മമതയെ കെട്ടുകെട്ടിച്ച സുവേന്ദു മാജിക്;

ഇന്നത്തെ വീഡിയോയിൽ നമ്മൾ ചർച്ച ചെയ്യുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും വലിയ ഒരു ചരിത്ര നേഠത്തെ കുറിചാണ് . 15 വർഷം ബംഗാളിനെ തന്റെ അഹങ്കാരം കൊണ്ട് ഭരിച്ച മമത ബാനർജിയുടെ പതനം! വെറും പതനമല്ല, സ്വന്തം തട്ടകമായ ഭവാനിപുരിൽ പോലും ദയനീയമായി തോറ്റുപോയ ഒരു മുഖ്യമന്ത്രിയുടെ ദയനീയ ചിത്രം. സുവേന്ദു അധികാരി എന്ന പുലിക്ക് മുന്നിൽ ദീദിക്ക് എങ്ങനെയാണ് അടി തെറ്റിയത്? അമിത് ഷാ എന്ന ചാണക്യൻ എങ്ങനെയൊക്കെയാണ് ഈ വിജയത്തിന്റെ ചരടുവലിച്ചത്? തോറ്റിട്ടും ‘സീറ്റ് കൊള്ളയടിച്ചു’ എന്ന് പറയുന്ന മമതയുടെ അഹങ്കാരത്തിന് പിന്നിലെ യാഥാർത്ഥ്യം എന്താണ്? നമുക്ക് വിശദമായി പരിശോധിക്കാം.
സ്വന്തം തട്ടകമായ ഭവാനിപുരിൽ പോലും മമതയ്ക്ക് അടി തെറ്റി എന്ന് കേൾക്കുമ്പോഴാണ് ഇതിന്റെ ഒരു രസം. 15,000-ത്തിലധികം വോട്ടുകൾക്കാണ് അവർ തോറ്റത്. അതും താൻ കൂടെ കൊണ്ടുനടന്ന, പിന്നീട് തന്നെ വിട്ടുപോയ സുവേന്ദു അധികാരിയോട്! ഇതിനെയാണ് ‘കാവ്യനീതി’ എന്ന് പറയുന്നത്. നന്ദിഗ്രാമിൽ തുടങ്ങിയ ആ പക സുവേന്ദു ഭവാനിപുരിൽ തീർത്തു. സുവേന്ദു അധികാരി ഇന്ന് വെറുമൊരു നേതാവല്ല, ബംഗാളിന്റെ പുതിയ ‘പുലി’യാണ്. മമതയുടെ ഓരോ തന്ത്രത്തെയും അതേ നാണയത്തിൽ തിരിച്ചടിച്ച രാഷ്ട്രീയ ബുദ്ധിരാക്ഷസൻ. അദ്ദേഹം ഇനി ബംഗാളിന്റെ മുഖ്യമന്ത്രിയാകുമ്പോൾ, ഇത്രയും കാലം തൃണമൂലുകാർ കാണിച്ച ഗുണ്ടാരാജിന് അന്ത്യമുണ്ടാകുമെന്ന് ഉറപ്പാണ്.
ഇതിനൊക്കെ പിന്നിൽ ഒരാളുണ്ട് – നമ്മുടെ സ്വന്തം അമിത് ഷാ രാഷ്ട്രീയ ചാണക്യൻ’ എന്ന് വെറുതെ വിളിക്കുന്നതല്ല. അദ്ദേഹം ബംഗാളിലെ ഓരോ തെരുവിലും ഓരോ ബൂത്തിലും കൃത്യമായ പ്ലാനിംഗ് നടത്തി. മമത പണ്ട് വോട്ട് ബാങ്ക് ഉണ്ടാക്കാൻ നോക്കിയപ്പോൾ, അമിത് ഷാ അവിടെ ഡെവലപ്പ്‌മെന്റും ദേശീയതയും വിളയിച്ചു. കേന്ദ്ര പദ്ധതികൾ ജനങ്ങളിലേക്ക് എത്താതിരിക്കാൻ ദീദി എത്രയൊക്കെ മതിൽ കെട്ടിയോ, ആ മതിലുകളൊക്കെ അമിത് ഷായുടെ തന്ത്രങ്ങൾക്ക് മുന്നിൽ ചീട്ടു കൊട്ടാരം പോലെ തകർന്നു വീണു. മോദിജിയുടെ വികസന മോഡലും അമിത് ഷായുടെ സംഘടനാ കരുത്തും ചേർന്നപ്പോൾ ബംഗാൾ കാവി പുതച്ചു. 206 സീറ്റുകൾ എന്നത് ഒരു ചെറിയ കാര്യമല്ല.
തോറ്റപ്പോഴും ദീദിക്ക് അഹങ്കാരത്തിന് ഒരു കുറവുമില്ല കേട്ടോ! ഇപ്പോഴും പറയുന്നത് ബിജെപി 100 സീറ്റുകൾ കൊള്ളയടിച്ചു എന്നാണ്. അയ്യോ ദീദി, ഇത് മാളിൽ നിന്ന് സാധനം മോഷ്ടിക്കുന്ന പോലെയല്ലല്ലോ 100 സീറ്റ് അടിച്ചുമാറ്റാൻ! എന്നാണ് ജനങ്ങൾ പറയുന്നത്. ജനങ്ങൾ വോട്ട് ചെയ്തില്ലെങ്കിൽ പിന്നെ ഇലക്ഷൻ കമ്മീഷനെയും മോദിജിയെയും കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം? തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ആണെന്ന് പറയുന്ന മമത, താൻ ജയിച്ചപ്പോൾ ആ കമ്മീഷൻ നല്ലതായിരുന്നു എന്ന് പറഞ്ഞിരുന്ന കാര്യം മറന്നുപോയോ? തോൽവി സമ്മതിക്കാൻ ഇത്രയും മടിയുള്ള ഒരു നേതാവിനെ വേറെ എവിടെ കാണാൻ പറ്റും? “ഞാൻ തിരിച്ചുവരും” എന്ന് അവർ പറയുന്നുണ്ട്. അതെ, തിരിച്ചു വരണം, പക്ഷേ അത് മുഖ്യമന്ത്രിയായിട്ടല്ല, നിയമസഭയിൽ ഒരു നല്ല പ്രതിപക്ഷ നേതാവാകാൻ പോലും അവർക്ക് ഇത്തവണ യോഗമില്ലാത്ത അവസ്ഥയാണ്.
തൃണമൂൽ മന്ത്രിസഭയിലെ 23 മന്ത്രിമാരാണ് പരാജയപ്പെട്ടത്. ഇതിൽപ്പരം എന്ത് നാണക്കേടാണ് വരാനുള്ളത്? ബംഗാളിലെ സാധാരണക്കാരെ അടിച്ചമർത്തിയും, ന്യൂനപക്ഷ പ്രീണനം നടത്തിയും അധികാരത്തിൽ തുടരാമെന്ന് കരുതിയവർക്ക് ജനങ്ങൾ നൽകിയ ഷോക്ക് ട്രീറ്റ്‌മെന്റാണിത്. സിഎഎ (CAA) പേടിപ്പിച്ചും, കേന്ദ്രസേനയെ തെറി വിളിച്ചും വോട്ട് പിടിക്കാമെന്ന് മമത കരുതി. പക്ഷേ ബംഗാളിലെ അമ്മമാരും സഹോദരിമാരും മാറ്റത്തിന് വോട്ട് ചെയ്തു. ഇനി അവിടെ ബോംബേറും കൊലപാതക രാഷ്ട്രീയവും നടക്കില്ലെന്ന് ബിജെപി ഉറപ്പ് നൽകിക്കഴിഞ്ഞു. ഗുണ്ടകളെ ഉരുക്കുമുഷ്ടി കൊണ്ട് അടിച്ചമർത്താൻ സുവേന്ദു അധികാരി വരുന്നതോടെ ബംഗാൾ സമാധാനത്തിന്റെ പാതയിലാകും.
ദീദിയുടെ ഏറ്റവും വലിയ ധൈര്യം എന്തായിരുന്നു എന്ന് അറിയാമോ? അവരുടെ ‘വോട്ട് ബാങ്ക്’ രാഷ്ട്രീയം. ന്യൂനപക്ഷ വോട്ടുകൾ തന്റെ പോക്കറ്റിലാണെന്ന് കരുതിയാണ് അവർ ഓരോ തവണയും അഹങ്കരിച്ചിരുന്നത്. പക്ഷേ ഇത്തവണ ബംഗാളിലെ ജനങ്ങൾ ഒരു കാര്യം തീരുമാനിച്ചു—വികസനത്തിന് ജാതിയോ മതമോ ഇല്ല
മറ്റൊരു രസകരമായ കാര്യം, ബംഗാളിലെ സ്ത്രീകളാണ്. ‘ പല’ പോലുള്ള വഴി സ്ത്രീകളെ കയ്യിലെടുക്കാമെന്ന് മമത സ്വപ്നം കണ്ടു. പക്ഷേ ബംഗാളിലെ ക്രമസമാധാന നില തകർന്നപ്പോൾ, സന്ദേശ്‌ഖാലി പോലുള്ള ഇടങ്ങളിൽ സ്ത്രീകൾക്ക് നേരെ അക്രമം നടന്നപ്പോൾ, ആ അമ്മമാർ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *