ദേശീയഗാനമായ ജനഗണമനയ്ക്ക് സമാനമായി, വന്ദേമാതരം ആലപിക്കുന്നതിനും പ്രോട്ടോക്കോളുകൾ കൊണ്ടുവരാൻ കേന്ദ്രസർക്കാർ . ഇക്കാര്യം പരിശോധിക്കുന്നതിനും ചർച്ച ചെയ്യുന്നതിനുമായി ഈ മാസം ആദ്യം ഉന്നതതല യോഗം ചേർന്നിരുന്നു.ജന ഗണ മന”യ്ക്ക് സമാനമായി “വന്ദേമാതരം” ആലപിക്കുന്നതിന് നിശ്ചിത നിയമങ്ങളും, പെരുമാറ്റച്ചട്ടങ്ങളും വേണമെന്ന ആവശ്യം യോഗത്തിൽ ഉയർന്നിരുന്നു. ഭരണഘടനാ അസംബ്ലി ദേശീയഗാനത്തോടൊപ്പം വന്ദേമാതരത്തിന് തുല്യമായ ബഹുമാനവും ആദരവും നൽകിയിട്ടുണ്ടെങ്കിലും, ആലപിക്കുന്നതിനോ വായിക്കുന്നതിനോ നിലവിൽ നിർബന്ധിത മര്യാദകളോ നിലപാടുകളോ ഇല്ല.1937-ൽ ഗാനത്തിലെ ചില പ്രധാന ഭാഗങ്ങൾ നീക്കം ചെയ്തുകൊണ്ട് കോൺഗ്രസ് അതിന്റെ പ്രാധാന്യം കുറച്ചുവെന്ന് ബിജെപി ആരോപിച്ചിരുന്നു. “വന്ദേമാതരം” അനുസ്മരിക്കുന്നതിനായി കേന്ദ്ര സർക്കാർ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം
വന്ദേ മാതരത്തോട് അനാദരവ് കാണിച്ചാൽ ശിക്ഷ ഉറപ്പാക്കും ; ദേശീയ ഗീതത്തിന് പ്രോട്ടോക്കോൾ തയ്യാറാക്കാൻ കേന്ദ്ര സർക്കാർ.
