തിരുവനന്തപുരം വെഞ്ഞാറമ്മൂട് എം.എ എഞ്ചിനീയറിങ് കോളേജിൽ ആനുവൽ ഡേ ആഘോഷങ്ങൾക്കിടെ മദ്യപസംഘത്തിന്റെ ആക്രമണം. സംഭവത്തിൽ വിദ്യാർത്ഥിക്ക് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. ചെങ്കോട്ടുകോണം സ്വദേശിയായ അൽ അമീൻ എന്ന വിദ്യാർത്ഥിക്കാണ് കോളേജിന് പുറത്തുനിന്നെത്തിയ ഗുണ്ടാസംഘത്തിന്റെ മർദ്ദനമേറ്റത്. ആക്രമണത്തിൽ വിദ്യാർത്ഥിയുടെ ഒരു കണ്ണിന്റെ റെറ്റിന പൂർണ്ണമായി തകരുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച ആണ് സംഭവം നടന്നത്. അക്രമികളായ പ്രതികളെ ഇതുവരെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല.
കോളേജ് ആഘോഷത്തിനിടെ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം
