അധപതനം പലരുടെയും കണ്ടിട്ടുണ്ട്, പക്ഷേ ഇത് പോലൊന്ന് കണ്ടിട്ടില്ല!” ഇത് പറഞ്ഞത് മറ്റാരുമല്ല, നമ്മുടെ മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കാണ്. ആരെക്കുറിച്ചാണെന്നല്ലേ? കേരളം കണ്ട കരുത്തുറ്റ രണ്ട് മുൻ ഡിജിപിമാരെ കുറിച്ച്! ആർ. ശ്രീലേഖയെയും ടി.പി. സെൻകുമാറിനെയും ഐസക് സാർ ഫേസ്ബുക്കിലിട്ട് അങ്ങ് അലക്കുകയാണ്.
പക്ഷേ ഐസക് സാറേ, അധപതനം എന്ന് നിങ്ങൾ പറയുമ്പോൾ കേരളത്തിലെ ജനങ്ങൾക്ക് ചിലത് തിരിച്ചു ചോദിക്കാനുണ്ട്. 33 വർഷം യൂണിഫോം ഇട്ട് നാടിനെ സേവിച്ച, കേരളത്തിന്റെ ആദ്യ വനിതാ ഡിജിപിയെ പരിഹസിക്കുമ്പോൾ നിങ്ങൾ ആരെയാണ് സംരക്ഷിക്കാൻ ശ്രമിക്കുന്നത്? ഇന്ന് നമ്മുടെ പോലീസ് ആർക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്? രാഷ്ട്രീയ യജമാനന്മാർക്കോ അതോ സാധാരണക്കാരനോ? നമുക്ക് നോക്കാം.ഐസക് സാറിന്റെ പോസ്റ്റിൽ പറയുന്നത് ശ്രീലേഖ ഐപിഎസ് ‘പോടാ പുല്ലേ പൊലീസേ’ എന്ന് വിളിച്ചത് അതീവ ദയനീയമാണെന്നാണ്. പക്ഷേ എന്തുകൊണ്ടാണ് അവർ അങ്ങനെ പറഞ്ഞതെന്ന് ഐസക് സാർ സൗകര്യപൂർവ്വം മറന്നുപോയി. നെട്ടയത്ത് ബിജെപി പ്രവർത്തകരെ പോലീസ് കൈകാര്യം ചെയ്ത രീതിയും, അതിൽ ഒളിഞ്ഞിരിക്കുന്ന രാഷ്ട്രീയവും കണ്ടിട്ടാണ് ആ പഴയ ഡിജിപിക്ക് പ്രതികരിക്കേണ്ടി വന്നത്.
ഒരു കാര്യം ആലോചിച്ചു നോക്കൂ, സ്വന്തം സർവ്വീസ് കാലത്തെക്കുറിച്ച് ‘നാണം തോന്നുന്നു’ എന്ന് ഒരു മുൻ ഡിജിപിക്ക് പറയേണ്ടി വരുന്നുണ്ടെങ്കിൽ ഈ സിസ്റ്റം അത്രമേൽ ചീഞ്ഞുനാറുന്നു എന്നല്ലേ അർത്ഥം? 33 വർഷം താൻ കെട്ടിപ്പടുത്ത സേന ഇന്ന് വെറും ‘പാർട്ടി അടിമകളായി’ മാറുന്നത് കാണുന്ന ഏതൊരു ഉദ്യോഗസ്ഥനും ആ വിഷമം ഉണ്ടാകും. അതിനെയാണ് ഐസക് സാർ ‘കോമാളി വേഷം’ എന്ന് വിളിക്കുന്നത്. ശരിക്കും ഇവിടെ വേഷം കെട്ടുന്നത് ആരാണ്?
ഐസക് സാർ സ്ഥിരം കയ്യിൽ വെക്കുന്ന ഒന്നാണ് കണക്കുകൾ. ഇത്തവണയും അദ്ദേഹം കുറച്ച് റാങ്കുകൾ നിരത്തിയിട്ടുണ്ട്. യുപിയെക്കാളും ഗുജറാത്തിനെക്കാളും കേരളം മുന്നിലാണത്രേ! കേൾക്കാൻ നല്ല സുഖമുണ്ട്. പക്ഷേ ഐസക് സാറേ, ഈ റാങ്ക് പേപ്പറിൽ ഒപ്പിടുന്നത് പോലീസല്ല, അനുഭവിക്കുന്നത് ജനങ്ങളാണ്.
സ്റ്റേഷൻ ഭരിക്കുന്നത് ലോക്കൽ കമ്മിറ്റിക്കാരാണെന്നത് പരസ്യമായ രഹസ്യമല്ലേ? പോലീസ് എന്ത് ചെയ്യണം, ആരെ പിടിക്കണം, ആരെ വിടണം എന്ന് തീരുമാനിക്കുന്നത് എകെജി സെന്ററിൽ നിന്നാണെന്ന് സെൻകുമാറിനെപ്പോലെയുള്ളവർ വിളിച്ചു പറയുമ്പോൾ ഐസക്കിന് അത് പൊള്ളും. ഡൽഹിയിലെ പോലീസ് ബിജെപിയുടെ ആജ്ഞാനുവർത്തികളാണെന്ന് കുറ്റപ്പെടുത്തുന്ന അതേ നാവുകൊണ്ട്, കേരളത്തിലെ പോലീസ് സിപിഎമ്മിന്റെ അടിമകളാണെന്ന് ആരെങ്കിലും പറഞ്ഞാൽ ഐസക്കിന് വട്ടപ്പൂജ്യമാണ് നൽകാനുള്ളത്. ഇതിനെയാണ് ‘ഇരട്ടത്താപ്പ്’ എന്ന് പറയുന്നത്.
പഴയ ഡിജിപിമാർ വാട്സാപ്പ് വഴി ഓർഡർ ഇടുന്നു എന്നാണ് ഐസക്കിന്റെ പരാതി. സാറേ, അവരൊക്കെ വിരമിച്ചവരാണ്, അവർക്ക് ഒരു അഭിപ്രായം പറയാനേ കഴിയൂ. പക്ഷേ ഇപ്പോഴത്തെ സർവ്വീസിലിരിക്കുന്ന ഉദ്യോഗസ്ഥർക്ക് ‘ഓർഡർ’ വരുന്നത് വാട്സാപ്പിലൂടെയല്ല, മറിച്ച് നേരിട്ടുള്ള ഫോൺ വിളികളിലൂടെയാണ്. “അവനെ വിട്ടേക്ക്, അവൻ നമ്മുടെ ആളാണ്” എന്ന ഒരു വിളി വന്നാൽ പിന്നെ നിയമം അവിടെ വഴിമാറും.
ഇന്നത്തെ കേരള പോലീസ് ആർക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്? സമരം ചെയ്യുന്നവരെ തല്ലിച്ചതയ്ക്കാനും, പാർട്ടി ക്രിമിനലുകളെ സംരക്ഷിക്കാനും മാത്രമാണോ ജനമൈത്രി പോലീസ്? തോമസ് ഐസക് പറയുന്ന ‘ജനകീയ പോലീസ്’ എന്നത് സ്വന്തം പാർട്ടിക്കാർക്ക് വേണ്ടിയുള്ള ഒന്നായി മാറിയിരിക്കുകയാണ്. ഇതിനെതിരെ ശബ്ദമുയർത്തുന്നവരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ജനാധിപത്യത്തിന് യോജിച്ചതാണോ?
തോമസ് ഐസക് സാറേ, മുൻ ഡിജിപിമാരുടെ ‘അധപതനം’ അളക്കാൻ നിൽക്കുന്നതിന് മുൻപ്, നിങ്ങളുടെ ഭരണത്തിന് കീഴിൽ പോലീസ് സേനയ്ക്ക് വന്ന മാറ്റങ്ങൾ ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. നീതി നടപ്പിലാക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ ‘സംഘി’ എന്നും ‘കോമാളി’ എന്നും വിളിച്ച് ആക്ഷേപിക്കുന്നത് നിങ്ങളുടെ രാഷ്ട്രീയ പാപ്പരത്തമാണ് കാണിക്കുന്നത്.
ആർ. ശ്രീലേഖയെയും സെൻകുമാറിനെയും പുകഴ്ത്തുന്നത് അവർ ബിജെപിയിൽ ചേർന്നത് കൊണ്ടല്ല, മറിച്ച് ഈ സിസ്റ്റത്തിലെ പുഴുക്കുത്തുകൾ തുറന്നുപറയാൻ അവർ കാണിച്ച ആർജ്ജവം കൊണ്ടാണ്. കേരളത്തിലെ പോലീസ് സേനയെ രാഷ്ട്രീയമുക്തമാക്കാനാണ് നോക്കേണ്ടത്, അല്ലാതെ വിരമിച്ചവരെ തല്ലി തോൽപ്പിക്കാനല്ല.
കേരളത്തിൽ ഒരു സാധാരണക്കാരൻ സ്റ്റേഷനിൽ ചെന്നാൽ കിട്ടുന്ന പരിഗണന എന്താണ്? രാഷ്ട്രീയ സ്വാധീനമില്ലാത്തവന് നീതി കിട്ടുമോ? ഗുണ്ടകൾ നടുറോഡിൽ അഴിഞ്ഞാടുമ്പോൾ പോലീസ് കാഴ്ചക്കാരാകുന്നത് എന്തുകൊണ്ടാണ്? ‘ജനമൈത്രി’ എന്ന് പേരിട്ടാൽ മാത്രം പോരാ, അത് പ്രവർത്തിയിൽ കാണിക്കണം. യുപിയിലെ കണക്ക് പറഞ്ഞ് കേരളത്തിലെ പോലീസിന്റെ പാളിച്ചകൾ മൂടിവെക്കാം എന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ അത് വെറും വ്യാമോഹം മാത്രമാണ്.
ഐസക്കിന് പണി കിട്ടി!ആർ ശ്രീലേഖയുടെ മാസ്സ് മറുപടി
