നീതിക്കും വിശ്വാസ സംരക്ഷണത്തിനുമായുള്ള പോരാട്ടം തുടരും; ചികിത്സയിൽ കഴിയുന്ന തന്ത്രിയെ ആശുപത്രിയിൽ സന്ദർശിച്ച് രാജീവ് ചന്ദ്രശേഖർ

ശബരിമല തന്ത്രി കണ്ഠരര് രാജീവരരെയും കുടുംബത്തെയും ആശുപത്രിയിലെത്തി സന്ദർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. 41 ദിവസത്തെ ജയിൽവാസത്തിന് ശേഷം മടങ്ങിയെത്തിയ അദ്ദേഹം ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. സിപിഎം കോൺഗ്രസ് കുറുവാ സംഘത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് അദ്ദേഹമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

യാതൊരുവിധ തെളിവുകളുമില്ലാതെയായിരുന്നു അദ്ദേഹത്തെ ഇത്രയും ദിവസം ജയിലിലടച്ചത്. ഈ വിഷയത്തിൽ ആദ്യ ദിവസം മുതൽ പറഞ്ഞത് ഞാൻ വീണ്ടും ആവർത്തിക്കുകയാണ്, ദേവസ്വം മന്ത്രി വി.എൻ. വാസവനും മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും എതിരെയുള്ള ആരോപണങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനും അവരെ സംരക്ഷിക്കാനും വേണ്ടി മുഖ്യമന്ത്രി പിണറായി വിജയനും പോലീസും ചേർന്ന് മനപൂ‍ർവ്വം ആസൂത്രണം ചെയ്തതായിരുന്നു ഈ അറസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *