വാർഷിക അവധി തന്ത്രപരമായി ആസൂത്രണം ചെയ്താൽ പ്രവാസികൾക്കും സ്വദേശികൾക്കും നീണ്ട അവധിക്കാലം സ്വന്തമാക്കാൻ യുഎഇ മികച്ച അവസരങ്ങളാണ് നൽകുന്നത്. കുറച്ച് ദിവസത്തെ ലീവ് ഉപയോഗിച്ച് തന്നെ നീണ്ട ബ്രേക്ക് സ്വന്തമാക്കാൻ നിരവധി സാധ്യതകളുണ്ട്. പെരുന്നാൾ അവധികളാണ് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നവയെങ്കിലും വർഷാവസാനം വരെ നീണ്ട അവധിക്കാലത്തിന് അവസരമുണ്ട്. ചന്ദ്രപ്പിറവിയെ ആശ്രയിക്കുന്ന ഇസ്‌ലാമിക അവധികളുടെ (പെരുന്നാൾ പോലുള്ളവ) പ്രവചനങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ കണക്കുകൂട്ടൽ. മാർച്ച്: റമസാൻ പെരുന്നാൾ (ഈദുൽ ഫിത്ർ) മാർച്ച് 19 മുതൽ 21 വരെ മൂന്ന് ദിവസമാണ് നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള അവധി. എന്നാൽ റമസാൻ 30 പൂർത്തിയാകുകയാണെങ്കിൽ അവധി 22 വരെ നീളും. മാർച്ച് 16 മുതൽ 18 വരെ (തിങ്കൾ മുതൽ ബുധൻ വരെ) ലീവെടുക്കുന്നതിലൂടെ വാരാന്ത്യവും പെരുന്നാൾ അവധിയും ചേർത്ത് 9 ദിവസത്തെ നീണ്ട അവധിക്കാലം ലഭിക്കും. (ആവശ്യമായ ലീവ്: 3 ദിവസം)
പ്രവാസികൾക്ക് ഈ വർഷം ‘ബംപർ അവധിക്കാലം’; ഒരൊറ്റ ലീവ് എടുത്താൽ നേടാം ഒറ്റയടിക്ക് 9 ദിവസം നീണ്ട സൂപ്പർ …
