ദ്വാരപാലക പാളി കേസിലും തന്ത്രി അറസ്റ്റിലേക്ക്; തെളിവുണ്ടെങ്കിലും മന്ത്രി പുറത്ത്

ദ്വാരപാലക ശില്‍പ പാളി കടത്തിയ കേസിലും തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്താനിരിക്കേ, തെളിവുണ്ടായിട്ടും മന്ത്രിയെയും മുന്‍ മന്ത്രിയെയും പുറത്ത് നിര്‍ത്തുന്ന എസ്‌ഐടി നടപടിയില്‍ വിമര്‍ശനം ശക്തം.

ദേവഹിതം നോക്കാതെ കട്ടിളപ്പാളികള്‍ കൊടുത്തുവിടാന്‍ മൗനാനുവാദം നല്കിയെന്ന കുറ്റത്തില്‍ അറസ്റ്റിലായ തന്ത്രിയെ ദേവഹിതം നോക്കി ദ്വാരപാലക പാളികള്‍ കൊടുത്തുവിട്ട സംഭവത്തിലും ഉടന്‍ അറസ്റ്റു ചെയ്യാനാണ് ഇന്നലെ കൊല്ലം വിജിലന്‍സ് കോടതിയില്‍ നിന്ന് എസ്‌ഐടി അനുമതി വാങ്ങിയത്. പാളി കടത്തല്‍ രേഖപ്പെടുത്തിയ മഹസറില്‍ ഒപ്പിട്ടതും തന്ത്രിക്ക് കുരുക്കായി. റിമാന്‍ഡില്‍ കഴിയുന്ന തന്ത്രിയുടെ രണ്ടാം അറസ്റ്റ് ജയിലിലെത്തി ഉടന്‍ രേഖപ്പെടുത്തുമെന്നാണ് സൂചന.തന്ത്രിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടും മൊഴിപ്പകര്‍പ്പും അടക്കമുള്ള വിവരങ്ങള്‍ തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) എസ്‌ഐടിക്ക് വൈകാതെ കത്തുനല്കും

Leave a Reply

Your email address will not be published. Required fields are marked *