ദക്ഷിണ അറ്റ്ലാന്റിക് സമുദ്രത്തിലുള്ള എം വി ഹോണ്ടിയസ് ഡച്ച് ആഡംബര കപ്പലിലെ ഹാന്റ വൈറസ് ബാധയുടെ ആശങ്കയിൽ ലോകം. രണ്ട് ഇന്ത്യാക്കാരും കപ്പലിൽ ഉണ്ടെന്ന് എം വി ഹോണ്ടിയസ് അധികൃതർ സ്ഥിരീകരിച്ചു. ഇവരുടെ പേരുവിവങ്ങളും ആരോഗ്യസ്ഥിതിയും അടക്കമുള്ള വിശദാംശങ്ങൾ പുറത്ത് വിട്ടിട്ടില്ല. മൂന്ന് പേരാണ് ഇതുവരെ വൈറസ് ബാധിച്ച് മരിച്ചത്. 149 യാത്രക്കാരുമായി പശ്ചിമ ആഫ്രിക്കൻ തീരത്തുള്ള എംവി ഹോണ്ടിയസ് ഡച്ച് ആഡംബര കപ്പലിലാണ് വൈറസ് ബാധ സ്ഥീരീകരിച്ചത്. കപ്പലിലെ യാത്രക്കാരായ മൂന്ന് പേർക്ക് വൈറസ് ബാധ കാരണം ജീവൻ നഷ്ടമാകുകയും എട്ട് പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ലോകമെമ്പാടും രോഗത്തെക്കുറിച്ച് ആശങ്ക ഉയർന്നത്. എന്നാൽ കപ്പലിൽ പടർന്ന ഹാന്റ വൈറസ്, മാരക പകർച്ചവ്യാധിയാകാൻ സാധ്യതയില്ലെന്ന് യു എൻ ആരോഗ്യ സംഘടന വ്യക്തമാക്കി.
ലോകത്തിന് പുതിയ ആശങ്കയായി ഹാന്റ വൈറസ്, കൊവിഡിനെ പോലെ അതിവേഗം പടരില്ലെന്ന് യു എന്നും ലോകാരോഗ്യ സംഘടനയും
