പരസ്പര വിരുദ്ധമായ കാര്യം പറഞ്ഞ് കണ്ടം വഴി ഓടുന്നയാളാണ് മുഖ്യൻ’; മുഖ്യമന്ത്രി പിണറായി വി‍ജയനെ പരിഹസിച്ച് വി‍ഡി സതീശൻ

മുഖ്യമന്ത്രി പിണറായി വി‍ജയനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി‍ഡി സതീശൻ. പരസ്പര വിരുദ്ധമായ കാര്യം പറഞ്ഞ് കണ്ടം വഴി ഓടുന്നയാളാണ് മുഖ്യനെന്നും അങ്ങനെയുള്ള അദ്ദേഹത്തോട് എങ്ങനെ ഫേസ്ബുക്ക് വഴി സംവാദം നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സിപിഎം പാർട്ടി വിട്ട ജി സുധാകരനെതിരെയുള്ള മുഖ്യമന്ത്രി പിണറായി വി‍ജയന്റെ പ്രസ്താവനയിലും അദ്ദേഹം പ്രതികരിച്ചു. ജി സുധാകരനെതിരെ വളരെ വില കുറഞ്ഞ പ്രസ്താവനയാണ് മുഖ്യമന്ത്രി നടത്തുന്നതെന്ന് വി ഡി സതീശൻ പറഞ്ഞു. സിപിഎമ്മിൽ നിന്ന് വന്നാൽ കോൺ​ഗ്രസ് പിന്തുണ കൊടുക്കാൻ പാടില്ല. എന്നാൽ മറിച്ച് ആകാം. ലീഗ് വീട്ട ജലീൽ ഇടതു സ്ഥാനാർഥി ആയില്ലേ എന്ന് ചോദിച്ച അദ്ദേഹം എന്തൊരു ഇരട്ട താപ്പ് ആണിതെന്നും പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *