നാളികേര കർഷകർ പ്രതിസന്ധിയിൽ; എട്ടു മാസത്തിനിടെ തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില പകുതിയായി കുറഞ്ഞു

ഴിഞ്ഞ എട്ടു മാസത്തിനിടെ നാളികേരത്തിന്റെ വില പകുതിയോളം കുറഞ്ഞത് കർഷകരെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മുൻപ് കിലോയ്ക്ക് 85 രൂപ വരെ ലഭിച്ചിരുന്ന പച്ചത്തേങ്ങയ്ക്ക് നിലവിൽ 40 മുതൽ 45 രൂപ വരെ മാത്രമാണ് വിപണിയിൽ ലഭിക്കുന്നത്. ഉൽപാദനത്തിലെ വർധനവും ആഗോള സാഹചര്യങ്ങളുമാണ് ഈ വിലയിടിവിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. തേങ്ങയുടെ വില കുറഞ്ഞതോടെ കൊപ്രയുടെയും വെളിച്ചെണ്ണയുടെയും വിലയിലും വലിയ ഇടിവുണ്ടായിട്ടുണ്ട്. ഏകദേശം 550 രൂപ വരെ ഉയർന്ന വെളിച്ചെണ്ണ വില നിലവിൽ ബ്രാൻഡുകൾക്കനുസരിച്ച് 210 മുതൽ 260 രൂപ വരെയായി താഴ്ന്നു.

Leave a Reply

Your email address will not be published. Required fields are marked *