ലോകം വീണ്ടും ഞെട്ടിയിരിക്കുകയാണ്! പക്ഷെ അത് വല്ല ഭൂകമ്പം കണ്ടിട്ടൊന്നുമല്ല, സാക്ഷാൽ ഡൊണാൾഡ് ട്രംപിന്റെ ‘സ്റ്റേറ്റ് ഓഫ് ദി യൂണിയൻ’ പ്രസംഗം കേട്ടിട്ടാണ്. പുള്ളി പറയുന്നത് കേട്ടാൽ തോന്നും ലോകത്തെ സമാധാനം മുഴുവൻ പുള്ളിയുടെ പോക്കറ്റിലാണെന്ന്. പ്രത്യേകിച്ച് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം നിർത്തിയത് താനാണെന്ന് ട്രംപ് അവകാശപ്പെടുമ്പോൾ, നമുക്ക് ചിരിക്കണോ അതോ അത്ഭുതപ്പെടണോ എന്ന് അറിയില്ല. ട്രംപിന്റെ ഈ പുതിയ ‘കഥ’യും അതിന് പിന്നിലെ സത്യങ്ങളും നമുക്കൊന്ന് നോകാം.
ട്രംപ് പറയുന്നു, അദ്ദേഹം മോദിയെയും ഷെഹ്ബാസ് ഷെരീഫിനെയും വിളിച്ച് ഭീഷണിപ്പെടുത്തിയത്രേ! എന്താണ് ഭീഷണി? ‘നിങ്ങൾ യുദ്ധം നിർത്തിയില്ലെങ്കിൽ നിങ്ങളുടെ രാജ്യത്തിന് മേൽ 200 ശതമാനം നികുതി ചുമത്തും’.
ഇതുകേട്ടാൽ തോന്നും ഇന്ത്യയും പാകിസ്ഥാനും അമേരിക്കയിലെ വല്ല സൂപ്പർ മാർക്കറ്റും ആണെന്ന്! ട്രംപ്ന് ഒരു പ്രത്യേകതയുണ്ട്, പുള്ളി എല്ലാത്തിനെയും പൈസയുമായിട്ടേ കൂട്ടിയിണക്കൂ. ഒരു രാജ്യം അതിന്റെ അതിർത്തി സംരക്ഷിക്കാൻ യുദ്ധം ചെയ്യുമ്പോൾ, ‘ടാക്സ് കൂട്ടും’ എന്ന് കേട്ടാൽ ഉടനെ തോക്ക് താഴെ വെച്ച് ഓടിപ്പോരുമെന്ന് വിശ്വസിക്കാൻ ട്രംപിന് മാത്രമേ സാധിക്കൂ. എന്നാൽ സത്യത്തിൽ മോദിജി ഇത്തരം ഭീഷണികൾക്ക് വഴങ്ങുന്ന ആളാണോ? ഒരിക്കലുമല്ല!ട്രംപിന്റെ അടുത്ത അവകാശവാദം കേട്ടാൽ പാകിസ്ഥാനികൾ പോലും മൂക്കത്ത് വിരൽ വെക്കും. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ട്രംപിനെ വിളിച്ച് കരഞ്ഞുവത്രേ! ‘സാർ, ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ വരുന്നു, 3.5 കോടി ജനങ്ങൾ കൊല്ലപ്പെടും, ഞങ്ങളെ എങ്ങനെയെങ്കിലും രക്ഷിക്കൂ’ എന്ന് ഷെരീഫ് യാചിച്ചെന്നാണ് ട്രംപ് പറയുന്നത്.
ഇവിടെ ട്രംപ് ഒരു കാര്യം കൃത്യമായി പറഞ്ഞു – പാകിസ്ഥാൻ പേടിച്ചു എന്നത് സത്യമാണ്! പക്ഷെ അവർ പേടിച്ചത് ട്രംപിനെയല്ല, മറിച്ച് ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന ആ ആക്ഷനെയാണ്. പഹൽഗാം ആക്രമണത്തിന് മറുപടിയായി ഇന്ത്യ നൽകിയ തിരിച്ചടിയിൽ പാകിസ്ഥാന്റെ മുന ഒടിഞ്ഞു എന്നത് വസ്തുതയാണ്. അത് ലോകത്തിന് മുന്നിൽ വിളിച്ചുപറഞ്ഞ ട്രംപിന് ഒരു കൈയടി കൊടുക്കാം, പക്ഷെ അതിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റുന്നതിലാണ് കോമഡി.”
എന്താണ് ഈ ഓപ്പറേഷൻ സിന്ദൂർ? ഇന്ത്യയുടെ നയതന്ത്രത്തിലും സൈനിക നീക്കത്തിലും ഇതൊരു പുതിയ ചരിത്രമാണ്. അതിർത്തി കടന്നുള്ള ഭീകരവാദത്തിന് അപ്പപ്പോൾ തന്നെ മറുപടി നൽകുക എന്ന മോദി സർക്കാരിന്റെ നയത്തിന്റെ ഭാഗമായിരുന്നു ഇത്. മിന്നലാക്രമണത്തേക്കാൾ ശക്തമായ, ശത്രുവിന്റെ താവളങ്ങൾ തകർക്കുന്ന രീതി.
ഇന്ത്യ ഇത് ചെയ്തത് അമേരിക്കയോട് ചോദിച്ചിട്ടല്ല. ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കാൻ മോദിജി എടുത്ത ഉറച്ച തീരുമാനമായിരുന്നു അത്. ആ സമയത്ത് അമേരിക്ക നികുതി കൂട്ടുമെന്ന് പേടിച്ച് പിന്മാറുന്ന ഒരു ഭരണകൂടമല്ല ഇന്ന് ഡൽഹിയിലുള്ളതെന്ന് ട്രംപ് വൈകിയാണെങ്കിലും മനസ്സിലാക്കുന്നത് നല്ലതാണ്.”
ട്രംപിന്റെ പ്രസംഗം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ഇതിന് മറുപടി നൽകി. ഇന്ത്യ പറഞ്ഞു: ‘മെയ് മാസത്തിലെ ആ സംഘർഷം അവസാനിപ്പിച്ചത് ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഡിജിഎംഒ-മാർ നേരിട്ട് നടത്തിയ ചർച്ചയിലൂടെയാണ്.’
അതായത്, ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഒരു ചർച്ച നടന്നു, കാര്യങ്ങൾ പറഞ്ഞുതീർത്തു. അതിനിടയിൽ ഈ പറയുന്ന ‘മൂന്നാം കക്ഷിക്ക്’ ഒരു സ്ഥാനവുമില്ലായിരുന്നു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ആരെയും ഇടപെടുത്താത്ത മോദിജിയുടെ ആ പഴയ നയം ഇവിടെയും തിളങ്ങി നിൽക്കുന്നു. ട്രംപ് അങ്കിൾ അവിടെയിരുന്ന് പേപ്പറിൽ പടം വരയ്ക്കുമ്പോൾ, ഇവിടെ മോദിജി നേരിട്ട് വിളിച്ച് കാര്യങ്ങൾ സെറ്റിൽ ചെയ്തു!
താൻ വന്നാൽ റഷ്യ-യുക്രെയ്ൻ യുദ്ധം 24 മണിക്കൂറിൽ നിർത്തും, ഇസ്രായേൽ വിഷയം പരിഹരിക്കും എന്നൊക്കെയാണ് തള്ള്. പുള്ളി ഇതുവരെ എട്ട് യുദ്ധങ്ങൾ നിർത്തിയത്രേ! ഒൻപതാമത്തേത് നിർത്തിക്കൊണ്ടിരിക്കുകയാണ്.
ഇതൊക്കെ കേൾക്കുമ്പോൾ നമുക്ക് തോന്നുക, ട്രംപ് ലോകത്തിന്റെ മൊത്തം പഞ്ചായത്ത് പ്രസിഡന്റ് ആണെന്നാണ്. എന്നാൽ യാഥാർത്ഥ്യം അതല്ല. ഇന്ത്യയെപ്പോലെയുള്ള ഒരു വൻശക്തിയെ നിയന്ത്രിക്കാൻ നികുതി ഭീഷണി പോര എന്ന് ലോകത്തിന് അറിയാം. മോദിജി നയിക്കുന്ന ഭാരതം ഇന്ന് ലോകത്തിന് വഴികാട്ടിയാണ്, അല്ലാതെ അമേരിക്കയുടെ ഭീഷണി കേട്ട് ഭയപ്പെടുന്ന പഴയ രാജ്യവുമല്ല.”
ഇനി നമുക്ക് വസ്തുതകൾ നോക്കാം. 2025 മെയ് മാസം. പഹൽഗാം ആക്രമണത്തിന് മറുപടിയായി ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ ലോഞ്ച് ചെയ്തു. ഇന്ത്യയുടെ മിസൈലുകൾ പാകിസ്ഥാനിലെ ഭീകരതാവളങ്ങളെ ലക്ഷ്യം വെച്ച് പറന്നു. ഇത് കേവലം ഒരു തിരിച്ചടിയല്ലായിരുന്നു, മറിച്ച് ഇന്ത്യയുടെ നയതന്ത്ര കരുത്തിന്റെ പ്രദർശനമായിരുന്നു.
ട്രംപിന്റെ തളളലിന് ഇന്ത്യയുടെ മാസ്സ് മറുപടി
