ഭാരതപ്പുഴയിൽ മഹാമാഘ മഹോത്സവം: തിരുനാവായയിൽ കേരളത്തിന്റെ കുംഭമേള, ഇനി ആത്മീയതയും പാരമ്പര്യവും ഒരുമിക്കുന്ന ദിവസങ്ങൾ

: കേരളത്തിന്റെ കുംഭമേളയായി അറിയപ്പെടുന്ന മഹാമാഘ മഹോത്സവത്തിന് ഇന്ന് തുടക്കമാകും. വെള്ളിയാഴ്ച ഭാരതപ്പുഴയുടെ തീരത്ത് വിശേഷാൽ പൂജകളോടെയാണ് മഹോത്സവത്തിന് തുടക്കമാകുക. മേളയുടെ ഔപചാരിക ഉദ്ഘാടനം 19-ന് രാവിലെ 11-ന് നാവാമുകുന്ദ ക്ഷേത്രപരിസരത്ത് നടക്കും. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കുംഭമേള ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച രാവിലെ സ്വാമി അഭിനവ ബാലാനന്ദ ഭൈരവയുടെ കാർമികത്വത്തിൽ നടക്കുന്ന ചടങ്ങുകളോടെയാണ് മഹാമാഘത്തിന് ആത്മീയ തുടക്കം കുറിക്കുന്നത്. കേരളത്തിലെ വിവിധ ഹിന്ദു സമ്പ്രദായങ്ങളിൽപ്പെട്ട ഭക്തർ, തങ്ങളുടെ അനുഷ്ഠാനങ്ങൾക്കനുസരിച്ച് തിരുനാവായയിൽ ദേവതാവന്ദനങ്ങളും പിതൃകർമങ്ങളും നിർവഹിക്കും. രാവിലെ ആറുമുതൽ ആയിനിപ്പുള്ളി വൈശാഖിന്റെ ആചാര്യകാർമികത്വത്തിൽ വീരസാധനക്രിയയും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *