സിംഹാസനങ്ങൾ എപ്പോഴും സ്ഥിരമാണെന്ന് കരുതുന്നവർക്ക് കാലം കരുതിവെക്കുന്ന ചില ഒന്നാന്തരം ‘ട്വിസ്റ്റുകളുണ്ട്’. അതിപ്പോൾ കൃത്യമായി നടക്കുന്നത് എകെജി സെന്ററിന്റെ ചുവരുകൾക്കുള്ളിലാണ്! ഒരു കാലത്ത് ഈ കേരളക്കരയിൽ ‘ഇരട്ടച്ചങ്കൻ’ എന്ന ഒരൊറ്റ പേര് കേട്ടാൽ, പാർട്ടിയിലെ വൻമരങ്ങൾ പോലും കൈയും കെട്ടി, ശ്വാസമടക്കി, അച്ചടക്കത്തോടെ ‘സിന്ദാബാദ്’ വിളിക്കുമായിരുന്നു. ക്യാപ്റ്റൻ ഒന്ന് കണ്ണുരുട്ടിയാൽ തിരുവനന്തപുരം തൊട്ട് കാസർകോട് വരെയുള്ള സഖാക്കൾക്ക് പനിപിടിക്കുന്ന ഒരു സുവർണ്ണകാലം! അങ്ങനെയുള്ള ക്യാപ്റ്റൻ പിണറായി വിജയനും, അദ്ദേഹത്തിന് പാർട്ടിയിൽ കാവൽ നിൽക്കാൻ അവതരിച്ച സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഇന്ന് സ്വന്തം അണികളുടെ മുന്നിൽ വിറക്കുകയാണ്. അതെ, വിചാരണയാണ് സുഹൃത്തുക്കളെ, ഒന്നാന്തരം കൂട്ടുവിചാരണ!
അങ്ങ് തെക്കേ അറ്റത്തെ തിരുവനന്തപുരം മുതൽ പാർട്ടിയുടെ ചുവപ്പ് കോട്ടയായ കണ്ണൂർ വരെയുള്ള ജില്ലാ യോഗങ്ങളിൽ ഇപ്പോൾ ഉയരുന്നത് ചോദ്യങ്ങളല്ല, കോട്ടകളുടെ അടിത്തറ തോണ്ടുന്ന മാസ്സ് ഡയലോഗുകളാണ്. പണ്ട് ‘ക്യാപ്റ്റൻ പറയുന്നതാണ് പാർട്ടി നയം’ എന്ന് പറഞ്ഞ് നടന്നിരുന്നവർ, ഇന്ന് കസേര ഒന്നിട്ട് നിവർന്നിരുന്ന് മുഖത്തുനോക്കി ചോദിക്കുന്നു—”നിങ്ങൾ രണ്ട് പേരും കൂടി ഈ പാർട്ടിയെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്?” എന്ന്. ചരിത്രത്തിലാദ്യമായി, ആരും തിരിഞ്ഞുനോക്കാനില്ലാത്ത അവസ്ഥയിലേക്ക് ഈ രണ്ട് നേതാക്കളും ഒറ്റപ്പെട്ടുപോകുന്ന, എകെജി സെന്ററിനെപ്പോലും പുകയ്ക്കുന്ന കൃത്യമായൊരു ആഭ്യന്തര വിപ്ലവത്തിനാണ് ഇപ്പോൾ കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്!
കാലം കാത്തുവെച്ച കാവ്യനീതി എന്നൊക്കെ കേട്ടിട്ടില്ലേ? ദാ, അതിപ്പോൾ എകെജി സെന്ററിന്റെ ഉമ്മറപ്പടിയിൽ വന്ന് നിന്ന് ചെണ്ടകൊട്ടി ചിരിക്കുകയാണ്. അങ്ങ് തെക്കേ അറ്റത്തെ തിരുവനന്തപുരം എകെജി സെന്റർ മുതൽ, ഇങ്ങ് പാർട്ടിയുടെ സ്വന്തം കണ്ണൂരിലെ ചുവപ്പ് കോട്ടകളിൽ വരെ ഇപ്പോൾ പുകയുന്നത് സാധാരണ പുകയല്ല; ഒന്നാന്തരം ആഭ്യന്തര വിപ്ലവത്തിന്റെ കരിമ്പുകയാണ്! ഒരു കാലത്ത് ഈ കേരളക്കരയിൽ ‘ഇരട്ടച്ചങ്കൻ’ എന്ന ഒരൊറ്റ പേരിന് മുന്നിൽ അണികളും അല്ലാത്തവരും ഒരേപോലെ അച്ചടക്കത്തോടെ കൈയും കെട്ടി, ശ്വാസമടക്കി നിന്നിരുന്ന ഒരു സുവർണ്ണകാലം ഉണ്ടായിരുന്നു. ക്യാപ്റ്റൻ ഒന്ന് കണ്ണുരുട്ടിയാൽ സംസ്ഥാന കമ്മിറ്റി തൊട്ട് ബ്രാഞ്ച് കമ്മിറ്റി വരെയുള്ള സഖാക്കൾക്ക് പനിപിടിക്കുന്ന കാലം! ആ ക്യാപ്റ്റനും, അദ്ദേഹത്തിന്റെ വലംകൈയായി പാർട്ടിയെ ആദർശത്തിന്റെ വഴിയിലൂടെ ‘നടത്താൻ’ ഇറങ്ങിയ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഇന്ന് സ്വന്തം പാർട്ടി യോഗങ്ങളിൽ ഇരിക്കപ്പുറതിയില്ലാതെ വിയർക്കുകയാണ്.
പണ്ട്, അതായത് പാർട്ടിയുടെ നയവ്യതിയാനങ്ങൾക്കും ചങ്ങാത്ത മുതലാളിത്തത്തിനുമെതിരെ വി.എസ്. അച്യൂതാനന്ദൻ എന്ന ഒറ്റയാൻ പട നയിച്ച ഒരു കാലമുണ്ടായിരുന്നു. അന്ന് വിഎസിനെ പിൻതുണച്ചവരെയൊക്കെ ‘അച്ചടക്കത്തിന്റെ വാളെടുത്ത്’ ഒറ്റ രാത്രികൊണ്ട് വെട്ടിനിരത്തി വിശുദ്ധന്മാരായവരാണ് ഈ പിണറായിയും കൂട്ടരും. അന്ന് വിഎസ് പോയതോടെ പാർട്ടിയിൽ ഇനി തങ്ങളെ ചോദ്യം ചെയ്യാൻ ആരുമില്ലെന്ന് കരുതി അഹങ്കരിച്ചവർക്ക് കാലം കരുതിവെച്ച തിരിച്ചടിയാണ് ഇപ്പോൾ നടക്കുന്നത്. ഇന്ന് വിഎസിനെപ്പോലെ മുന്നിൽ നിന്ന് നയിക്കാൻ ഒരു വൻമരം ഇല്ലായിരിക്കാം, പക്ഷേ അന്ന് വെട്ടിനിരത്തപ്പെട്ടവരും ഒതുക്കപ്പെട്ടവരുമായ ഒരുപിടി നേതാക്കൾ അണിയറയിൽ ഇരുന്ന് പണിതുടങ്ങിയിട്ടുണ്ട് എന്നതിന്റെ കൃത്യമായ തെളിവാണ് ഇപ്പോൾ പുറത്തുവരുന്നത്. ഒരൊറ്റ ജില്ലയിലല്ല, തിരുവനന്തപുരം മുതൽ കാസര്ഗോഡ് വരെയുള്ള എല്ലാ ജില്ലാ കമ്മിറ്റി യോഗങ്ങളിലും ഒരേ അച്ചിലിഠ് വാർത്തതുപോലെയുള്ള വിമർശനങ്ങളാണ് ഈ രണ്ടുപേർക്കെതിരെയും ഉയരുന്നത്. ഇതെങ്ങനെ സംഭവിച്ചു? ഇതിന് പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടെന്ന് പിണറായിയെ താങ്ങി നിർത്തുന്ന അവസാനത്തെ ചില വിശ്വസ്തർ ഭയത്തോടെ വിളിച്ചുപറയുന്നുണ്ട്. പണ്ട് മുഖ്യമന്ത്രി എന്ത് പരിഷ്കാരം കൊണ്ടുവന്നാലും, പാർട്ടിക്ക് എന്ത് വലിയ പരാജയം സംഭവിച്ചാലും ‘അതെയതേ ക്യാപ്റ്റൻ പറഞ്ഞതാണ് ശരി, ജനങ്ങൾക്കാണ് തെറ്റിയത്’ എന്ന് പറഞ്ഞ് ക്യാപ്റ്റന്റെ നിഴലായി നടന്നിരുന്ന അടിയുറച്ച പിണറായി ഭക്തന്മാരാണ് ഇപ്പോൾ ജില്ലാ യോഗങ്ങളിൽ കസേരയിട്ട് നിവർന്നിരുന്ന് മാസ്സ് ഡയലോഗ് അടിക്കുന്നത്! പരാജയം കനത്തതായപ്പോൾ, ജനങ്ങൾ തങ്ങളെ പടിയടച്ച് പിണ്ഡം വെച്ചു എന്ന് ബോധ്യമായപ്പോൾ, ഭരണം കയ്യിൽ നിന്ന് പോകുമെന്ന ഭീതി വന്നപ്പോൾ പണ്ടത്തെ ഭക്തന്മാർ ഒക്കെ പെട്ടെന്ന് വലിയ വിപ്ലവകാരികളായി മാറി നേതൃത്വത്തെ തള്ളിപ്പറയാൻ മത്സരിക്കുകയാണ്.
