എന്താണ് സത്യത്തിൽ ബംഗാളിൽ സംഭവിക്കുന്നത്? പതിറ്റാണ്ടുകളായി ഇന്ത്യൻ രാഷ്ട്രീയത്തിൽ സിംഹഗർജ്ജനം പോലെ മുഴങ്ങിക്കേട്ട മമതാ ബാനർജിയുടെ ആ ശബ്ദം ഇപ്പോൾ ഇടറുന്നത് എന്തുകൊണ്ടാണ്? ബംഗാൾ എന്നാൽ മമത, മമത എന്നാൽ ബംഗാൾ എന്ന് അഹങ്കരിച്ച ഒരു കാലമുണ്ടായിരുന്നു. പക്ഷേ, ആ ചീട്ടുകൊട്ടാരത്തിന് ഇന്ന് എന്താണ് സംഭവിച്ചത്? ഒരു ജനതയുടെ മൊത്തം പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട തൃണമൂൽ കോൺഗ്രസ് വെറും മാസങ്ങൾക്കുള്ളിൽ തകർന്നു വീഴുന്നത് നമ്മൾ കാണുകയാണ്. സ്വന്തം നിഴലിനെപ്പോലും സംശയിക്കേണ്ട അവസ്ഥയിലേക്ക് ഒരു മുഖ്യമന്ത്രി എങ്ങനെ എത്തി? കൂടെ നിന്നവർ ഓരോരുത്തരായി പടിയിറങ്ങുമ്പോഴും, പാർട്ടിക്കുള്ളിൽ പുകച്ചിൽ തുടങ്ങുമ്പോഴും ദീദി ഇത് തിരിച്ചറിയുന്നുണ്ടോ? അതോ അധികാരം നഷ്ട്ടപെട്ടതിന്റെ ലഹരിയിൽ ഇപ്പോഴും കണ്ണടച്ച് ഇരുട്ടാക്കുകയാണോ? 294 സീറ്റുകളിൽ 207 സീറ്റും നൽകി ബിജെപിയെ ജനം സ്വീകരിച്ചത് വെറുമൊരു ഭരണമാറ്റമാണോ, അതോ മമതയുടെ രാഷ്ട്രീയ അഹങ്കാരത്തിന് ഏറ്റ തിരിച്ചടി ആണോ ? നമുക്ക് ഇതിന്റെ ഓരോ വശങ്ങളും വിശദമായി പരിശോധിക്കാം.ഇന്ന് കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ട് സാക്ഷ്യം വഹിക്കുന്നത് ചരിത്രപരമായ ഒരു മാറ്റത്തിനാണ്. സുവേന്ദു അധികാരി ബിജെപിയുടെ ആദ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ, അത് മമതയുടെ നെഞ്ചിലേൽക്കുന്ന ഏറ്റവും വലിയ പ്രഹരമാണ്. പക്ഷേ, ഇതിനേക്കാൾ ഗൗരവമായത് തൃണമൂൽ കോൺഗ്രസിനുള്ളിൽ ഇപ്പോൾ നടക്കുന്ന നാടകങ്ങളാണ്. ഭരണം പോയതോടെ പാർട്ടിക്കാർക്ക് മമതയോടുള്ള പേടി പോയി എന്ന് പറയുന്നതാവും ശരി. ഒരു വശത്ത് മമത നിൽക്കുമ്പോൾ മറുവശത്ത് ഭരണം കയ്യാളാൻ ശ്രമിക്കുന്ന അനന്തരവൻ അഭിഷേക് ബാനർജി. ഈ കുടുംബപ്പോര് കാരണം മുതിർന്ന നേതാക്കൾക്ക് പോലും പാർട്ടിയിൽ ശ്വാസം മുട്ടുകയാണ്. രാജ് ചക്രവർത്തിയെപ്പോലുള്ള പ്രമുഖർ സജീവ രാഷ്ട്രീയം ഉപേക്ഷിച്ചത് വെറുതെയല്ല; മമതയുടെ ഏകാധിപത്യവും അനന്തരവന്റെ ഇടപെടലുകളും സഹിക്കവയ്യാതെയാണ്.
ഏറ്റവും രസകരമായ കാര്യം, ഇന്നലെ വരെ സുവേന്ദുവിനെ തെറിവിളിച്ചവർ ഇന്ന് മാപ്പ് ചോദിക്കാൻ ക്യൂ നിൽക്കുകയാണ് എന്നതാണ്. റിജു ദത്ത എന്ന നേതാവ് കൈകൂപ്പി സുവേന്ദുവിനോട് മാപ്പ് ചോദിക്കുമ്പോൾ അവിടെ തകരുന്നത് മമതയുടെ ഇമേജാണ്. താൻ പറഞ്ഞ നുണകളെല്ലാം പാർട്ടി എഴുതിത്തന്ന തിരക്കഥയായിരുന്നു എന്ന് അദ്ദേഹം വെളിപ്പെടുത്തുമ്പോൾ, തൃണമൂലിന്റെ രാഷ്ട്രീയം വെറും നുണപ്രചാരണമായിരുന്നു എന്ന് ലോകം തിരിച്ചറിയുകയാണ്. ഐ-പാക് പോലുള്ള ഏജൻസികളെ കോടികൾ കൊടുത്ത് വാടകയ്ക്കെടുത്ത്, ജനങ്ങളെ പറ്റിക്കാമെന്ന് കരുതിയ ദീദിക്ക് ജനം നൽകിയ എട്ടിന്റെ പണിയാണിത്.
മുൻ മന്ത്രിമാരായ രവീന്ദ്രനാഥ് ഘോഷും മനോജ് തിവാരിയുമൊക്കെ ഇപ്പോൾ പരസ്യമായി ദീദിക്കെതിരെ ആഞ്ഞടിക്കുകയാണ്. കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് അഭിഷേകാണെന്നും മമത വെറും നോക്കുകുത്തിയാണെന്നും ഇവർ വിളിച്ചു പറയുമ്പോൾ അവിടെ തകരുന്നത് ദീദിയുടെ ആത്മവിശ്വാസമാണ്. സ്വന്തം തട്ടകത്തിൽ പരാജയം ഏറ്റുവാങ്ങിയ മമതയ്ക്ക് ഇനി ഒരു തിരിച്ചുവരവ് അസാധ്യമാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ഓരോ കാര്യങ്ങളും സംഭവിക്കുന്നത്. , ബംഗാളിലെ ഈ പുതിയ മാറ്റം വെറുമൊരു സത്യപ്രതിജ്ഞയല്ല, മറിച്ച് മമതയുടെ രാഷ്ട്രീയ ഇല്ലാതാവുന്നതിന്റെ തുടക്കം തന്നെയാണ്.
ഒരു കാലത്ത് ബംഗാളിന്റെ വികാരമായിരുന്ന മമതയെ സ്വന്തം പാളയത്തിലുള്ളവർ തന്നെ ഇപ്പോൾ കൈവിടുന്നത് എന്തുകൊണ്ടാണെന്ന് നമുക്കൊന്ന് പരിശോധിക്കാം:
മമതയുടെ പതനത്തിന് പ്രധാന കാരണമായി രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത് അവരുടെ അനന്തരവൻ അഭിഷേക് ബാനർജിക്ക് പാർട്ടിയിൽ ലഭിച്ച അമിത പ്രാധാന്യമാണ്. മുതിർന്ന നേതാക്കളെപ്പോലും മറികടന്ന് അഭിഷേകിന് നൽകിയ അധികാരം പാർട്ടിക്കുള്ളിൽ വലിയ അസംതൃപ്തിക്ക് കാരണമായി. “കാര്യങ്ങൾ തീരുമാനിക്കുന്നത് അഭിഷേകാണെന്നും ദീദി വെറും നോക്കുകുത്തിയാണെന്നും” മുൻ മന്ത്രി രവീന്ദ്രനാഥ് ഘോഷിനെപ്പോലുള്ളവർ പരസ്യമായി പറയുന്നത് മമതയുടെ വ്യക്തിപ്രഭാവത്തിന് ഏറ്റ വലിയ പ്രഹരമാണ്.
“ഞാൻ പറയുന്നതാണ് നിയമം” എന്ന രീതിയിലുള്ള മമതയുടെ ശൈലിക്ക് ബംഗാളിലെ ജനങ്ങൾ നൽകിയ മറുപടിയാണ് ബിജെപിയുടെ ഈ വമ്പൻ വിജയം. 294-ൽ 207 സീറ്റുകൾ നേടി ബിജെപി അധികാരം പിടിച്ചെടുക്കുമ്പോൾ, അത് മമതയുടെ ഏകാധിപത്യത്തോടുള്ള ജനങ്ങളുടെ പ്രതിഷേധമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. സുവേന്ദു അധികാരിയെപ്പോലെ തനിക്കൊപ്പം നിന്നിരുന്ന കരുത്തരായ നേതാക്കളെ ശത്രുക്കളാക്കി മാറ്റിയത് മമതയ്ക്ക് സംഭവിച്ച വലിയ പിഴവാണ്.
ദീദിയെ കൈവിട്ട് തൃണമൂൽ
