നാണംകെട്ട് എൽ.ഡി.എഫ്! പിണറായിയുടെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി വിശ്വാസികൾ

താൻ പറഞ്ഞത് മാറ്റില്ല” എന്ന് തറപ്പിച്ചു പറഞ്ഞ് പണ്ട് കണ്ണുരുട്ടി ഭയപ്പെടുത്തിയിരുന്ന നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയനെ നിങ്ങൾക്കറിയാമല്ലോ? എന്നാൽ ഇപ്പോൾ കാണുന്നത് ആ പിണറായി വിജയനെയല്ല. ശബരിമല വിഷയത്തിൽ ‘ഇരട്ടച്ചങ്കൻ’ ചമഞ്ഞ് ഭക്തരെ വെല്ലുവിളിച്ച ആ പത്തിയൊക്കെ ഇപ്പോൾ ദയനീയമായി താഴ്ന്നിരിക്കുകയാണ്. വോട്ട് പെട്ടിയിൽ വീഴില്ലെന്ന് ഉറപ്പായപ്പോൾ വന്ന ഈ ‘തിരഞ്ഞെടുപ്പ് എളിമ’ കണ്ടാൽ ആർക്കും ചിരി വരുംസംഭവം മറ്റൊന്നുമല്ല, ശബരിമല യുവതീപ്രവേശന വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പുതിയ പ്രസ്താവനയാണ് ഇപ്പോൾ കേരളം ചർച്ച ചെയ്യുന്നത്.
2018-ൽ സുപ്രീംകോടതി വിധി വന്നപ്പോൾ, “വിധി നടപ്പാക്കിയേ തീരൂ, ആചാരമല്ല ഭരണഘടനയാണ് വലുത്” എന്ന് പറഞ്ഞ് പോലീസിനെ വിട്ട് ഭക്തരെ തല്ലിച്ചതച്ച അതേ പിണറായി വിജയൻ, ഇപ്പോൾ പറയുന്നു— “യുവതീപ്രവേശത്തിൽ മതപണ്ഡിതരുമായി ചർച്ച വേണം, ആചാര്യന്മാരുടെ അഭിപ്രായം തേടണം” എന്ന്!എങ്ങനെ ഉണ്ട്
അന്ന് ഭക്തർ ഇതേ കാര്യം പറഞ്ഞപ്പോൾ അവരെ ‘വർഗീയവാദികൾ’ എന്ന് വിളിച്ച മുഖ്യമന്ത്രി, ഇന്ന് വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് നിലപാട് മാറ്റുന്ന ഈ കാഴ്ചയാണ് നമ്മൾ കാണുന്നത്.മുഖ്യമന്ത്രിപിണറായിനൽകിയ നൽകിയ അഭിമുഖത്തിൽ പഴയ കാര്യങ്ങൾ ചോദിച്ചപ്പോൾ ഉത്തരം മുട്ടി അദ്ദേഹം വിയർക്കുന്ന കാഴ്ച ശരിക്കും പരിതാപകരമായിരുന്നു. ഈ ‘ഇരട്ടത്താപ്പിനെ’ കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കുന്നത്.
നമുക്കൊന്ന് പിന്നിലേക്ക് പോകാം. 2018-ൽ സുപ്രീംകോടതി വിധി വന്ന ആ നിമിഷം മുതൽ പിണറായി വിജയൻ ഒരു ‘നവോത്ഥാന നായകന്റെ’ കുപ്പായമിട്ടു. ഭക്തരുടെ വികാരം ചർച്ച ചെയ്യണമെന്ന ആവശ്യത്തെ പുച്ഛിച്ചു തള്ളി. ഇരുട്ടിന്റെ മറവിൽ, ആംബുലൻസിലും പോലീസ് വേഷത്തിലും യുവതികളെ സന്നിധാനത്ത് എത്തിക്കാൻ സർക്കാർ നേരിട്ട് നേതൃത്വം നൽകി.
ശബരിമലയെ ഒരു യുദ്ധക്കളമാക്കി മാറ്റി. ഭക്തരെ വരം പോലീസ് ബൂട്ടിട്ട് ചവിട്ടി. അന്ന് ചോദിച്ചവരോടൊക്കെ പറഞ്ഞത് “കോടതി വിധി നടപ്പാക്കും, അതിൽ വിട്ടുവീഴ്ചയില്ല” എന്നാണ്. ആവേശത്തോടെ ‘വനിതാ മതിൽ’ പണിതു. പക്ഷേ ഇന്ന് ആ മതിലെല്ലാം പിണറായി സർക്കാർ തന്നെ മാറ്റുകയാണ് അപ്പോൾ നിങ്ങൾക്ക് എന്താണ് സംഭവം എന്ന് വെക്തമായി ആയിലെ അത് തന്നെ വോട്ട് ബാങ്ക് രാഷ്ട്രീയം വോട്ട് കിട്ടാൻ വേണ്ടി നമ്മുടെ മുഖ്യമന്ത്രി മന്ത്രി എന്തും ചെയും നിലവാരവും നിലപാടും ഇല്ലത്താ തോന്നുന്ന സമയത്ത് കാര്യങ്ങൾ മാറ്റി മാറ്റി പറയുന്ന ഇത് പോലെ ഉള്ള മുഖ്യമന്ത്രി യെ നിങ്ങൾ വേറെ എവിടെ എങ്കിലും കണ്ടിട്ട് ഉണ്ടോ സുഹൃത്തുക്കളെ
ഇപ്പോഴത്തെ അഭിമുഖത്തിൽ മുഖ്യമന്ത്രിയുടെ ഓരോ മറുപടിയും കണ്ടാൽ പാവം തോന്നും. പണ്ട് “നിലപാടിൽ ഉറച്ചുനിൽക്കുന്നവൻ” എന്ന് വീമ്പിളക്കിയ ആൾക്ക്, ഇപ്പോൾ ശബരിമലയുടെ കാര്യത്തിൽ ഒരു നയവുമില്ല. പാർട്ടിക്ക് ഈ വിഷയത്തിൽ ഒരു നിലപാടില്ലേ എന്ന് ചോദിച്ചപ്പോൾ, “അന്ന് സാഹചര്യമല്ലല്ലോ ഇപ്പോൾ” എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് അദ്ദേഹം ചെയ്തത്.
എന്ത് സാഹചര്യമാണ് മാറിയത്? സുപ്രീംകോടതി വിധി മാറിയോ? അതോ വിശ്വാസികളുടെ ആചാരം മാറിയോ? മാറിയത് ഒന്നേയുള്ളൂ— പിണറായി വിജയന്റെ രാഷ്ട്രീയ സാഹചര്യം! വോട്ട് കിട്ടില്ല എന്ന പേടി വന്നപ്പോൾ നവോത്ഥാന മതിൽ തകർന്നു വീണു. പണ്ട് ആചാരങ്ങൾ മാറ്റണം എന്ന് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോൾ ആചാര്യന്മാരുടെ കാലുപിടിക്കാൻ തയ്യാറാകുന്നത് വെറും കാപട്യമാണ്.
വിശ്വാസികളെ സ്നേഹിക്കുന്നു എന്ന് അഭിനയിക്കുമ്പോഴും, ശബരിമല സമരകാലത്ത് സാധാരണക്കാരായ ഭക്തർക്കെതിരെ എടുത്ത ആയിരക്കണക്കിന് കേസുകൾ ഇപ്പോഴും പിൻവലിച്ചിട്ടില്ല എന്നതാണ് സത്യം.
നാമജപഘോഷയാത്രയിൽ പങ്കെടുത്ത അമ്മമാർ മുതൽ സാധാരണക്കാരായ തൊഴിലാളികൾ വരെ ഇന്നും കോടതികൾ കയറിയിറങ്ങുകയാണ്. കേസുകൾ പിൻവലിക്കാൻ തയ്യാറാകാത്ത മുഖ്യമന്ത്രി, വോട്ടിനായി ഇപ്പോൾ ‘ചർച്ച വേണം’ എന്ന് പറയുന്നത് ഭക്തരെ വീണ്ടും അപമാനിക്കുന്നതിന് തുല്യമാണ്. അന്ന് തല്ലാൻ ഉത്തരവിട്ട അതേ നാവുകൊണ്ട് ഇന്ന് സ്നേഹം പറയുന്നത് ആരെ ബോധിപ്പിക്കാനാണ്?
ഇതൊരു ശുദ്ധമായ തിരഞ്ഞെടുപ്പ് നാടകമാണ്. ശബരിമല വിഷയം ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയാകുമെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാം. അതുകൊണ്ടാണ് അന്ന് പുച്ഛിച്ചു തള്ളിയ മതപണ്ഡിതരെയും തന്ത്രിമാരെയും ഇപ്പോൾ ചർച്ചയ്ക്ക് വിളിക്കുന്നത്.
നവോത്ഥാനം എന്നത് പിണറായി വിജയനെ സംബന്ധിച്ചിടത്തോളം ഒരു പ്ലാസ്റ്റിക് കവർ പോലെയാണ്— ആവശ്യമുള്ളപ്പോൾ എടുത്ത് ഉപയോഗിക്കും,

Leave a Reply

Your email address will not be published. Required fields are marked *