ഫിറ്റായ ശരീരത്തിനും ആരോഗ്യകരമായ ജീവിതത്തിനും വര്‍ക്ക് ഔട്ട് ആവശ്യമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ഏത് സമയത്ത് വര്‍ക്ക് ഔട്ട് ചെയ്യുന്നതായിരിക്കും ശരീരത്തിന് ഏറ്റവും ഫലപ്രദമെന്ന കാര്യത്തില്‍ പലര്‍ക്കും പല അഭിപ്രായമാണ്. ചിലര്‍ അതികാലത്ത് എഴുന്നേറ്റ് ജിമ്മിലേക്ക് വച്ച് പിടിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ ചിലര്‍ക്ക് വൈകുന്നേരം ജോലിയെല്ലാം തീര്‍ത്ത് പോകാനായിരിക്കും ഇഷ്ടം. ഇതില്‍ ഏത് സമയത്തെ വര്‍ക്ക്..
. ഇതില്‍ ഏത് സമയത്തെ വര്‍ക്ക് ഔട്ടായിയിരിക്കും ശരീരത്തിന് പ്രയോജനകരം? .രണ്ട് സമയത്തെ വര്‍ക്ക് ഔട്ടിനും അതിന്റേതായ ഗുണവും ദോഷവുമുണ്ടെന്ന് എനിടൈം ഫിറ്റ്നസ് ഇന്ത്യയിലെ ഫിറ്റ്നസ്, പെര്‍ഫോര്‍മന്‍സ് വിദഗ്ധനായ കുശ് പാല് സിങ് എച്ച്ടി ലൈഫ്സ്റ്റൈലിന് അഭിമുഖത്തില്‍ പറയുന്നു..
രാവിലെ ചെയ്താലുള്ള ഗുണങ്ങള്‍…
വര്‍ക്ക് ഔട്ടിന് രാവിലെ തന്നെ സമയം കണ്ടെത്തുന്നത് മുടക്കമില്ലാതെ സ്ഥിരമായി ഇത് ചെയ്യാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് കുശ് പാല് സിങ് ചൂണ്ടിക്കാട്ടി.അപ്രതീക്ഷിത കൂടിക്കാഴ്ചകള്‍, ക്ഷീണം, വിശേഷങ്ങളുമായി..ബന്ധപ്പെട്ട കൂടിച്ചേരലുകള്‍ എന്നിവയൊന്നും പരമാവധി ഇല്ലാത്ത സമയമാണ് രാവിലത്തെ നേരം.ഇത് ചിട്ടയായും സ്ഥിരമായും വര്‍ക്ക് ഔട്ടിന് പോകാനുള്ള സാഹചര്യം ഒരുക്കും. ചയാപചയം. മെച്ചപ്പെടുത്താനും ആ ദിവസത്തെ ഊര്‍ജ്ജതോത് നിലനിര്‍ത്താനും വര്‍ക്ക് ഔട്ട് സഹായിക്കും.
മൂഡ് മെച്ചപ്പെടുത്താനും ഇത് നല്ലതാണ്. ദിവസം ആരംഭിക്കുമ്പോള്‍ തന്നെ ഗുണപരമായ ഒന്ന് ചെയ്തെന്ന മാനസിക സംതൃപ്തിയും ലഭിക്കും. എന്നാല്‍ ഇതില്‍ ഒരു പോരായ്മ ഉള്ളത് രാവിലെ സമയത്ത് ശരീരത്തിലെ ഊര്‍ജ്ജത്തിന്റെ തോത് കുറവായിരിക്കുമെന്നതും ശരീരപേശികള്‍ കൂടുതല്‍ ദൃഢമായിരിക്കുമെന്നതുമാണ്. ഇതിനാല്‍ ശരിയായ വാം അപ്പും തുടക്കത്തില്‍ മിതമായ തീവ്രതയുമാണ് വര്‍ക്ക് ഔട്ടില്‍ വേണ്ടതെന്ന് കുശ് പാല് സിങ് അഭിപ്രായപ്പെട്ടു. അതിതീവ്രമായ വ്യായാമങ്ങള്‍ തുടക്കക്കാര്‍ക്ക് രാവിലെ ചെയ്യാനും ഇതിനാല്‍ ബുദ്ധിമുട്ടായിരിക്കും.
വൈകുന്നേരത്തെ വര്‍ക്ക് ഔട്ട്..
നല്ല ഉയര്‍ന്ന പ്രകടനം വര്‍ക്ക് ഔട്ടില്‍ കാഴ്ച വയ്ക്കാന്‍ വൈകുന്നേരത്തെ വര്‍ക്ക് ഔട്ടിലൂടെ സാധിക്കുമെന്ന് കുശ് പാല് സിങ് പറയുന്നു. ശരീരം കൂടുതല്‍ ചൂട് പിടിച്ചും വഴക്കമുള്ളതുമായിരിക്കും ഈ സമയം. കഠിനമായ ട്രെയ്നിങ് താങ്ങാനുള്ള ശേഷി ഈ സമയത്ത് ശരീരത്തിന് ഉണ്ടാകും. ആ ദിവസത്തെ സമ്മര്‍ദ്ധം ലഘൂകരിക്കാനും ചിലര്‍ക്ക് വൈകുന്നേരത്തെ വര്‍ക്ക് ഔട്ട് വഴി കഴിയും. എന്നാല്‍ ഇതിലെ ഒരു പോരായ്മ, ഈ വര്‍ക്ക് ഔട്ട് തുടക്കത്തില്‍ ഉറക്കത്തിനെ ബാധിക്കുമെന്നതാണ്.പതിയെ ശരീരം ഇതുമായി പൊരുത്തപ്പെടുമ്പോള്‍ ഉറക്കം പഴയപടിയാകും. അതേ സമയം തിരക്കുള്ള ജോലികളുള്ളവരും ജോലിക്ക് ശേഷം തളര്‍ന്ന് പോകുന്നവരും പലപ്പോഴും വൈകുന്നേരത്തെ വര്‍ക്ക് ഔട്ട് വേണ്ടെന്ന് വയ്ക്കുന്നത് സ്ഥിരതയെ ബാധിക്കും. ഓരോരുത്തരുടെയും ജീവിതശൈലിക്കും സാഹചര്യങ്ങള്‍ക്കും അനുസൃതമായി വേണം വര്‍ക്ക് ഔട്ടിന്റെ സമയം തിരഞ്ഞെടുക്കാനെന്ന് കുശ്പാ ല്‍ സിങ് നിര്‍ദ്ദേശിക്കുന്നു. സ്ഥിരതയ്ക്കായിരിക്കണം മുന്‍ഗണന.
