പാറ്റ കൂട്ടത്തെ പച്ചക്ക് ക.ത്തിച്ച് ഡൽഹി

പാറ്റകളെ പച്ചയ്ക്ക് കത്തിക്കാൻ ഒരുങ്ങി ഡൽഹി. സംഭവം ഇതാണ്ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ രാംലീല മൈതാനിയിൽ വിജയദശമി ദിനത്തിൽ രാവണനും കുംഭകർണ്ണനും മേഘനാദനും അഗ്നിക്കിരയാകുന്നത് ഒരു പരമ്പരാഗത ചടങ്ങാണ്. എന്നാൽ ഇത്തവണ ഈ ചടങ്ങിൽ പുതിയൊരു കൂട്ടിച്ചേർക്കൽ കൂടി ഉണ്ട്: 30 അടി ഉയരമുള്ള ഒരു പാറ്റയുടെ കോലം!”കേൾക്കുമ്പോൾ കൗതുകം തോന്നാം, പക്ഷേ സംഗതി സത്യമാണ്
രാംലീല സംഘടിപ്പിക്കുന്ന ‘ശ്രീ കേശവ് രാം ലീല കമ്മിറ്റിയാണ്’ ഈ വ്യത്യസ്തമായ തീരുമാനത്തിന് പിന്നിൽ. കമ്മിറ്റി പ്രസിഡന്റും ബിജെപി എംഎൽഎയുമായ അശോക് ഗോയൽ ആണ് ഇക്കാര്യം പുറത്തുവിട്ടത്. രാവണൻ, കുംഭകർണ്ണൻ, മേഘനാദൻ എന്നിവരുടെ കൂറ്റൻ കോലങ്ങൾക്കൊപ്പം കൃത്യം 30 അടി ഉയരമുള്ള ഒരു പാറ്റയുടെ കോലം കൂടി ഇത്തവണ മൈതാനത്ത് അഗ്നിക്കിരയാക്കും
പാറ്റ അഴുക്കിൻ്റെയും വൃത്തിയില്ലായ്മയുടെയും പ്രതീകമാണെന്നും ,
“സ്വച്ഛ് ഭാരത്”, “സ്വച്ഛ് ഡൽഹി” കാമ്പെയ്‌നുകളുടെ ഭാഗമായാണ് പാറ്റ ദഹനമെന്നുമാണ് വിശദീകരണം.
ഈ ആശയത്തിന് രാഷ്ട്രീയ പ്രേരണ ഇല്ലെന്നും കമ്മിറ്റി പ്രസിഡന്റും ബിജെപി എംഎൽഎയുമായ അശോക് ഗോയൽ പറയുന്നു.
സുപ്രിം കോടതി ചീഫ് ജസ്റ്റിസിൻ്റെ പരാമർശത്തിൽ നിന്നും പൊട്ടിമുളച്ചു പടർന്ന പാറ്റ പാർട്ടി ഈ പ്രകോപനത്തെ സൃഷ്‌ടിപരമായി എങ്ങനെ നേരിടുമെന്നറിയാൻ കൗതുകം.ഡൽഹിയിലെ നിലവിലെ 3 പ്രഖ്യാപിത സമരവേദികളിൽ ഒന്നാണ് രാം ലീല മൈദാൻ.
വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന രാംലീല പ്രദർശനവും രാവണവധവും
പരമ്പരാഗതമായി നടക്കുന്ന സ്ഥലം എന്നതിൽ നിന്നാണ് ആ മൈദാനത്തിന് ആ പേര് ലഭിച്ചത് തന്നെ.

ഡൽഹിയിൽ ആദ്യം കണ്ട ആ സമരങ്ങൾ 100 ശതമാനവും ശെരി ആയ്യിരുന്നു അതിൽ ഒരു ന്യായമായിരുന്നു. നീറ്റ് പരീക്ഷാ ക്രമക്കേടുകളും ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ തെരുവിൽ ഇറങ്ങിയത് അവരുടെ അവകാശങ്ങൾക്ക് വേണ്ടിയായിരുന്നു. എന്നാൽ പിന്നീട് ആ സമരങ്ങൾ ആ വഴിമാറി സഞ്ചരിക്കുന്നതാണ് നമ്മൾ കണ്ടത്. നേഹ ബോറ , പ്രകാശ് രാജ്, ധ്രുവ് രാഠി തുടങ്ങിയവർ ഉൾപ്പെടെയുള്ളവർ ഇത്തരം വിഷയങ്ങളിൽ ഇടപെട്ട് നടത്തുന്ന ഇടപെടലുകൾ രാജ്യത്തിന്റെ സമാധാനാന്തരീക്ഷത്തെ തകർക്കുന്ന ദേശവിരുദ്ധമായ അജണ്ടകളാണോ എന്ന് സാധാരണ ജനം സംശയിച്ചു തുടങ്ങിയിരിക്കുന്നു. അല്ല അവരുടെ പ്രെസ്ഥാവ കേട്ടാൽ തന്നെ അത്‌ മനസ്സിൽ ആവും ന്യായമായ വിദ്യാർത്ഥി സമരങ്ങളെ ചൂഷണം ചെയ്തുകൊണ്ട്, അതേ വിദ്യാർത്ഥികളെ മുൻനിർത്തി വീണ്ടും ചില പുതിയ രാഷ്ട്രീയ പാർട്ടികളിലേക്കും താൽപ്പര്യങ്ങളിലേക്കും കാര്യങ്ങൾ തിരിച്ചുവിടുന്ന കാഴ്ചയാണ് പിന്നീട് ഡൽഹിയിൽ കണ്ടത്.

സമരങ്ങളുടെ പേരിൽ ഡൽഹി നഗരത്തിൽ ഇവർ അഴിച്ചുവിട്ട അക്രമങ്ങളും നിയമലംഘനങ്ങളും സാധാരണക്കാരുടെ ജനജീവിതം പൂർണ്ണമായും ദുസ്സഹമാക്കി. നിരോധനാജ്ഞകൾ കാറ്റിൽപ്പറത്തിയും, ബാരിക്കേഡുകൾ തകർത്തും, പൊതുമുതൽ നശിപ്പിച്ചും നടമാടിയ അരാജകത്വങ്ങൾ ക്രമസമാധാന നിലയെ തന്നെ തകിടം മറിച്ചു. ഈ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾക്ക് ഡൽഹി പോലീസിന്റെ അറസ്റ്റ് നേരിടേണ്ടി വന്നത് ഇതിന്റെ തുടർച്ചയാണ്. രാജ്യത്തിന്റെ നിയമങ്ങളെയും സംവിധാനങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് മുന്നോട്ട് പോയവർക്ക് ലഭിച്ച അനിവാര്യമായ തിരിച്ചടിയാണിത്.

ഇതിനു കൃത്യമായ മറുപടിയാണ് ഇത്തവണ രാംലീല മൈതാനത്ത് നടക്കാൻ പോകുന്നത്. പാറ്റ എപ്പോഴും അഴുക്കിന്റെയും വൃത്തിയില്ലായ്മയുടെയും പ്രതീകമാണ്. നമ്മുടെ വീടുകളിലെ സാധനങ്ങൾ കയറി നശിപ്പിക്കാൻ നോക്കുന്ന പാറ്റയെ നമ്മൾ എന്ത് ചെയ്യുമോ, അതേ അവസ്ഥ തന്നെയാണ് രാജ്യത്തിന്റെ വൃത്തിയും സമാധാനവും കെടുക്കാൻ വന്ന ഈ ശക്തികൾക്കും ഉള്ളത്. രാജ്യത്തെ വൃത്തികെട്ടതാക്കാൻ ശ്രമിക്കുന്ന അത്തരം ‘പാറ്റകളെ’യാണ് അഗ്നിക്കിരയാക്കുന്നത്. അഴുക്കിനെ തുടച്ചുനീക്കുന്ന ‘സ്വച്ഛ് ഭാരത്’ മാതൃകയിൽ, സമൂഹത്തിലെ ഈ അരാജകത്വ ചിന്തകളെയും വേരോടെ പിഴുതെറിയേണ്ടത് രാജ്യത്തിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്പാ

ഇത്രയും കാര്യങ്ങൾ വിലയിരുത്തുമ്പോൾ നമുക്ക് വ്യക്തമാകുന്ന ഒരു വലിയ സത്യമുണ്ട്—ഡൽഹിയിലെ തെരുവിൽ കണ്ട ആ തുടക്കങ്ങൾ എത്രത്തോളം സാധാരണക്കാരുടെ വേദനകളിൽ നിന്ന് ഉടലെടുത്തതാണോ, അത്രത്തോളം തന്നെ പിന്നീട് അത് കറുത്ത രാഷ്ട്രീയ ലാഭങ്ങൾക്കായി മാറ്റിമറിക്കപ്പെടുകയായിരുന്നു. കേവലം ഒരു തമാശയായി തുടങ്ങി, പിന്നീട് തെരുവ് സമരങ്ങളിലേക്കും അരാജകത്വത്തിലേക്കും വഴിമാറിയ ഈ മുന്നേറ്റത്തിന്റെ യഥാർത്ഥ മുഖം ഇപ്പോൾ രാജ്യത്തിന് മുന്നിൽ തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്. വിദ്യാർത്ഥികളുടെ യഥാർത്ഥ പ്രശ്നങ്ങളെയും നീറ്റ് പരീക്ഷാ ക്രമക്കേടുകളെയും മുൻനിർത്തി തുടങ്ങിയ സമരങ്ങൾ, നിമിഷനേരം കൊണ്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ രാജിയും ഭരണഘടനാപരമായ പ്രതിസന്ധികളും ആവശ്യപ്പെടുന്ന രാഷ്ട്രീയ ആയുധങ്ങളായി മാറുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. നിഷ്കളങ്കരായ യുവജനങ്ങളുടെ വികാരങ്ങളെ ചില നിഗൂഢ ശക്തികൾ തങ്ങളുടെ സ്വാർത്ഥ താൽപ്പര്യങ്ങൾക്കായി എത്ര കൃത്യമായി ചൂഷണം ചെയ്തു എന്നതിന് ഇതിൽതന്നെയുണ്ട് തെളിവുകൾ.
ഇതിനൊപ്പം തന്നെ, ഈ പ്രതിഷേധങ്ങളുടെ പിന്നിൽ പ്രവർത്തിച്ച സാമ്പത്തിക സ്രോതസ്സുകളും ബാഹ്യശക്തികളുടെ ഇടപെടലുകളും രാജ്യത്തിന്റെ സുരക്ഷയെത്തന്നെ ചോദ്യം ചെയ്യുന്നതായിരുന്നു. സമരങ്ങളിൽ അണിനിരക്കുന്നവർക്ക് ദിവസേനയുള്ള പ്രതിഫലങ്ങളും, ജന്തർ മന്തറിലെ സമരമുഖത്തേക്ക് തീവ്രവാദ ബന്ധമുള്ള ഘടകങ്ങൾ നുഴഞ്ഞുകയറിയെന്ന കേന്ദ്ര ഏജൻസികളുടെ റിപ്പോർട്ടുകളും നൽകുന്ന മുന്നറിയിപ്പ് ചെറുതല്ല. നിരോധനാജ്ഞകൾ കാറ്റിൽപ്പറത്തിയും ബാരിക്കേഡുകൾ തകർത്തും പൊതുമുതൽ നശിപ്പിച്ചും സാധാരണക്കാരുടെ ജനജീവിതം ദുസ്സഹമാക്കിയപ്പോൾ, സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ ഉൾപ്പെടെയുള്ളവർക്ക് നിയമത്തിന്റെ വഴിയിലൂടെ അറസ്റ്റ് നേരിടേണ്ടി വന്നു എന്നത് അനിവാര്യമായ ഒരു നടപടി മാത്രമായിരുന്നു. ഡിജിറ്റൽ ഇടങ്ങളിലൂടെ രാജ്യത്ത് ബോധപൂർവ്വം അരാജകത്വവും വിദ്വേഷവും പടർത്താൻ ശ്രമിച്ചതിന്റെ ഫലമായിട്ടാണ് അവരുടെ ഔദ്യോഗിക എക്സ് അക്കൗണ്ടുകൾ പോലും ഗവൺമെന്റ് ഇടപെട്ട് ബ്ലോക്ക് ചെയ്തത്. നേഹ സിങ് റാത്തോർ, പ്രകാശ് രാജ്, ധ്രുവ് രാഠി തുടങ്ങിയ പ്രമുഖരുടെ പിന്തുണയോടെ നടന്ന ഇത്തരം ഡിജിറ്റൽ കാമ്പെയ്‌നുകൾ രാജ്യത്തിന്റെ സമാധാനാന്തരീക്ഷത്തെ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണെന്ന് തിരിച്ചറിയാൻ ഇനി വൈകുകൂട.
ഈ ഒരു പശ്ചാത്തലത്തിലാണ് ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ രാംലീല മൈതാനത്ത് ഇത്തവണ നടക്കാൻ പോകുന്ന ആ പ്രതീകാത്മക തീരുമാനം ഏറ്റവും പ്രസക്തമായി മാറുന്നത്. രാവണനും കുംഭകർണ്ണനും മേഘനാദനുമൊപ്പം 30 അടി ഉയരമുള്ള ഒരു കൂറ്റൻ പാറ്റയുടെ കോലം കൂടി അഗ്നിക്കിരയാക്കപ്പെടുമ്പോൾ, അത് വെറുമൊരു വിജയദശമി ആഘോഷം മാത്രമല്ല. ശ്രീ കേശവ് രാം ലീല കമ്മിറ്റിയും അശോക് ഗോയലും ചേർന്ന് നൽകുന്ന ആ സന്ദേശം വളരെ വ്യക്തമാണ്—പാറ്റ എപ്പോഴും അഴുക്കിന്റെയും വൃത്തിയില്ലായ്മയുടെയും പ്രതീകമാണ്. നമ്മുടെ വീടുകളിലെ നല്ല അന്തരീക്ഷവും സാധനങ്ങളും കയറി നശിപ്പിക്കാൻ നോക്കുന്ന പാറ്റയെ നമ്മൾ ഒട്ടും ദയയില്ലാതെ തുരത്തിഓടിക്കുന്നത് പോലെ, രാജ്യത്തിന്റെ വൃത്തിയും സമാധാനവും സദ്ഭരണവും തകർക്കാൻ പുറത്തിറങ്ങിയ ഇത്തരം അരാജകത്വ ശക്തികളെയും ദേശവിരുദ്ധ ചിന്തകളെയും സമൂഹം ഒറ്റക്കെട്ടായി എതിർക്കേണ്ടതുണ്ട്. ‘സ്വച്ഛ് ഭാരത്’, ‘സ്വച്ഛ് ഡൽഹി’ കാമ്പെയ്‌നുകളുടെ യഥാർത്ഥ അർത്ഥം ഇതാണ്; രാജ്യത്തെ അഴുക്കുകളിൽ നിന്നും ഇത്തരം വിപത്തുകളിൽ നിന്നും ശുദ്ധീകരിക്കുക എന്നത്. രാജ്യത്തിന്റെ ഐക്യത്തെയും സമാധാനത്തെയും തകർക്കാൻ നോക്കുന്ന ഏതൊരു നീക്കത്തെയും നമ്മുടെ നിയമവ്യവസ്ഥയും ജനങ്ങളും ഒരുപോലെ നേരിടുമെന്നതിന്റെ വ്യക്തമായ സന്ദേശമാണ് ഈ പാറ്റ ദഹനം നൽകുന്നത്
സംഗതി സത്യമാണ്… ഈ അഴുക്കുകളെ മൊത്തത്തിൽ ഒഴിവാക്കിയാൽ മാത്രമേ നമ്മുടെ രാജ്യത്തിന് ശരിയായൊരു ശുദ്ധീകരണം ലഭിക്കുകയുള്ളൂ. ചുറ്റും നോക്കിയാൽ അറിയാം, കാര്യങ്ങളെല്ലാം മൊത്തത്തിൽ ഒരു വൃത്തികേടായി കിടക്കുകയല്ലേ? ഇതിനിടയിലാണ് അഭിജീത് ദിപ്കെ ഒക്കെ ഒരു പാറ്റയെ ഇവിടേക്ക് കൊണ്ടുവന്ന് വലിപ്പിച്ചു വെച്ചിരിക്കുന്നത്.
പക്ഷേ നമ്മളൊന്ന് ആലോചിച്ച് നോക്കിക്കേ; നമ്മുടെ വീട്ടിലേക്ക് കയറിവന്ന് എല്ലാം നശിപ്പിക്കാൻ നോക്കുന്ന ഒരു പാറ്റയെ നമ്മൾ വെറുതെ വിടുമോ? ഒരിക്കലുമില്ല! അതുപോലെ തന്നെയാണ് ഈ രാജ്യത്തിന്റെ സമാധാനവും വൃത്തിയും കെടുത്താൻ നോക്കുന്ന ഇത്തരം സാധനങ്ങളെ ഇവിടെ നിന്നും പുറത്താക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *