സാധാരണക്കാർക്ക് വീണ്ടും പ്രഹരം; ഡൽഹിയിൽ സിഎൻജി വില വീണ്ടും വർദ്ധിപ്പിച്ചു

 പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ ആഗോള ഊർജ്ജ വിപണിയെ ബാധിച്ചതോടെ രാജ്യതലസ്ഥാനത്ത് സിഎൻജി വില വീണ്ടും വർദ്ധിപ്പിച്ചു. കിലോയ്ക്ക് ഒരു രൂപയാണ് ഇപ്പോൾ കൂട്ടിയിരിക്കുന്നത്. ഇതോടെ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ മാത്രം സിഎൻജി വിലയിൽ രണ്ട് രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഡല്‍ഹിയില്‍ ഒരുകിലോഗ്രാം സിഎന്‍ജിയുടെ വില 76.59 ആയി. നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളില്‍ ഒരു കിലോ സിഎൻജിക്ക് 82.20 രൂപയായും വര്‍ദ്ധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *