‘ഖലീഫ’യിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത്!

പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ഖലീഫ’യുടെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന പരമ്പരയിലെ അഞ്ചാമത്തെ പോസ്റ്ററാണ് അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ‘സുദീപ്’ എന്ന കഥാപാത്രമായി ഷൈൻ വർഗീസ് എത്തുന്നതിന്റെ പോസ്റ്ററാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ഓഗസ്റ്റ് 20-ന് തീയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ മുൻപ് പുറത്തിറങ്ങിയ ‘അസലായവളെ’ എന്ന ഗാനം ഇതിനോടകം തന്നെ ഹിറ്റ് ചാർട്ടുകളിൽ ഇടംനേടിക്കഴിഞ്ഞു.

ദുബായിൽ ചിത്രീകരണം പൂർത്തിയാക്കിയ ‘ഖലീഫ’ രണ്ട് ഭാഗങ്ങളായാണ് റിലീസിനെത്തുന്നത്. പൃഥ്വിരാജ് ‘മാമ്പറയ്ക്കൽ ആമിർ അലി’യായി വേഷമിടുമ്പോൾ മലയാളത്തിന്റെ ഇതിഹാസ താരം മോഹൻലാൽ ‘മാമ്പറയ്ക്കൽ അഹമ്മദ് അലി’ എന്ന കഥാപാത്രമായി അതിഥി വേഷത്തിൽ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. മാളവിക ശർമ്മ നായികയായി അരങ്ങേറ്റം കുറിക്കുന്ന മലയാള ചിത്രം കൂടിയാണിത്. ജിനു വി. എബ്രഹാമിന്റെ തിരക്കഥയിൽ ജിനു ഇന്നോവേഷൻസിന്റെ ബാനറിൽ അദ്ദേഹം തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. സൂരജ് കുമാർ, ശ്രീലാൽ സൂരപാണി, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് സഹനിർമ്മാതാക്കൾ.

വൻ സാങ്കേതിക തികവോടെ എത്തുന്ന ചിത്രത്തിന് ജോമോൻ ടി. ജോൺ ഛായാഗ്രഹണവും ചമൻ ചാക്കോ ചിത്രസംയോജനവും നിർവ്വഹിക്കുന്നു. മോഹൻദാസ് (പ്രൊഡക്ഷൻ ഡിസൈൻ), ചേതൻ ഡിസൂസ – യാനിക് ബെൻ – ഫീനിക്സ് പ്രഭു (ആക്ഷൻ), മഷർ ഹംസ (വസ്ത്രാലങ്കാരം), അമൽ ചന്ദ്രൻ (മേക്കപ്പ്), ജാബിർ സുലൈം (അഡീഷണൽ മ്യൂസിക്), സിങ്ക് സിനിമ (സൗണ്ട് ഡിസൈൻ), എം. ആർ. രാജാകൃഷ്ണൻ (ഫൈനൽ മിക്സ്), റെനി ദിവാകർ, വിനോഷ് കൈമൾ (പ്രൊഡക്ഷൻ കൺട്രോളർ), എയ്സ്തെറ്റിക്ക് കുഞ്ഞമ്മ (പോസ്റ്റർ ഡിസൈൻ) തുടങ്ങിയവരാണ് മറ്റ് പ്രമുഖ അണിയറപ്രവർത്തകർ.

Leave a Reply

Your email address will not be published. Required fields are marked *