കിരിയും പാമ്പും അയ്യാ, വി.ഡി. സതീശനും പിണറായി വിജയനും ഇപ്പോൾ എന്തായി എന്ന് അറിയാമോ? അടയും ശർക്കരയും പോലെ ഒരേ തൂവൽ പക്ഷികളായി മാറിയിരിക്കുന്നു അയ്യോ അന്ന് പിണറായിയുടെ മാസപ്പടി കേസും അഴിമതിയും പറഞ്ഞ് കേരളം മുഴുവൻ തെരുവ് ഇളക്കിയ കോണ്ഗ്രസ് നേതാക്കൾ, ഇന്ന് ഭരണ കസേരയിലിരുന്ന് എന്താണ് കാണിക്കുന്നത് എന്ന് അറിയാമോ സംഭവം ഇതാണ്
സി.എം.ആര്.എല്.- എക്സാലോജിക് കേസിൽ ആരോപണവിധേയനായ സി.പി.എം. നേതാവ് പിണറായി വിജയനെതിരെയുള്ള കോണ്ഗ്രസ് നിലപാടുകളില് ഇപ്പോൾ വൻ മാറ്റമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.നമ്മുടെ മുഖ്യമന്ത്രി വി.ഡി. സതീശന്, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ആരോഗ്യമന്ത്രി കെ. മുരളീധരന്, വൈദ്യുത മന്ത്രി സണ്ണി ജോസഫ്… ഇത്രയും പ്രമുഖരായ നേതാക്കളെല്ലാം ഒരുമിച്ച് പിണറായി വിജയന് അനുകൂലമായ നിലപാടിലേക്ക് എത്തിയിരിക്കുകയാണ്. ! ഇത് ഇപ്പോൾ കേരളത്തിലെ രാഷ്ട്രീയ കേന്ദ്രങ്ങളില് വന് ചർച്ചയായി മാറിക്കഴിഞ്ഞു.
ഒന്ന് ഓർത്തുനോക്കൂ… മുൻപ് സര്ക്കാരിനെതിരേ പ്രതിപക്ഷം ഏറ്റവും വലിയ ആയുധമാക്കിയ കേസുകളിൽ ഒന്നായിരുന്നു ഈ മാസപ്പടി വിഷയം. എന്നാൽ ഇന്ന് അതേ കേസിൽ നേതാക്കൾ തിരിഞ്ഞുനില്ക്കുന്നത് സ്വന്തം അണികള്ക്കിടയില് പോലും കടുത്ത അതൃപ്തിയാണ് ഉണ്ടാക്കിയിരിക്കുന്നത്. അണികൾ ചോദിക്കുകയാണ്—”അന്ന് പ്രതിപക്ഷത്തിരുന്നപ്പോൾ ഞങ്ങൾക്കുവേണ്ടി ശബ്ദമുയർത്തിയ നിങ്ങളുടെ ആവേശം ഇപ്പോൾ എങ്ങോട്ടുപോയി?” എന്ന്
ഇതോടെ, കോണ്ഗ്രസും സി.പി.എമ്മും തമ്മില് രഹസ്യമായ പരസ്പര സഹകരണത്തിലാണെന്ന സംശയം ജനങ്ങൾക്കിടയിൽ ശക്തമായിരിക്കുകയാണ്. പ്രതിപക്ഷവും ഭരണപക്ഷവും ചേര്ന്ന് ഒത്തുതീര്പ്പ് രാഷ്ട്രീയത്തിലാണ് മുന്നോട്ടുപോകുന്നതെന്ന ഈ വികാരം കേരളത്തിലെ ജനങ്ങളിൽ ശക്തമാവുകയാണ്.
രാഷ്ട്രീയ നിരീക്ഷകർ വളരെ ഗൗരവത്തോടെ ചൂണ്ടിക്കാണിക്കുന്ന ഒരു കാര്യമുണ്ട്—ഈ ഒരു സാഹചര്യം വരും ദിവസങ്ങളില് കേരളത്തിൽ ബി.ജെ.പിക്ക് രാഷ്ട്രീയമായി വലിയ അടിത്തറയുണ്ടാക്കാനും, കൂടുതൽ മുന്നേറാനുമുള്ള മറ്റൊരു സുവര്ണ്ണാവസരമായിട്ടാണ് മാറിക്കൊണ്ടിരിക്കുന്നത്! ജനങ്ങളെ ഇത്രത്തോളം കബളിപ്പിച്ചാൽ, അതിന്റെ രാഷ്ട്രീയ വില നൽകേണ്ടി വരുന്നത് ആർക്കായിരിക്കും?കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ ചോദിക്കുന്ന ഏറ്റവും വലിയ ചോദ്യമാണിത്… അന്ന് കവലകളിലും നിയമസഭയിലും കയറി ഇറങ്ങി നിങ്ങൾ പറഞ്ഞതൊക്കെ വെറും തട്ടിപ്പായിരുന്നോ?
കാരണം, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സി.എം.ആര്.എല്.- എക്സാലോജിക് വിഷയം കേരളത്തിൽ ഏറ്റവും പ്രധാന പ്രചരണ വിഷയമാക്കി മാറ്റിയാണ് യു.ഡി.എഫ്. നേതാക്കൾ വോട്ട് തേടിയതും വിജയിച്ച് അധികാരത്തിലെത്തിയതും! അന്ന് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഈ വിഷയം ആയുധമാക്കിയവർ, ഇന്ന് ഭരണ കസേരയിലിരുന്ന് പറയുന്നത് എന്താണെന്ന് അറിയാമോ?
ഇപ്പോൾ ഈ കേസിൽ യാതൊരു കാര്യവുമില്ലെന്നും, ഇതിൽ ഒന്നുമില്ലെന്നുമാണ് കോൺഗ്രസ് നേതാക്കൾ തന്നെ പരോക്ഷമായി സമ്മതിച്ചുതരുന്ന സ്ഥിതിയുള്ളത്! ഇതോടെ ജനങ്ങൾക്കിടയിൽ ഉയരുന്ന ഒരേയൊരു ചോദ്യം ഇതാണ്—മുൻപ് പിണറായി വിജയനെതിരെ നിങ്ങൾ ഉന്നയിച്ച ആ കുറ്റാരോപണങ്ങളെല്ലാം, പാവം വോട്ടർമാരെ പറ്റിക്കാനും കബളിപ്പിക്കാനും വേണ്ടി മാത്രം നടത്തിയ തിരഞ്ഞെടുപ്പ് പ്രചരണം മാത്രമായിരുന്നോ?
അന്ന് ആവേശത്തോടെ വോട്ട് ചെയ്ത ജനങ്ങളെയാണ് ഈ നേതാക്കൾ ഇപ്പോൾ വഞ്ചിച്ചിരിക്കുന്നത്!
ഇത്തരമൊരു മാറിയ രാഷ്ട്രീയ സാഹചര്യത്തില്, ഇനി കോൺഗ്രസുകാർ ആരും പിണറായി വിജയനെതിരെ ഒരക്ഷരം മിണ്ടരുതെന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്! പത്രസമ്മേളനങ്ങളില് തുടങ്ങി ഒടുവിൽ പാര്ലമെന്ററി പാര്ട്ടി യോഗത്തില് കടുത്ത വാക്കേറ്റത്തിലേക്കാണ് കാര്യങ്ങൾ വഴിമാറിയിരിക്കുന്നത്. കേസില് നേതൃത്വം സ്വീകരിച്ച അയഞ്ഞ നിലപാടിനെ ചോദ്യംചെയ്ത മാത്യു കുഴല്നാടന് എം.എല്.എ. യോഗത്തില് പൂര്ണ്ണമായും ഒറ്റപ്പെട്ടുപോയിരിക്കുകയാണ്!
പിണറായി വിജയനെതിരേ ആദ്യമേ എഫ്.ഐ.ആര്. ഇട്ട് കേസ് രജിസ്റ്റര് ചെയ്യാന് സർക്കാർ മടിച്ചത് തെറ്റാണെന്ന് മാത്യു കുഴല്നാടന് രാവിലെ നടന്ന പത്രസമ്മേളനത്തില് തുറന്നടിച്ചു. ഹൈക്കോടതിയുടെ തീരുമാനപ്രകാരം സര്ക്കാര് നിലപാട് തിരുത്തണമെന്നും, സര്ക്കാരിന് ലഭിച്ച നിയമോപദേശം ശരിയല്ലെന്നും അദ്ദേഹം വാദിച്ചു. എന്നാല് മാത്യുവിന്റെ ഈ നിലപാട് തെറ്റാണെന്നും സര്ക്കാര് നിലപാടാണ് ശരിയെന്നും വ്യക്തമാക്കി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പരസ്യമായി രംഗത്തെത്തിയതോടെ കോണ്ഗ്രസിനുള്ളിലെ ഭിന്നത പരസ്യമായി പുറത്തുവന്നു!
“കുഴല്നാടന് കാര്യം മനസ്സിലായിട്ടില്ലെങ്കിൽ വേണ്ട” എന്ന തികച്ചും ഖണ്ഡിക്കുന്ന മറുപടിയാണ് രമേശ് ചെന്നിത്തല നൽകിയത്
രാവിലെ തുടങ്ങിയ ഈ തര്ക്കം വൈകീട്ട് നടന്ന കോണ്ഗ്രസ് പാര്ലമെന്ററി പാര്ട്ടി യോഗത്തില് വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയത്. യോഗത്തില് മാത്യു കുഴല്നാടന് തന്റെ കടുത്ത പ്രതിഷേധം അറിയിച്ചെങ്കിലും, “സര്ക്കാരിന്റെ പ്രവര്ത്തനത്തിന് വികാരമല്ല വിവേകമാണ് വേണ്ടത്” എന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശന്! മുഖ്യമന്ത്രിയുടെ ഈ നിലപാടിനെ മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ. മുരളീധരന്, സണ്ണി ജോസഫ് എന്നിവരും യോഗത്തിലുണ്ടായിരുന്ന ഭൂരിപക്ഷം എം.എല്.എ.മാരും പൂർണ്ണമായി പിന്തുണച്ചു. ഇതോടെ കേസില് ഉറച്ച നിലപാട് ആവശ്യപ്പെട്ട മാത്യു കുഴല്നാടന് പൂര്ണ്ണമായും ഒറ്റപ്പെടുകയും, യോഗം തീരുന്നതിന് മുൻപ് ഇറങ്ങിപ്പോവുകയും ചെയ്തു!
എക്സാലോജിക് കേസില് താന് വലിയ വേട്ടയാടലുകളും വിജിലന്സ് അന്വേഷണങ്ങള് വരെയും നേരിട്ട് ഒറ്റയാള്പ്പോരാട്ടമാണ് നടത്തിയതെന്ന് കുഴല്നാടന് യോഗത്തിൽ ചൂണ്ടിക്കാണിച്ചു. “ഉമ്മന് ചാണ്ടിക്ക് കൊടുക്കാത്ത നീതി പിണറായിക്ക് ഈ സര്ക്കാര് നല്കേണ്ടതില്ല” എന്ന് കാണിച്ച് ആഭ്യന്തരമന്ത്രിക്ക് കത്തുനല്കിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി. എന്നാല്, “മാത്യു സ്വന്തം നിലയ്ക്ക് എല്ലാ എം.എല്.എ.മാരുടെയും വികാരം അവതരിപ്പിക്കേണ്ടതില്ല” എന്ന രൂക്ഷമായ മറുപടിയാണ് ജ്യോതികുമാര് ചാമക്കാല നല്കിയത്.
കാര്യങ്ങള് കൃത്യമായി കൂടിയാലോചിച്ചാണ് തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന് യോഗത്തില് വിശദീകരിച്ചു. “നിയമപരമായി മാത്രമല്ല, രാഷ്ട്രീയമായും വിഷയം പരിശോധിച്ചിട്ടുണ്ട്. ഇ.ഡി. നല്കിയ കത്തില് തിടുക്കപ്പെട്ട് കേസുമായി പോകുന്നത് രാഷ്ട്രീയമായി ശരിയാവില്ല. മുൻപ് കേസിനു പോയത് പിണറായിക്ക് ഗുണമാവുകയാണ് ചെയ്തത്” എന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
കെ.പി.സി.സി. പ്രസിഡന്റായ കാലം മുതല് തന്നെ തനിക്കെതിരെയും കേസെടുക്കാൻ ശ്രമങ്ങള് നടക്കുന്നുണ്ടെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാണിച്ചു. മാത്യു കേസിനുപോകുന്നത് താന് അറിഞ്ഞിരുന്നില്ലെന്നും, അറിഞ്ഞിരുന്നെങ്കിൽ വേണ്ടെന്ന് പറയുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വാദങ്ങളെ കെ. മുരളീധരനും സണ്ണി ജോസഫും പൂർണ്ണമായും ശരിവെക്കുകയും ചെയ്തു!
ഓന്തുപോലും ഇത്രയും വേഗത്തിൽ നിറം മാറില്ല! കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളോട് എന്ത് ക്രൂരമായ ചതിയാണ് ഈ നേതാക്കൾ ചെയ്തത്? കഴിഞ്ഞ പത്തു വർഷത്തെ എൽ.ഡി.എഫ് ഭരണം കണ്ട് മടുത്തിട്ടാണ് ജനങ്ങൾ മാറ്റം ആഗ്രഹിച്ചത്. വി.ഡി. സതീശനെയും കോൺഗ്രസിനെയും വിശ്വസിച്ച്, ഈ നാട് മാറും, ഇവിടെ അഴിമതിയില്ലാതാകും എന്ന പ്രതീക്ഷയോടെയാണ് ജനം അവരെ അധികാരത്തിലേറ്റിയത്.
എന്നാൽ ഇന്ന് നമ്മൾ കാണുന്നത് എന്താണ്? അന്ന് പ്രതിപക്ഷത്തിരുന്നപ്പോൾ ആകാശത്തോളം നീളമുണ്ടായിരുന്ന നാക്കുകൾ, ഇന്ന് ഭരണ കസേരയിലിരുന്നുകൊണ്ട് ഒന്നിന് പിറകെ ഒന്നായി വിഴുങ്ങുന്ന കാഴ്ചയാണ്! പിണറായി വിജയന്റെ മാസപ്പടി കേസും അഴിമതിയും തെരുവുകളിൽ വാതോരാതെ വിളിച്ചുപറഞ്ഞ അതേ വി.ഡി. സതീശനും കോൺഗ്രസ് നേതൃത്വവുമാണ് ഇന്ന് അതേ പിണറായി വിജയന് സംരക്ഷണം ഒരുക്കുന്നത്. എന്തിനാണ് ഈ കൂട്ട്? ആരെ കാണിക്കാനാണ് ഈ കളി?”
ഓർത്തുനോക്കൂ… അന്ന് എക്സാലോജിക് കേസ് പുറത്തുവന്നപ്പോൾ പ്രതിപക്ഷത്തിന്റെ അമരത്തുണ്ടായിരുന്ന വി.ഡി. സതീശൻ എന്തൊക്കെയായിരുന്നു പറഞ്ഞത്? ‘അന്വേഷിക്കണം, സുതാര്യത വേണം, പിണറായി വിജയൻ അഴിമതിക്കാരനാണ്, ഇതിന് നിയമപരമായി മറുപടി പറയേണ്ടിവരും’ എന്നൊക്കെയായിരുന്നു അന്ന് മുഴങ്ങിയ വാക്കുകൾ. ആ വാക്കുകൾ കേട്ട് ആവേശത്തോടെയാണ് കേരളത്തിലെ ജനങ്ങൾ വോട്ടുപെട്ടിയിൽ കൈവെച്ചത്.
പക്ഷേ, ഇന്ന് എന്താണ് അവസ്ഥ? ഭരണം കിട്ടിയതോടുകൂടി ആവേശമെല്ലാം എങ്ങോട്ടുപോയി? അന്ന് ഉന്നയിച്ച കുറ്റാരോപണങ്ങളെല്ലാം വെറും വോട്ടർമാരെ പറ്റിക്കാനുള്ള നാടകങ്ങൾ മാത്രമായിരുന്നോ? ജനങ്ങളെ കബളിപ്പിച്ച് അധികാരത്തിലെത്താൻ വേണ്ടി മാത്രം ഉപയോഗിച്ച ഒരു അടവായിരുന്നു അതെന്ന് ഓരോ ദിവസവും തെളിയുകയാണ്. ജനം ചോദിക്കുകയാണ്—എന്തുകൊണ്ട് ഈ മലക്കംമറിച്ചിൽ? എന്തുകൊണ്ട് ഈ മൗനം?
