ഇന്ത്യൻ നാവികസേന ഇടയ്ക്കിടെ നൂതന സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന അന്തർവാഹിനികളും യുദ്ധക്കപ്പലുകളും ഒപ്പം കൂട്ടിയിട്ടുണ്ട്..ഇത് ഇന്ത്യയ്ക്കും അതിന്റെ സുരക്ഷയ്ക്കും ഒരു അജയ്യമായ കോട്ടയായി വർത്തിക്കുകയും ചെയ്യുന്നു . ഇപ്പോഴിത ഇന്ത്യയുടെ ആഴങ്ങൾക്ക് രഹസ്യകാവലായി മാറാൻ വരുകയാണ് ഐ എൻ എസ് അരിധമൻപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിലാണ് കൈമാറ്റം. ഇത് വെറുമൊരു അന്തർവാഹിനി മാത്രമല്ല, ആദ്യം ആണവായുധം ഉപയോഗിക്കില്ല എന്ന ഇന്ത്യയുടെ നയത്തിന് സംരക്ഷണ കവചം നൽകുന്ന നിശബ്ദ അണ്ടർവാട്ടർ കൊലയാളി കൂടിയാണ്. .തദ്ദേശീയ സാങ്കേതികവിദ്യയും ആണവോർജ്ജവും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഈ യുദ്ധക്കപ്പൽ, ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യയുടെ ആധിപത്യം ശക്തിപ്പെടുത്താൻ പൂർണ്ണമായും തയ്യാറാണ്.ശത്രുവിനെ നശിപ്പിക്കുന്നത് എന്നാണ് അരിധമൻ എന്ന വാക്കിന്റെ അർത്ഥം…….
500 കിലോമീറ്റർ വരെയുള്ള ലക്ഷ്യങ്ങളെ തകർക്കുന്ന കെ 4 ബാലിസ്റ്റിക് മിസൈലിന്റെ കരുത്ത് ; പാകിസ്ഥാനെ തകർത്തെറിയാൻ ഐ എൻ എസ് അരിധമൻ വരുന്നു
