എൽപിജി പ്രതിസന്ധി പരിഹരിക്കാൻ 10 കിലോ സിലിണ്ടർ വിതരണം പരി​ഗണനയിൽ

എൽപിജി പ്രതിസന്ധി പരിഹരിക്കാനായി 10 കിലോയുടെ സിലിണ്ടർ വിതരണം പരി​ഗണനയിലെന്ന് റിപ്പോർട്ട്. നിലവിലുള്ള 14.2 കിലോ സിലിണ്ടറിൽ തന്നെ 10 കിലോ നിറച്ച് പരമാവധി ആളുകളിലേക്ക് എൽപിജി എത്തിക്കാനാണ് ആലോചിക്കുന്നത്. 14 കിലോ സിലിണ്ടറിൽ 10 കിലോയെന്ന സ്റ്റിക്കർ പതിക്കും, വിലയും കുറയ്ക്കും. നിലവിൽ ​ഗാർഹിക സിലിണ്ടർ വിതരണത്തിന് സമയപരിധിയടക്കം സർക്കാർ നിശ്ചിയിച്ചിട്ടുണ്ട്. ഇറാഖ്-ഇറാൻ സംഘർഷത്തെത്തുടർന്ന് വിതരണ ശൃംഖലയിൽ ഉണ്ടായ തടസ്സങ്ങളും ഇറക്കുമതിയിലെ കുറവുമാണ് ഇത്തരമൊരു നടപടിയിലേക്ക് എണ്ണക്കമ്പനികളെ പ്രേരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *