത്യയിലേക്ക് ആവശ്യമായ മൊബൈൽ ഫോണുകൾ പോലും നമ്മൾ പുറത്തുനിന്ന് (പ്രധാനമായും ചൈനയിൽ നിന്ന്) വാങ്ങിയിരുന്നവരാണ്. അന്ന് മൊബൈൽ ഫോൺ കയറ്റുമതി വെറും പൂജ്യത്തിന് അടുത്തായിരുന്നു . എന്നാൽ ഇന്ന് മോദി സർക്കാരിന്റെ നയങ്ങൾ കാരണം ഇന്ത്യയിൽ ഫോൺ നിർമ്മാണം പൊളിച്ചടുക്കുകയാണ്
