മഹാരാഷ്‌ട്രയിൽ കാവികൊടുങ്കാറ്റ്; മുംബൈയിൽ 25 വർഷങ്ങൾക്ക് ശേഷം ഭരണം ബിജെപിക്ക് ,താനെയിലും പൂനെയിലും ശക്തമായ മുന്നേറ്റം

മഹാരാഷ്‌ട്രയിൽ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപി തരംഗം. 29ൽ 26 മുനിസിപ്പൽ കോർപ്പറേഷനുകളിലും ബിജെപി സഖ്യം. ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ കാവി തരംഗം. നൂറ് കടന്ന് മഹായുതി ലീഡ് ചെയ്യുന്നു. ഉദ്ദവ്-ശിവസേന കോട്ടകൾ തകർന്നടിഞ്ഞതോടെ ആഘോഷം ആരംഭിച്ച് ബിജെപി ക്യാമ്പ്.

130 സീറ്റുകളിലും എക്സിറ്റ് പോൾ പ്രവചനങ്ങൾ ശരി വയ്‌ക്കുന്ന തരത്തിലാണ് മഹായുതിയുടെ വിജയം. 227 സീറ്റുകളിലും വോട്ടെണ്ണൽ ഏകദേശം അവസാന ഘട്ടത്തിലാണ്. 72 സീറ്റുകളിൽ മാത്രം ശിവസേന-ഉദ്ദവ് വിഭാഗം ഒതുങ്ങിയിട്ടുണ്ട്. കോൺഗ്രസിന് 14 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ 25 വർഷങ്ങൾക്ക് ശേഷം ശിവസേന ഇല്ലാതെ ബിജെപി സഖ്യം ഭരണത്തിലേറുകയാണ്. 114 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്. 130 സീറ്റുകൾ ഇതിനോടകം ബിജെപി സഖ്യം നേടിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *