കേരള രാഷ്ട്രീയത്തിൽ ഇപ്പോൾ വലിയൊരു പുകില് നടക്കുകയാണല്ലോ. ബിജെപിയും സിപിഎമ്മും തമ്മിൽ എന്തോ ‘ഡീൽ’ ഉണ്ടെന്ന് പറഞ്ഞ് കോൺഗ്രസ് നേതാവ് വി.ഡി. സതീശൻ വലിയൊരു ആരോപണം ഉന്നയിച്ചിരിക്കുകയാണ്.
എന്നാൽ ഇതിന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കൊടുത്തത് ഒരു ഒന്നൊന്നര മറുപടിയാണ്! സത്യത്തിൽ സ്വന്തം പാർട്ടിയിലെ അടിപിടിയും നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക് പോകുന്നതും ഒക്കെ മറച്ചുപിടിക്കാനാണ് സതീശൻ ഇപ്പോൾ ഈ കള്ളക്കഥ ഇറക്കിയിരിക്കുന്നത്. സതീശന്റെ ഈ തറവേലകളെ രാജീവ് ചന്ദ്രശേഖർ എങ്ങനെയാണ് പൊളിച്ചടുക്കിയതെന്ന് നമുക്കൊന്ന് ലളിതമായി നോക്കാം.”
ആദ്യം തന്നെ ഈ ‘ഡീൽ’ കഥയെക്കുറിച്ച് പറയാം. സ്വന്തം കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് കാണുമ്പോൾ വി.ഡി. സതീശൻ സ്ഥിരം ഇറക്കുന്ന ഒരു നമ്പറാണ് ‘ബിജെപി-സിപിഎം ഡീൽ’. എന്നാൽ രാജീവ് ചന്ദ്രശേഖർ ഇതിന് കൊടുത്തത് ചുട്ട മറുപടിയാണ്. “ഞങ്ങൾക്ക് ആരുടെയും പിന്തുണ വേണ്ട, ജനങ്ങൾ ഞങ്ങളെ ജയിപ്പിക്കും” എന്ന് അദ്ദേഹം തറപ്പിച്ചു പറയുമ്പോൾ അവിടെ സതീശന്റെ ആരോപണങ്ങൾ ചീട്ടുകൊട്ടാരം പോലെ തകരുകയാണ്. സതീശൻ വെറുമൊരു ‘നുണപ്രചാരകൻ’ ആണെന്നും, കോൺഗ്രസ് വ്യാജ വാഗ്ദാനങ്ങൾ നൽകുന്ന പാർട്ടിയാണെന്നും രാജീവ് പച്ചയ്ക്ക് പറഞ്ഞു. സതീശന്റെ നെഞ്ചുവിറയ്ക്കുന്ന മറുപടിയാണ് അവിടെ കണ്ടത്.രാജീവ് ചന്ദ്രശേഖർ ഉയർത്തിയ ഏറ്റവും വലിയ പോയിന്റ് നോക്കൂ—തമിഴ്നാട്ടിൽ ഇതേ സതീശന്റെ പാർട്ടിയും പിണറായിയുടെ പാർട്ടിയും കെട്ടിപ്പിടിച്ച് ഫോട്ടോയെടുത്ത് നടക്കുകയാണ്. അവിടെ അവർ ഒരേ മുന്നണിയാണ്, ഒരേ വേദിയിലാണ്. എന്നിട്ട് കേരളത്തിൽ വന്ന് ജനങ്ങളെ വിഡ്ഢികളാക്കാൻ വേണ്ടി തമ്മിൽ തല്ലുന്നതായി അഭിനയിക്കുന്നു. ഈ ഇരട്ടത്താപ്പിനെയാണ് രാജീവ് ചന്ദ്രശേഖർ പൊളിച്ചടുക്കിയത്. 70 കൊല്ലമായി ഈ രണ്ടു മുന്നണികളും കൂടി കേരളത്തെ മാറി മാറി ഭരിച്ച് നശിപ്പിച്ചു. അഴിമതിയും തൊഴിലില്ലായ്മയും അല്ലാതെ ഈ നാടിന് ഇവർ എന്ത് തന്നു? ഈ ചോദ്യത്തിന് മുന്നിൽ സതീശനും കോൺഗ്രസിനും മറുപടിയില്ല.
മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലമായ ധർമ്മടത്ത് പോലും ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ പറയുമ്പോൾ അത് വെറും വാക്കല്ല. ഗ്രൗണ്ട് ലെവലിൽ അദ്ദേഹം നേരിട്ട് കണ്ടറിഞ്ഞ കാര്യമാണ്. എൽഡിഎഫ് തോറ്റാൽ യുഡിഎഫ് വരും എന്ന പഴയ കാലം കഴിഞ്ഞു. ഇത്തവണ ബിജെപി എന്ന ശക്തമായ മൂന്നാമതൊരു ഓപ്ഷൻ ജനങ്ങൾക്കിടയിലുണ്ട്. നരേന്ദ്ര മോദി സർക്കാർ കഴിഞ്ഞ 12 വർഷം കൊണ്ട് ഇന്ത്യയിലുണ്ടാക്കിയ ആ വലിയ വികസനം കേരളത്തിലേക്കും എത്തിക്കാൻ രാജീവ് ചന്ദ്രശേഖർ എന്ന കരുത്തനായ നേതാവ് മുന്നിലുണ്ട്. തിരുവനന്തപുരം നഗരസഭ ബിജെപി ഭരിക്കുന്നത് ചൂണ്ടിക്കാട്ടി, കേരളത്തിലെ 140 മണ്ഡലങ്ങളിലും ബിജെപി അത്ഭുതം സൃഷ്ടിക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു
ഇത്തവണ ആരും പ്രതീക്ഷിക്കാത്ത പല മണ്ഡലങ്ങളിലും ബിജെപിയും എൻഡിഎയും വിജയിക്കും. ഇതിന്റെ ഭാഗമായാണ് ട്വന്റി 20 പോലുള്ള ഗ്രൂപ്പുകളുമായുള്ള സഖ്യം. സാബു ജേക്കബുമായി തനിക്ക് നല്ല കെമിസ്ട്രിയാണെന്ന് രാജീവ് പറയുമ്പോൾ അത് വികസനം ആഗ്രഹിക്കുന്നവരുടെ ഒരു വലിയ മുന്നേറ്റമാണ്. പത്ത് കൊല്ലം ‘എല്ലാം ശരിയാക്കും’ എന്ന് പറഞ്ഞ് ജനങ്ങളെ പറ്റിച്ച സി.പി.എമ്മിന് ഇത്തവണ വട്ടപ്പൂജ്യമാണ് സാധ്യതയെന്ന് അദ്ദേഹം കളിയാക്കി പറയുന്നു. മോദിജി വരുന്നു, കേന്ദ്രമന്ത്രിമാർ വരുന്നു—ഇത്തവണ ബിജെപി കേരളം പിടിക്കാനുള്ള പുറപ്പാടിലാണ്.
രാജീവ് ചന്ദ്രശേഖർ മുന്നോട്ട് വെക്കുന്നത് ‘വികസിത കേരളം’ എന്ന സ്വപ്നമാണ്. വെറുമൊരു സീറ്റിന് വേണ്ടിയല്ല ബിജെപി മത്സരിക്കുന്നത്. മോദി സർക്കാർ കഴിഞ്ഞ 12 വർഷം കൊണ്ട് ഇന്ത്യയിലുണ്ടാക്കിയ വൻ മാറ്റങ്ങൾ കേരളത്തിലും വരണമെങ്കിൽ ബിജെപി ഭരിക്കണം. തിരുവനന്തപുരം നഗരസഭ ബിജെപി പിടിച്ചെടുത്തത് ഒരു ഉദാഹരണമായി അദ്ദേഹം കാണിക്കുന്നു. അവിടെ ബിജെപി ഭരിക്കുന്നത് ജനങ്ങൾ കണ്ടതാണ്. അതുപോലെ കേരളത്തിലുടനീളം മാറ്റം വരാൻ പോകുകയാണ്. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് പോലും ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെങ്കിൽ സതീശന്റെയും സംഘത്തിന്റെയും അവസ്ഥ എന്താകുമെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ.
സതീഷന്റെ കള്ളത്തര പൊളിച്ചടുക്കി രാജീവ് ചന്ദ്ര ശേഖർ
