രാജീവ് ചന്ദ്രശേഖറിന്റെ നിർണായക ഇടപെടൽ; കേരളത്തിന് അനുവദിച്ച 6 സ്പെഷ്യൽ ട്രെയിനുകൾ സ്ഥിരമായി ഓടും

കേരളത്തിലെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നിർണായക ഇടപെടൽ. സംസ്ഥാനത്തിന് അനുവദിച്ച 6 സ്പെഷ്യൽ ട്രെയിനുകൾ ഇനി മുതൽ സ്ഥിരമായി തുടരും.വിശാഖപട്ടണം – കൊല്ലം സ്പെഷ്യൽ ഇനി മുതൽ വിശാഖപട്ടണം – കൊല്ലം എക്സ്പ്രസ് ആയി ഓടും. പാലക്കാട് – കണ്ണൂർ സ്പെഷ്യൽ, പാലക്കാട് – കണ്ണൂർ എക്സ്പ്രസ് ആയും കണ്ണൂർ – കോഴിക്കോട് സ്പെഷ്യൽ, കണ്ണൂർ – കോഴിക്കോട് എക്സ്പ്രസ് ആയും ഓടും.

തിരുവനന്തപുരം നോർത്ത് – മംഗളൂരു സ്പെഷ്യൽ, തിരുവനന്തപുരം നോർത്ത് – മംഗളൂരു അന്ത്യോദയ എക്സ്പ്രസ് ആയിട്ടായിരിക്കും സർവീസ് നടത്തുക. കൊല്ലം – എറണാകുളം സ്പെഷ്യൽ, എറണാകുളം – കൊല്ലം MEMU ആയി ഓടും. എറണാകുളം – വേളാങ്കണ്ണി സ്പെഷ്യൽ, എറണാകുളം – വേളാങ്കണ്ണി എക്സ്പ്രസ് ആയും സർവീസ് നടത്തും.

Leave a Reply

Your email address will not be published. Required fields are marked *