ചലച്ചിത്ര നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ അന്തരിച്ചു

ലയാള സിനിമയിലെ പ്രമുഖ നടൻ സന്തോഷ് നായർ പത്തനംതിട്ട ഏനാത്തുണ്ടായ വാഹനാപകടത്തിൽ അന്തരിച്ചു. അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ വാനുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ സന്തോഷിനെയും ഭാര്യയെയും ഉടൻ തന്നെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. ഭാര്യ ചികിത്സയിൽ തുടരുകയാണ്. നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ‘മോഹിനിയാട്ടം’ ആണ്.

1982-ൽ ‘ഇതു ഞങ്ങളുടെ കഥ’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ സന്തോഷ് നായർ, എൺപതുകളിൽ മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു. ‘ഏപ്രിൽ 18’, ‘ഇവിടെ തുടങ്ങുന്നു’ തുടങ്ങിയ ചിത്രങ്ങളിലെ വില്ലൻ വേഷങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. ‘യുവജനോത്സവം’ സിനിമയിലെ നിസാർ, ‘ഇരുപതാം നൂറ്റാണ്ടി’ലെ ലോറൻസ് എന്നിവ അദ്ദേഹത്തിന്റെ കരിയറിലെ മികച്ച വേഷങ്ങളാണ്. വില്ലൻ വേഷങ്ങൾക്ക് പുറമെ ‘ചന്ദ്രോത്സവം’ പോലുള്ള ചിത്രങ്ങളിലെ സ്വഭാവ നടനായും ‘കമ്മത്ത് ആൻഡ് കമ്മത്ത്’ പോലുള്ള സിനിമകളിൽ കോമഡി വേഷങ്ങളിലും അദ്ദേഹം തിളങ്ങിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ അദ്ദേഹം വിദ്യാഭ്യാസ കാലത്ത് രാഷ്ട്രീയത്തിലും സജീവമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *