എഫ്സിആർഎ ഭേദഗതിയിലെ നിലവിലെ ബിൽ പാസ്സാക്കില്ലെന്ന് രാജീവ് ചന്ദ്രശേഖർ. ആശങ്കകൾ പരിഹരിച്ചശേഷമായിരിക്കും ബിൽ നടപ്പാക്കുകയെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു. ലോക്സഭയിൽ കൊണ്ടുവരും മുമ്പ് ചർച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു. എഫ് സി ആര്‍ എയിൽ പഠിച്ച ശേഷം നിലപാടെന്ന് കാന്തപുരം പ്രതികരിച്ചു.അതേ സമയം ബില്ല് മാറ്റിവച്ചത് സ്വാഗതം ചെയ്യുന്നു എന്ന് സിബിസിഐ പിആര്‍ഒ റോബിൻസൺ റോഡ്രിഗസ് പ്രതികരിച്ചു. പിൻവലിച്ചിട്ടില്ലെന്നും തൽക്കാലത്തേക്ക് മാറ്റിവച്ചതാണെന്നും വ്യക്തമാക്കിയ അദ്ദേഹം അക്കാര്യം ഓർമയിൽ ഉണ്ടാകണമെന്നും കൂട്ടിച്ചേര്‍ത്തു. വിഷയം ചർച്ചയാക്കിയ ജനപ്രതിനിധികൾക്കും മാധ്യമങ്ങൾക്കും നന്ദി. സിബിസിഐ കേന്ദ്ര മന്ത്രിസഭ അംഗങ്ങളുമായി ബന്ധപ്പെടുന്നുണ്ട്. ആശങ്ക ഇപ്പോഴും ഉണ്ടെന്നും ചില വ്യവസ്ഥകൾ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അല്ലാതെ ബില്ല് കൊണ്ടുവരരുത്.
എഫ്സിആർഎ ഭേദഗതി: ‘നിലവിലെ ബിൽ പാസ്സാക്കില്ല’, നടപ്പാക്കുക ആശങ്കകൾ പരിഹരിച്ച ശേഷമെന്ന് രാജീവ് ചന്ദ്രശേഖർ
