സുപ്രധാന നീക്കവുമായി ഇന്ത്യ; പശ്ചിമേഷ്യയിലെ പേർഷ്യൻ ഗൾഫ് കടലിൽ യുദ്ധക്കപ്പലുകൾ വിന്യസിച്ചു

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ, പേർഷ്യൻ ഗൾഫ് മേഖലയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ ചരക്ക് കപ്പലുകൾക്ക് സുരക്ഷയൊരുക്കാൻ ഇന്ത്യൻ നാവികസേന യുദ്ധക്കപ്പലുകൾ വിന്യസിച്ചു. ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്കുള്ള ഇന്ധന വിതരണം തടസ്സപ്പെടാതിരിക്കാനും ഇന്ത്യൻ കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടാകുന്നത് ഒഴിവാക്കാനുമാണ് ഈ അടിയന്തര നടപടി. നിലവിൽ മൂന്ന് യുദ്ധക്കപ്പലുകൾ ഒമാൻ ഉൾക്കടലിൽ നിലയുറപ്പിച്ചിട്ടുണ്ടെന്നും കപ്പലുകൾക്ക് അകമ്പടി സേവിക്കാൻ ഇവ സജ്ജമാണെന്നുമാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *