രള രാഷ്ട്രീയത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ചോദ്യം ഇതാണ്—എന്തുകൊണ്ടാണ് സിപിഎം ജനങ്ങളിൽ നിന്ന് അകലുന്നത്? എന്തുകൊണ്ടാണ് കണ്ണൂരില് ചുവപ്പുകോട്ടകളിൽ വിള്ളലുകൾ വീഴുന്നത്? ഇതിനുള്ള ഉത്തരം തേടി നമ്മൾ ദൂരെയെങ്ങും പോകേണ്ടതില്ല. കണ്ണൂരിലെ കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിൽ നിന്ന് ഒരു സംരംഭകന് പുറത്തുവിട്ട വെളിപ്പെടുത്തലുകൾ മാത്രം മതി ഇതിന്റെ ആഴം മനസ്സിലാക്കാൻ.
സ്വന്തം പാർട്ടിയെ ജീവശ്വാസം പോലെ സ്നേഹിച്ച, മെമ്പർഷിപ്പുള്ള ഒരു സഖാവിന്, സ്വന്തം പാർട്ടി ഭരിക്കുന്ന പഞ്ചായത്തിൽ നിന്ന് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരതകളാണ്. 12 കോടിയുടെ നിക്ഷേപം നാട്ടിലെത്തിക്കാൻ ശ്രമിച്ച ഒരു വ്യക്തിയെ നേതാക്കൾ ചേർന്ന് പിച്ചിച്ചീന്തുമ്പോൾ, അവിടെ തകരുന്നത് ഒരു പ്രസ്ഥാനത്തിന്റെ വിശ്വാസ്യത കൂടിയാണ്.
ഏറ്റവും വിരോധാഭാസം എന്താണെന്ന് വെച്ചാൽ, അദ്ദേഹം അനുഭവിച്ച ദുരന്തങ്ങൾ പുറത്തുവരുമ്പോൾ അവിടത്തെ സക്രെട്ടറി പറയുന്നത് ‘തനിക്ക് ഇവരെ അറിയില്ല’ എന്നാണ്! സ്വന്തം അണികളെ തിരിച്ചറിയാത്ത, അവരുടെ കണ്ണീര് കാണാത്ത നേതാക്കളാണ് ഇന്ന് ഈ പാർട്ടിയുടെ ശാപം. അഹങ്കാരവും,നേതാക്കൾക്ക്, അണികളോടുള്ള അവഗണനയുമാണ് ഈ പ്രസ്ഥാനത്തെ പരാജയത്തിലേക്ക് നയിക്കുന്നത് എന്നതിന്റെ പച്ചയായ തെളിവുകൾ നമുക്ക് ഓരോന്നായി പരിശോധിക്കാം.”കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിൽ ‘ആട് ഫാമ് തുടങ്ങാൻ പദ്ധതി ഇട്ടു തുടങ്ങിയ പ്രോജക്റ്റിന് 2022 മാർച്ചിലാണ് അപേക്ഷ നൽകുന്നത്. 15 ദിവസം കൊണ്ട് തീരേണ്ട ഫയൽ ഒരു വർഷമാണ് പഞ്ചായത്ത് സെക്രട്ടറി രാജീവൻ പിടിച്ചുവെച്ചത്.
അപേക്ഷയിൽ തെറ്റുണ്ടെങ്കിൽ അത് ഒറ്റത്തവണ തിരുത്തിക്കാൻ പറയുന്നതിന് പകരം, ആ നിധിന് എന്ന സംരഭകൻ മാസങ്ങളോളം ഓഫീസുകൾ കയറ്റി ഇറക്കിപ്പിച്ചു. 12 കോടി നിക്ഷേപിക്കാൻ തയ്യാറായവർ പിന്മാറുന്നത് വരെ ഈ ഉദ്യോഗസ്ഥൻ ഫയലുകൾ വൈകിപ്പിച്ചു. ഭരണകക്ഷിയുടെ പിൻബലമുണ്ടെന്ന അഹങ്കാരത്തിൽ നേതാക്കൾ കാട്ടിക്കൂട്ടുന്ന ഈ തോന്ന്യാസങ്ങളാണ് സാധാരണക്കാരെ പാർട്ടിക്കെതിരെ ചിന്തിപ്പിക്കുന്നത്.”
ഒരു ആട് ഫാം തുടങ്ങാൻ വരുന്നവരോട് 50 ടോയ്ലറ്റുകൾ പണിയണമെന്നും എസി (AC) വെക്കണമെന്നും പറയുന്ന ഉദ്യോഗസ്ഥരുടെ നിയമ യുക്തി എന്താണ്? ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് നൽകിയ മറുപടി വളരെ മോഷം ആയ്യിരുന്നു.
അധികാരത്തിന്റെ കസേരയിലിരുന്ന് അധ്വാനിക്കുന്നവനെ നോക്കി പല്ലിളിക്കുന്ന ഇത്തരം നേതാക്കളും ഉദ്യോഗസ്ഥരും ഭരണകൂടത്തിന്റെ ശാപമാണ്. എന്ന് നിധിന് തന്റെ ഫേസ് ബുക്ക് കുറിപ്പിൽ പറഞ്ഞു സാധാരണക്കാരന്റെ അന്നം മുടക്കുന്നവർക്ക് കൂട്ടുനിൽക്കുന്ന ഒരു പാർട്ടിയെ ജനങ്ങൾ എങ്ങനെ സ്നേഹിക്കും?”
ജില്ലാ സെക്രട്ടറി എം.വി. ജയരാജനെ കണ്ട് സങ്കടം പറഞ്ഞിട്ടും, അദ്ദേഹം നിർദ്ദേശിച്ചതനുസരിച്ച് ഏരിയ സെക്രട്ടറിയെ കണ്ടിട്ടും നീതി ലഭിച്ചില്ല. 45 മിനിറ്റോളം കാര്യങ്ങൾ വിശദീകരിച്ചിട്ടും സ്വന്തം സഖാവിനെ സഹായിക്കാൻ ആ നേതാവ് തയ്യാറായില്ല. പരാതിക്കാരന് പാർട്ടി മെമ്പർ ആണെന്ന കാര്യം പോലും അവർ അറിഞ്ഞിരുന്നില്ല.
ഇപ്പോൾ നിതിനെ ‘അറിയില്ല’ എന്നാണ് മുൻ ഏരിയ സെക്രട്ടറി പറയുന്നത്. മുഖ്യമന്ത്രിയുടെയും എം.ബി. രാജേഷിന്റെയും ഓഫീസിലേക്ക് പരാതികൾ അയച്ചിട്ടും മറുപടി വന്നില്ല. മൂന്നാല് സഖാക്കൾ ഒഴികെ ആരും കൂടെ നിന്നില്ല. ഒടുവിൽ ഗതികെട്ട് അവർ പാർട്ടി മെമ്പർഷിപ്പ് ഉപേക്ഷിച്ചു. ഒരു സംരാമഭകന്റെ സ്വപ്നം മാത്രമല്ല, ഒരു പ്രവർത്തകയുടെ വിശ്വാസമാണ് ഇവിടെ ഇല്ലാതായത്
സിപിഎം നേരിടുന്ന ഇന്നത്തെ പരാജയങ്ങൾക്ക് ഉത്തരവാദി മറ്റാരുമല്ല, താഴെത്തട്ടിലുള്ളവരുടെ വേദന കാണാത്ത ഇത്തരം നേതാക്കൾ തന്നെയാണ്. ‘നമുക്ക് ശരിയാക്കാം’ എന്ന് പ്രസംഗിക്കുമ്പോഴും എല്ലാം നശിപ്പിക്കുന്ന ഈ ശൈലിയാണ് ജനങ്ങൾ വെറുക്കുന്നത്.
തന്റെ അനുഭവം തുറന്നു പറഞ്ഞ ഈ സംരംഭകന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പാർട്ടി നേതൃത്വം മറുപടി പറയേണ്ടി വരും. ഇനിയെങ്കിലും തെറ്റുകൾ തിരുത്താൻ ഇവർ തയ്യാറാകുമോ അതോ അഹങ്കാരത്തിന്റെ ഈ പാതയിൽ തന്നെ തുടരുമോ
നമ്മൾ വെറും 12 കോടിയുടെ കാര്യം മാത്രമല്ല ഇവിടെ പറയുന്നത്. ഒരു സംരംഭം തുടങ്ങുമ്പോൾ അവിടെ എത്ര പേർക്ക് ജോലി കിട്ടുമായിരുന്നു? എത്ര കുടുംബങ്ങൾ പട്ടിണിയില്ലാതെ കഴിയുമായിരുന്നു? വിദേശ നിക്ഷേപകർ ഇങ്ങോട്ട് വരാൻ മടിക്കുന്നത് ഇത്തരം അനുഭവങ്ങൾ കൊണ്ടാണ്. ഇ പ്രോജക്റ്റ് തകർക്കപ്പെട്ടപ്പോൾ നഷ്ടം അവര്ക്ക മാത്രമല്ല, ആ പഞ്ചായത്തിലെ സാധാരണക്കാരായ ഒരുപാട് ആളുകൾക്ക് ലഭിക്കുമായിരുന്ന തൊഴിലവസരങ്ങൾ കൂടിയാണ്. ഉദ്യോഗസ്ഥരുടെ അഹങ്കാരത്തിന് നാം നൽകേണ്ടി വരുന്നത് വലിയ വിലയാണ്
മുൻപൊക്കെ പാർട്ടിയിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ അത് ഉള്ളിൽ തന്നെ ഒതുക്കി തീർക്കുന്ന ശൈലിയായിരുന്നു. എന്നാൽ ഇന്ന് കാലം മാറി. സ്വന്തം പ്രസ്ഥാനം ചതിക്കുമ്പോൾ, നീതി നിഷേധിക്കുമ്പോൾ സോഷ്യൽ മീഡിയയിലൂടെ സത്യം വിളിച്ചുപറയാൻ അണികൾ തയ്യാറാകുന്നു. ആ സംരംഭകയ്ക്ക് മൂന്നോ നാലോ സഖാക്കൾ മാത്രം പിന്തുണ നൽകി എന്നത് ശ്രദ്ധേയമാണ്. ബാക്കിയുള്ളവർ എവിടെ പോയി? നേതാക്കളുടെ അഴിമതിക്കും അഹങ്കാരത്തിനും കൂട്ടുനിൽക്കാത്ത യഥാർത്ഥ സഖാക്കൾ ഇന്നും പാർട്ടിയിലുണ്ട്. അവരുടെ നിശബ്ദതയാണ് ഇപ്പോൾ പൊട്ടിത്തെറികളായി പുറത്തുവരുന്നത്.”
മുഖ്യമന്ത്രിക്കും തദ്ദേശ ഭരണ മന്ത്രിക്കും ഇമെയിൽ അയച്ചിട്ടും മറുപടി ലഭിച്ചില്ല എന്നത് ഗൗരവകരമായ കാര്യമാണ്. സാധാരണക്കാരുടെ പരാതികൾ പോലും വായിച്ചുനോക്കാൻ സമയമില്ലാത്തവരാണോ നമ്മുടെ ഭരണാധികാരികൾ? അതോ നേതാക്കളുടെ മുകളിൽ ആർക്കും നിയന്ത്രണമില്ലേ? സ്വന്തം പാർട്ടി മെമ്പർക്ക് പോലും നീതി ഉറപ്പാക്കാൻ കഴിയാത്ത ഒരു സംവിധാനം എങ്ങനെയാണ് പൊതുജനങ്ങൾക്ക് നീതി നൽകുക?”
ഭരണസിരാകേന്ദ്രങ്ങളിൽ ഉദ്യോഗസ്ഥർ രാജാക്കന്മാരാകുമ്പോൾ ജനപ്രതിനിധികൾ വെറും കാഴ്ചക്കാരാകുന്നു. ഒരു പഞ്ചായത്ത് സെക്രട്ടറി ഒരു സംരംഭകനെ ഒരു വർഷം മുഴുവൻ വട്ടം കറക്കുമ്പോൾ, ആ സെക്രട്ടറിയെ നിയന്ത്രിക്കാൻ പാർട്ടിക്കോ പഞ്ചായത്ത് പ്രസിഡന്റിനോ കഴിയുന്നില്ലെങ്കിൽ അത് ഭരണപരാജയമാണ് കാണിക്കുന്നത്. . അഴിമതിക്കും അഹങ്കാരത്തിനും കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന ‘മാഫിയാ’ ശൈലിയാണ് സിപിഎം താഴെത്തട്ടിൽ പയറ്റുന്നത്.”
ഇത് കേവലം കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ മാത്രം പ്രശ്നമല്ല. കേരളത്തിലുടനീളം ഇത്തരം ഒരുപാട് സംരംഭകർ ഉദ്യോഗസ്ഥരുടെയും പ്രാദേശിക നേതാക്കളുടെയും പീഡനങ്ങൾ അനുഭവിക്കുന്നുണ്ട്. അവർക്കെല്ലാം വേണ്ടിയാണ് ഈ ശബ്ദം.
അഴിമതിക്കെതിരെയും അഹങ്കാരത്തിനെതിരെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുമെന്ന് പറയുന്ന സിപിഎം നേതൃത്വത്തോട് ഒരു ചോദ്യം മാത്രം: നിങ്ങളുടെ അണികൾ തന്നെ തെരുവിൽ കരയുന്നത് നിങ്ങൾ കാണുന്നില്ലേ? അഹങ്കാരത്തിന്റെ ഈ കസേരകൾ ജനങ്ങൾ തട്ടി മാറ്റി കഴി
സിപിഎം ന്റെ മുഖംമൂടി അഴിയുന്നു; അണികളുടെ തുറന്നുപറച്ചിൽ.
