ധനുഷ് നായകനായെത്തുന്ന ‘കര’ യിലെ പുതിയ ഗാനം പുറത്ത്. കണ്ണമ്മാ എന്‍ കണ്ണമ്മ.. എന്ന ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. വിഘ്നേശ് രാജ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ മമിത ബൈജുവാണ് നായിക. ചിത്രത്തില്‍ സെല്ലി എന്ന കഥാപാത്രമായാണ് മമിത എത്തുന്നത്. റിബല്‍, ഡൂഡ്, ജനനായകന്, വിശ്വനാഥ് ആന്‍ഡ് സണ്‍സ് എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെയാണ് മമിത കരയില്‍ നായികായെത്തുന്നത്. ഫേസസ് ഓഫ് കര’ എന്ന ടാഗ്ലൈനോടെ ഇറങ്ങിയ കഥാപാത്രങ്ങളുടെ പോസ്റ്ററുകൾ ഇതിനകം വൈറലായിരുന്നു.
മമിതയ്ക്ക് പുറമേ ജയറാം, സുരാജ് വെഞ്ഞാറമൂട് എന്നിവരും പ്രധാനവേഷത്തിലെത്തുണ്ട്. വേൽസ് ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഐഷാരി കെ ഗണേഷ് ആണ് കര നിർമിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രം ഈ മാസം 30ന് തിയേറ്ററുകളിൽ എത്തും
ധനുഷിന്റെ നായികയായി മമിത
