ഇസ്ലാം മതം സ്വീകരിക്കാന്‍ യുവതിക്ക് ഭീഷണി……

പ്രമുഖ ഐടി കമ്പനിയായ വിപ്രോയുടെ പൂനെ കാമ്പസിലും നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം നടന്നതായി വെളിപ്പെടുത്തല്‍. ഇസ്ലാം മതം സ്വീകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മേലധികാരിയില്‍ നിന്ന് നിരന്തരം മാനസിക പീഡനം നേരിട്ട യുവതി ഒടുവില്‍ ഗത്യന്തരമില്ലാതെ ജോലി രാജിവെച്ചു. ഹിന്ദു ജനജാഗ്രതി സമിതി പൂനെയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്. പൂനെ ഹിഞ്ചേവാഡിയിലുള്ള വിപ്രോ കാമ്പസില്‍ 2019 മുതല്‍ ജോലി ചെയ്തുവരികയായിരുന്നു യുവതി. ബെംഗളൂരുവില്‍ ഇരുന്ന് ജോലി ചെയ്യുന്ന മറ്റൊരു വനിതയാണ് മതപരിവര്‍ത്തനത്തിനായി നിരന്തരം സമ്മര്‍ദം ചെലുത്തിയത്.

ഇസ്ലാം മതത്തിലേക്ക് മാറാനും ആചാരങ്ങള്‍ പിന്തുടരാനും ഇവര്‍ യുവതിയെ നിര്‍ബന്ധിച്ചു. മതപരമായ കാരണങ്ങളാല്‍ ഉദ്യോഗസ്ഥയെ നിരന്തരം ലക്ഷ്യംവെച്ചു. കടുത്ത മാനസിക.സമ്മര്‍ദത്തെ തുടര്‍ന്നാണ് യുവതി ഒടുവില്‍ ജോലി ഉപേക്ഷിച്ചത്. കമ്പനിയുടെ ആഭ്യന്തര വിഭാഗത്തെ സമീപിച്ചെങ്കിലും കൃത്യമായ നടപടിയുണ്ടായില്ല. തുടര്‍ന്നാണ് നിയമപോരാട്ടത്തിനിറങ്ങാന്‍ യുവതി തീരുമാനിച്ചത്. പൂനെ ഹിഞ്ചേവാഡി പോലീസിലും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലും അവര്‍ പരാതി നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *