അമേരിക്ക കണ്ണ് ഉരുട്ടുന്നു, പാശ്ചാത്യ രാജ്യങ്ങൾ ഉപരോധത്തിന്റെ ചങ്ങലക്കെട്ടുകൾ കാട്ടി പേടിപ്പിക്കുന്നു… പക്ഷേ, ലോകത്തിന്റെ ഭീഷണിക്ക് മുന്നിൽ മുട്ടു മടക്കുന്ന പഴയ ഇന്ത്യയല്ലിത്! നയതന്ത്രത്തിന്റെ ചാണക്യതന്ത്രങ്ങൾ മെനയുന്ന മോദി സർക്കാർ, വാഷിംഗ്ടണിന്റെ നെഞ്ചിടിപ്പ് കൂട്ടി ആ പടുകൂറ്റൻ പ്രഖ്യാപനം നടത്തിക്കഴിഞ്ഞു— ഇന്ത്യയും റഷ്യയും ഇനി ഒരേ താവളത്തിൽ നിന്ന് പൊരുതും!
അമേരിക്കൻ ഭരണകൂടം പാകിസ്ഥാനെയും അവരുടെ സൈനിക മേധാവി അസിം മുനീറിനെയും വീണ്ടും തലോടിത്തുടങ്ങിയപ്പോൾ, ആ വെല്ലുവിളിയെ നേരിടാൻ ഇന്ത്യ കരുതിവെച്ച മറുപടിയാണ് ‘റഷ്യൻ കരുനീക്കം’. ലോകം മുഴുവൻ റഷ്യയെ ഒറ്റപ്പെടുത്താൻ നോക്കുമ്പോൾ, പുടിന്റെ കൈപിടിച്ച് ഇന്ത്യ ഒപ്പിട്ട ആ സൈനിക കരാർ വെറുമൊരു കടലാസ് കഷ്ണമല്ല; അത് ആഗോള രാഷ്ട്രീയത്തിലെ പവർ ബാലൻസ് തന്നെ മാറ്റിവരയ്ക്കുന്ന വജ്രായുധമാണ്.
ഇന്ത്യൻ യുദ്ധക്കപ്പലുകൾ ഇനി ആർട്ടിക് കടലിലെ മഞ്ഞുപാളികൾ ഭേദിച്ച് റഷ്യൻ തുറമുഖങ്ങളിൽ നങ്കൂരമിടും. റഷ്യൻ പോർവിമാനങ്ങൾ ഇന്ത്യൻ മണ്ണിൽ നിന്ന് ഇന്ധനം നിറച്ച് പറന്നുയരും. 3000 സൈനികർക്ക് വരെ അതിർത്തികൾക്കപ്പുറം ഒരേ ലക്ഷ്യത്തിനായി നിലയുറപ്പിക്കാം. എന്താണ് ശരിക്കും ഈ കരാർ? എങ്ങനെയാണ് ഈ കരാറിലൂടെ അമേരിക്കയെയും ചൈനയെയും ഇന്ത്യ ഒരേസമയം ചെക്ക് മാറ്റുന്നത്? വൻശക്തികൾ പോലും അന്തംവിട്ടു നിൽക്കുന്ന ഇന്ത്യയുടെ ഈ മാസ് പ്ലാനിനെക്കുറിച്ച് കൃത്യമായി അറിയാം, ഈ വിഡിയോയിലൂടെ
ആദ്യം നമുക്ക് എന്താണ് ഈ കരാർ എന്ന് നോകാം
യഥാർത്ഥത്തിൽ ഈ കരാറിനെ നമുക്ക് ലളിതമായി ഒരു ‘ലോജിസ്റ്റിക്സ് പങ്കിടൽ’ എന്ന് വിളിക്കാം. ലോകത്തിലെ രണ്ട് വൻശക്തികൾ തമ്മിൽ ഇത്രയേറെ ആഴത്തിൽ സൈനിക സഹകരണം ഉറപ്പാക്കുന്നത് ഇതാദ്യമായാണ്. അതായത് റഷ്യയും ഇന്ത്യയും ഈ കരാർ പ്രാബല്യത്തിൽ വന്നതോടെ ഇന്ത്യൻ സൈന്യത്തിന് റഷ്യയുടെ സൈനിക താവളങ്ങളും വിമാനത്താവളങ്ങളും തുറമുഖങ്ങളും സ്വന്തം താവളം പോലെ ഉപയോഗിക്കാൻ സാധിക്കും. തിരിച്ച് റഷ്യയ്ക്ക് ഇന്ത്യൻ താവളങ്ങളും ഉപയോഗിക്കാം. ഇത് കേവലം വിരുന്നിന് പോകുന്നതുപോലെയല്ല; മറിച്ച് യുദ്ധക്കപ്പലുകൾക്കും വിമാനങ്ങൾക്കും ഇന്ധനം നിറയ്ക്കാനും തകരാറുകൾ പരിഹരിക്കാനും ആവശ്യമായ സാധന സാമഗ്രികൾ കൈമാറാനും ഈ കരാർ വഴി തുറക്കുന്നു. അമേരിക്കയുമായുള്ള ‘ലെമോവ’ കരാറിനേക്കാൾ ഇത് കരുത്താർജ്ജിക്കാൻ കാരണം, ഇതിൽ സൈനിക വിന്യാസത്തിന് വ്യക്തമായ അനുമതി നൽകിയിട്ടുണ്ട് എന്നതാണ്. അതായത്, ഒരേസമയം 3,000 സൈനികരെ വരെ പരസ്പരം അയക്കാൻ ഇരുരാജ്യങ്ങൾക്കും സാധിക്കും.
അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ തലവേദനയാണ്. ട്രംപ് ഭരണകൂടം അധികാരത്തിൽ വന്നതിന് പിന്നാലെ പാകിസ്ഥാനോട് അവർ കാണിക്കുന്ന മൃദുസമീപനം ഇന്ത്യയ്ക്ക് ഒട്ടും ദഹിച്ചിട്ടില്ല. പാക് സൈനിക മേധാവി ജനറൽ അസിം മുനീറിന് അമേരിക്ക നൽകുന്ന അമിത പ്രാധാന്യത്തിന് ഇന്ത്യ നൽകിയ മറുപടിയാണിത്. “നിങ്ങൾ പാകിസ്ഥാനെ കൂട്ടുപിടിച്ചാൽ ഞങ്ങൾ റഷ്യയെ കൂട്ടുപിടിക്കും” എന്ന വ്യക്തമായ സന്ദർശമാണ് മോദി സർക്കാർ നൽകിയത്. റഷ്യയ്ക്കെതിരെ ഉപരോധങ്ങൾ പ്രഖ്യാപിച്ച് അവരെ സാമ്പത്തികമായി തകർക്കാൻ നോക്കുന്ന പാശ്ചാത്യ രാജ്യങ്ങളുടെ മുഖത്തേറ്റ പ്രഹരമാണിത്. അമേരിക്കയുടെ ഭീഷണികൾക്ക് മുന്നിൽ ഭാരതം വഴങ്ങില്ലെന്നും സ്വന്തം സുരക്ഷാ താല്പര്യങ്ങൾക്കാണ് ഞങ്ങൾ മുൻഗണന നൽകുന്നതെന്നും നയതന്ത്ര ലോകം ഈ നീക്കത്തിലൂടെ തിരിച്ചറിയുന്നു.
ഈ കരാറിലെ ഏറ്റവും തന്ത്രപ്രധാനമായ മറ്റൊരു ഭാഗം ആർട്ടിക് മേഖലയാണ്. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക-എണ്ണ ശേഖരമുള്ള റഷ്യൻ തുറമുഖങ്ങളിലേക്ക് ഇന്ത്യയ്ക്ക് നേരിട്ട് പ്രവേശനം ലഭിച്ചിരിക്കുകയാണ്.. നിലവിൽ ഇറാൻ-ഇസ്രയേൽ സംഘർഷം കാരണം ഗൾഫ് മേഖലയിൽ നിന്ന് ഇന്ധനം എത്തിക്കുന്നത് വലിയ വെല്ലുവിളിയാണ്. എന്നാൽ ഈ കരാറിലൂടെ റഷ്യയുടെ യാമൽ പെനിൻസുലയിൽ നിന്ന് തടസ്സമില്ലാതെ പ്രകൃതിവാതകം ഇറക്കുമതി ചെയ്യാൻ ഇന്ത്യയ്ക്ക് സാധിക്കും. ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തിൽ മോദി സർക്കാർ നടത്തിയ മാസ്റ്റർ സ്ട്രോക്ക് ആണിത്.
ചൈനയെ സംബന്ധിച്ചിടത്തോളവും ഇതൊരു അപ്രതീക്ഷിത നീക്കമാണ്. ഇൻഡോ-പസഫിക് മേഖലയിൽ ചൈനീസ് കടന്നുകയറ്റം വർദ്ധിക്കുമ്പോൾ, റഷ്യൻ കപ്പലുകൾക്ക് ഇന്ത്യൻ തുറമുഖങ്ങൾ തുറന്നുകൊടുക്കുന്നത് ആ മേഖലയിലെ ശക്തി സന്തുലിതാവസ്ഥ മാറ്റും. ഇന്ത്യയുടെ ഈ നീക്കം ഒരേസമയം ചൈനയെ സമ്മർദ്ദത്തിലാക്കാനും റഷ്യയുമായുള്ള പഴയ സൗഹൃദം ആധുനിക കാലഘട്ടത്തിന് അനുയോജ്യമായ രീതിയിൽ പുതുക്കാനും സഹായിച്ചു. ഉപരോധങ്ങളെ പേടിക്കാതെ, ലോകത്തെ വൻശക്തികളുടെ സമ്മർദ്ദത്തിന് വഴങ്ങാതെ, ഭാരതത്തിന്റെ തലപ്പൊക്കം ഉയർത്താൻ ഈ ഒരു കരാർ കൊണ്ട് സാധിച്ചു. നയതന്ത്ര തലത്തിൽ മോദി സർക്കാർ നേടിയ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി ചരിത്രം ഇതിനെ രേഖപ്പെടുത്തും എന്ന കാര്യത്തിൽ തർക്കമില്ല.
സത്യത്തിൽ ഈ കരാറിന്റെ നടപടികൾ നേരത്തെ തന്നെ പൂർത്തിയായിരുന്നു. 2025 ഫെബ്രുവരിയിൽ നടന്ന ഉഭയകക്ഷി ചർച്ചകൾക്കിടയിലാണ് ഇരുരാജ്യങ്ങളും ഇതിൽ ഒപ്പിട്ടത്. എന്നാൽ അന്താരാഷ്ട്ര രാഷ്ട്രീയത്തിലെ പലവിധ കാരണങ്ങളാലും സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തിയും ഇതിന്റെ കൃത്യമായ വിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല. ഈ വർഷം ജനുവരി മുതൽ കരാർ നിയമപരമായി നിലവിൽ വന്നെങ്കിലും, ഇപ്പോഴാണ് ഇതിന്റെ വിപുലമായ വ്യവസ്ഥകളും ഇന്ത്യയ്ക്ക് ലഭിക്കാൻ പോകുന്ന വലിയ ഗുണങ്ങളും ലോകം അറിഞ്ഞു തുടങ്ങുന്നത്.
അമേരിക്കൻ ഭരണകൂടത്തിന്റെ പുതിയ നിലപാടുകൾക്ക് ഇന്ത്യ നൽകുന്ന ശക്തമായ മറുപടിയായാണ് ഈ സമയത്തുള്ള കരാർ വെളിപ്പെടുത്തലിനെ അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്. അഞ്ച് വർഷത്തേക്കാണ് കരാറിന്റെ ആദ്യ കാലാവധി നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ഇത് അവസാനിക്കുന്ന മുറയ്ക്ക് തനിയെ പുതുക്കപ്പെടുന്ന രീതിയിലാണ് ഇതിലെ വ്യവസ്ഥകൾ ക്രമീകരിച്ചിരിക്കുന്നത്. ചുരുക്കത്തിൽ, വരും ദശകങ്ങളിൽ ഇന്ത്യയുടെ പ്രതിരോധ മേഖലയിലെ ഏറ്റവും കരുത്തുറ്റ തൂണായി ഈ കരാർ നിലനിൽക്കും.
അമേരിക്ക പാകിസ്ഥാനെ എപ്പോഴും കൂട്ടുപിടിക്കുന്നത് അവരുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം നോക്കിയാണ്. എന്നാൽ ഇന്ത്യ റഷ്യയുമായി ചേർന്ന് ആർട്ടിക് മേഖലയിലും മധ്യേഷ്യയിലും പുതിയ താവളങ്ങൾ ഉറപ്പിക്കുമ്പോൾ, അമേരിക്കയ്ക്ക് പാകിസ്ഥാനെ കാട്ടി ഇന്ത്യയെ പേടിപ്പിക്കാൻ കഴിയില്ല. ഇന്ത്യയുടെ ഈ ‘റഷ്യൻ കാർഡ്’ പാകിസ്ഥാന്റെ വില കളഞ്ഞു എന്ന് പറയാം.
അമേരിക്കയ്ക്ക് ‘എട്ടിന്റെ പണി
