കേരളത്തിൽ ഭരണത്തുടർച്ചയെന്ന എൽ.ഡി.എഫിന്റെ സ്വപ്നങ്ങൾ അറബിക്കടലിൽ പതിച്ചതോടെ ഇപ്പോൾ എല്ലാവരും ചോദിക്കുന്നത് ഒന്നേയുള്ളൂ—ആരാണ് അടുത്ത മുഖ്യമന്ത്രി? പക്ഷേ സംഗതി അത്ര സിമ്പിളല്ല മക്കളെ! പുറത്ത് യു.ഡി.എഫ് പ്രവർത്തകർ ലഡു വിതരണം ചെയ്യുമ്പോൾ, അകത്ത് കസേരയ്ക്ക് വേണ്ടി നടക്കുന്നത് ഒന്നൊന്നര ‘ഗ്രൂപ്പ് യുദ്ധമാണ്’. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ നമ്മൾ കണ്ടതാണ് ആ തമ്മിൽ തല്ലിന്റെ ട്രെയിലർ, ഇപ്പോൾ ദാ ക്ലൈമാക്സ് ഷോട്ടുകൾ ഒന്നൊന്നായി പുറത്തുവരികയാണ്.
ജയിച്ചുകഴിഞ്ഞാൽ ഭരിക്കാൻ നോക്കുന്ന പാവം പാർട്ടികളെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ജയിച്ചുകഴിഞ്ഞാൽ എങ്ങനെ തല്ലുകൂടി തോൽക്കാം എന്ന് ഗവേഷണം നടത്തുന്ന ലോകത്തിലെ ഒരേയൊരു പാർട്ടി അത് കോൺഗ്രസ് ആണ്. ഇനി നേതാക്കളോ? അവർ ഇപ്പോൾ ‘മുഖ്യമന്ത്രി’ എന്ന ഒറ്റ കസേരയ്ക്ക് വേണ്ടി വട്ടമിട്ട് പറക്കുകയാണ്. മൂന്ന് പേരുണ്ട് മെയിൻ ആയിട്ട്—സതീശൻ, ചെന്നിത്തല, പിന്നെ ദൂരെ ഡൽഹിയിൽ നിന്ന് പറന്നുവരുന്ന കെ.സി. വേണുഗോപാൽ. ഇതിപ്പോൾ ഒരു കസേരയും മൂന്ന് പിള്ളേരും എന്ന അവസ്ഥയാണ്. ആര് ഇരുന്നാലും മറ്റേ രണ്ടുപേർ താഴെ നിന്ന് കാല് വലിക്കുമെന്ന് ഉറപ്പ്!”
ആദ്യം നമ്മുടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ തന്നെ എടുക്കാം. ‘പട നയിച്ചത് ഞാനാണ്, അതുകൊണ്ട് കിരീടം എനിക്ക് വേണം’ എന്നാണ് സതീശന് പക്ഷത്തിന്റെ ലൈൻ. പക്ഷേ, കോൺഗ്രസ് തറവാട്ടിൽ അങ്ങനെ ഒരാൾക്ക് മാത്രം കിരീടം കൊടുത്താൽ ബാക്കിയുള്ളവർക്ക് സമാധാനം കിട്ടില്ലല്ലോ! സമുദായ സംഘടനകളുമായി സതീശൻ വെച്ചുപുലർത്തുന്ന. ഒന്നുണ്ട്, അത് തന്നെയാണ് ഇപ്പോൾ അദ്ദേഹത്തിന് നേരെ തിരിഞ്ഞിരിക്കുന്നത്. ‘മെയ്‌വഴക്കം പോരാ സാറേ’ എന്ന് പറഞ്ഞ് സ്വന്തം പാർട്ടിക്കാർ തന്നെ സതീശനെ വെട്ടാൻ കത്തി മൂർച്ച കൂട്ടുകയാണ്.”
“അപ്പോഴാണ് നമ്മുടെ രമേശ് ചെന്നിത്തലയുടെ എൻട്രി. ‘അനുഭവസമ്പത്താണ് സാറേ എന്റെ മെയിൻ’ എന്ന് പറഞ്ഞ് പഴയ പടക്കുതിര വീണ്ടും റെഡിയായി നിൽക്കുകയാണ്. 2021-ൽ നഷ്ടപ്പെട്ട അധികാരം ഒരു ‘മധുരപ്രതികാരം’ പോലെ തിരിച്ചുപിടിക്കണം. പക്ഷേ, അവിടെയും പ്രശ്നമുണ്ട്—യുവനിര! ‘, ഇനി ഞങ്ങൾക്ക് വഴി മാറിത്തരൂ’ എന്ന് പിള്ളേർ ചോദിച്ചു തുടങ്ങിയിട്ടുണ്ട്. എ ഗ്രൂപ്പും ഐ ഗ്രൂപ്പും പിന്നെ പുതിയതായി വന്ന ‘ഗ്രൂപ്പില്ലാ ഗ്രൂപ്പും’ കൂടി ചേരുമ്പോൾ ചെന്നിത്തലയുടെ വഴിയിൽ നിറയെ കുഴികളാണ്.”
“ഇതിനിടയിലേക്കാണ് ഡൽഹിയിൽ നിന്ന് കെ.സി. വേണുഗോപാലിന്റെ വരവ്. ആകാശത്ത് പറന്നുനടന്ന കെ.സി.ക്ക് ഇപ്പോൾ കേരളത്തിന്റെ മണ്ണിൽ ഒന്ന് ചവിട്ടണം എന്നുണ്ട്. രാഹുൽ ഗാന്ധിയുടെ അടുത്ത ആളായതുകൊണ്ട് ഹൈക്കമാൻഡിന്റെ ഒരു ‘കണ്ണ്’ എപ്പോഴും കെ.സിയിലുണ്ട്. പക്ഷേ, കേരളത്തിൽ വന്നിറങ്ങിയാൽ സതീശനും ചെന്നിത്തലയും ചേർന്ന് കെ.സിക്ക് കൊടുക്കാൻ പോകുന്ന ആ ‘സ്വീകരണം’ എന്തായിരിക്കുമെന്ന് നമ്മൾ കണ്ടുതന്നെ അറിയണം. ഒരു എം.പി സ്ഥാനം രാജിവെച്ച് എന്തിനാണീ പുലിവാല് പിടിക്കാൻ വരുന്നത് എന്ന് സ്വന്തം അണികൾ പോലും ചോദിക്കുന്നുണ്ട്.”
“ഇതൊന്നുമല്ലാതെ നമ്മുടെ ശശി തരൂർ എന്ന ‘എക്സ് ഫാക്ടർ’ വേറെ കിടക്കുന്നു. അദ്ദേഹം ആരെ പിന്തുണയ്ക്കുമോ, അയാളായിരിക്കും അടുത്ത രാജാവ്. തരൂരിനൊപ്പമുള്ള ആ യുവ എം.എൽ.എമാരുടെ നിലപാട് ഹൈക്കമാൻഡിന് ഒരു തലവേദന തന്നെയാണ്. ഡൽഹിയിൽ നിന്ന് നിരീക്ഷകർ വരുന്നുണ്ട്, അവർ ഓരോരുത്തരോടും അഭിപ്രായം ചോദിക്കും. ഉത്തരം കിട്ടുന്നതിന് മുൻപേ അവിടെ ഗ്രൂപ്പ് പോര് കൊടുമ്പിരിക്കൊള്ളും. ഇതാണ് കോൺഗ്രസ്! വിജയിച്ചു കഴിഞ്ഞാൽ ഉടൻ അടുത്ത പണി തുടങ്ങും—’കസേര പിടുത്തം’.”
“ഭരിക്കാൻ വേണ്ടി ജയിച്ചു, ഇനി തമ്മിൽ തല്ലി തോൽക്കാൻ നേതാക്കൾ തയ്യാറെടുത്തു കഴിഞ്ഞു. ഹൈക്കമാൻഡ് ആരുടെ പേര് പ്രഖ്യാപിച്ചാലും കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ അതൊരു പുതിയ അധികാര കേന്ദ്രത്തിന്റെ ഉദയമാകും. പാരമ്പര്യം വേണോ അതോ പരീക്ഷണം വേണോ എന്ന കടുത്ത ചോദ്യത്തിന് ഹൈക്കമാൻഡ് ഉത്തരം നൽകുമ്പോൾ, അത് കേൾക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കേരളം. പക്ഷേ ഒന്നോർത്തോ… അടിയും പാരയും ഇനിയും ബാക്കിയുണ്ട്!”നമ്മൾ നേരത്തെ പറഞ്ഞതുപോലെ കാര്യങ്ങൾ വെറും വാക്കിലല്ല, ഇപ്പോൾ കൈയാങ്കളിയിലേക്ക് നീങ്ങുകയാണ്. കോൺഗ്രസ് ഗ്രൂപ്പ് മാനേജർമാർ ഇപ്പോൾ ഉറക്കമില്ലാത്ത രാത്രികളിലാണ്. ഒരാൾക്ക് വേണ്ടി ഫ്ലെക്സ് അടിക്കുമ്പോൾ മറ്റൊരാൾ അത് കീറാൻ ആളെ വിടുന്നു. ഇതിനെയാണല്ലോ നമ്മൾ കോൺഗ്രസിലെ ‘ആഭ്യന്തര ജനാധിപത്യം’ എന്ന് വിളിക്കുന്നത്! ഈ തമ്മിൽ തല്ലിന്റെ ബാക്കി പത്രമായി ഇനിയും വരാനിരിക്കുന്ന ചില രസകരമായ കാര്യങ്ങൾ നമുക്കൊന്ന് നോക്കാം.”
സതീശൻ vs ചെന്നിത്തലകസേരയ്ക്കായി കൂട്ടത്തല്ല്
