യുഡിഎഫിന്റെ ധവളപത്രത്തിന് എൽഡിഎഫിന്റെ ‘ബദൽ ധവളപത്രം’; 

 സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വിവരിച്ച് യുഡിഎഫ് സർക്കാർ പുറത്തിറക്കാനിരിക്കുന്ന ധവളപത്രത്തിന് കടുത്ത രാഷ്ട്രീയ-സാമ്പത്തിക പ്രതിരോധം തീർക്കാൻ എൽഡിഎഫ് സർക്കാരിന്റെ ധവളപത്രത്തിന് മറുപടിയായി എൽഡിഎഫ് ഉടൻ തന്നെ ‘ബദൽ ധവളപത്രം’ പുറത്തിറക്കും. ഇതിനായി മുൻ ധനമന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്, കെ.എൻ. ബാലഗോപാൽ എന്നിവരെ ചുമതലപ്പെടുത്തി. ഒരാഴ്ചയ്ക്കകം തന്നെ ഈ ബദൽ രേഖ പുറത്തിറക്കുമെന്നാണ് വിവരം.

യുഡിഎഫ് സർക്കാർ ധവളപത്രം പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ, വസ്തുതകൾ നിരത്തി അതിനെ പ്രതിരോധിക്കാൻ ബദൽ ധവളപത്രം ഇറക്കുമെന്ന് എൽഡിഎഫ് നേതൃത്വം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ സാമ്പത്തിക പരിപാലനത്തെയും ജനക്ഷേമ പദ്ധതികളെയും കുറിച്ചുള്ള വ്യക്തമായ കണക്കുകൾ നിരത്തിയായിരിക്കും ബദൽ ധവളപത്രം തയ്യാറാക്കുക. കഴിഞ്ഞ ഭരണകാലത്ത് ജനങ്ങൾക്ക് നൽകിയ ക്ഷേമപ്രവർത്തനങ്ങൾക്കായി പണം നീക്കിവെച്ചതിനെ ‘ധൂർത്ത്’ ആയി ചിത്രീകരിക്കാനാണ് യുഡിഎഫ് ധവളപത്രത്തിലൂടെ ശ്രമിക്കുന്നത് എന്നാണ് എൽഡിഎഫ് ആരോപണം. ഇതിന് കൃത്യമായ മറുപടി ബദൽ രേഖയിലുണ്ടാകും. കഴിഞ്ഞ പത്തു വർഷം കൊണ്ട് സംസ്ഥാനം കൈവരിച്ച സാമ്പത്തിക-അടിസ്ഥാന സൗകര്യ വികസന നേട്ടങ്ങൾ യു.ഡി.എഫ് ബോധപൂർവ്വം മറച്ചുവെക്കുകയാണെന്ന് എൽഡിഎഫ് കുറ്റപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *