നേമത്ത് രണ്ടാമതെത്താന്‍ ഇടതും വലതും; 2014 മുതലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ബഹുദൂരം മുന്നിൽ.

കേരള രാഷ്‌ട്രീയം ഉറ്റുനോക്കുന്ന മണ്ഡലമാണ് നേമം. സംസ്ഥാന രാഷ്‌ട്രീയത്തിന്റെ ഗതി മാറ്റി കേരളത്തില്‍ ആദ്യത്തെ ബിജെപി പ്രതിനിധിയെ നിയമസഭയില്‍ എത്തിച്ചത് നേമമാണ്. 2016ല്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ മികച്ച ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി ഒ. രാജഗോപാല്‍ നിയമസഭയിലെത്തിയത്, കേരളത്തിലെ മുഴുവന്‍ ബിജെപി പ്രവര്‍ത്തകരെയും ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിച്ചിരുന്നു..ഇത്തവണയും ഈ നിയോജക മണ്ഡലം ദേശീയ തലത്തില്‍ ശ്രദ്ധാ കേന്ദ്രമാവുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണല്ലോ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. 18 വര്‍ഷം രാജ്യസഭാംഗം, മുന്‍ കേന്ദ്രമന്ത്രി, ഐടി വിദഗ്ധന്‍ തുടങ്ങി രാഷ്‌ട്രീയത്തിലും വ്യാവസായിക മേഖലയിലും സാമൂഹിക രംഗത്തും മികവ് തെളിയിച്ച രാജീവ് ചന്ദ്രശേഖര്‍ രണ്ടാം വട്ടമാണ് നേമത്ത് വോട്ട് തേടി എത്തുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ആയിരുന്നപ്പോള്‍ നേമത്തെ ജനങ്ങള്‍ ഇരു കൈയും നീട്ടി സ്വീകരിച്ചിരുന്നു. ഈ സ്വീകാര്യതയാണ് നേമം പിടിക്കാന്‍ രാജീവ് ചന്ദ്രശേഖറിനെ പാര്‍ട്ടി നിയോഗിച്ചതിന് പിന്നില്‍..2016ല്‍ മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍ എല്‍ഡിഎഫിലെ വി. ശിവന്‍കുട്ടിയെ 8671 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കേരളത്തില്‍ ബിജെപിയുടെ അക്കൗണ്ട് തുറന്നത്. എന്നാല്‍ 2021ല്‍ എല്‍ഡിഎഫ് – യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടില്‍ ബിജെപി നിസാര വോട്ടുകള്‍ക്ക് പരാജയപ്പെടുന്നു

Leave a Reply

Your email address will not be published. Required fields are marked *