കേരളത്തില്‍ വീണ്ടും സ്വര്‍ണവില കുതിക്കുന്നു..

ഒരിടവേളയ്‌ക്ക് ശേഷം കേരളത്തില്‍ വീണ്ടും സ്വര്‍ണത്തേരോട്ടം. ഓഗസ്റ്റ് അഞ്ചിന് രാവിലെ തന്നെ വലിയ കുതിപ്പ് നടത്തിയ സ്വര്‍ണം, ഉച്ചയ്‌ക്ക് ശേഷവും വിലയില്‍ മാറ്റം വരുത്തുകയായിരുന്നു. രാവിലെ ഒരു പവന് 1,280 രൂപയും ഉച്ചയ്‌ക്ക് ശേഷം 800 രൂപയും വില കൂടി,ഇതോടെ ഒരു ദിവസം മാത്രം സ്വര്‍ണവില ഉയര്‍ന്ന് 2,080 രൂപയായി. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4,120 ഡോളറിലേക്ക് കുതിച്ചതാണ് രാവിലെ വില മാറുന്നതിന് കാരണമായത്. എന്നാല്‍ പിന്നീട് ഓഗസ്റ്റ് അഞ്ചിന് സ്വര്‍ണം ഔണ്‍സിന് 4,160 ഡോളര്‍ വരെയെത്തി.നിലവില്‍ 4,295 ഡോളറാണ് സ്വര്‍ണം ഔണ്‍സിന് രാജ്യാന്തര വിപണിയില്‍ വില. ക്രൂഡോയില്‍ വിലയും ഡോളര്‍ സൂചികയും ഇടിഞ്ഞതാണ് വില വര്‍ധനവിന് കാരണമായത്. വിലയില്‍ കാര്യമായ ഇടിവ് പ്രതീക്ഷിക്കേണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. രാജ്യാന്തര വിപണിയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ കേരളത്തിലെ വിലയെയും സ്വാധീനിക്കും. നിലവില്‍ ഡോളറിന്റെ മൂല്യത്തകര്‍ച്ച തന്നെയാണ് സ്വര്‍ണത്തിന് കരുത്തേകുന്നത്. യുദ്ധം വേഗത്തില്‍ അവസാനിച്ചാല്‍ ക്രൂഡ് ഓയില്‍ വിലയും കുറയും, ഇതും സ്വര്‍ണവില ഉയരുന്നതിന് വഴിയൊരുക്കുന്നതാണ്..

Leave a Reply

Your email address will not be published. Required fields are marked *