തിരുവനന്തപുരം നഗരസഭയിൽ എൽ.ഡി.എഫ് – ബി.ജെ.പി കൗൺസിലർമാരുടെ വൻ കയ്യാങ്കളി;

തിരുവനന്തപുരം നഗരസഭയിൽ ഭരണ-പ്രതിപക്ഷ കൗൺസിലർമാർ തമ്മിൽ വൻ കയ്യാങ്കളിയും സംഘർഷവും. ആർ. സുഗതന്റെ രാജി ആവശ്യപ്പെട്ട് എൽ.ഡി.എഫ് കൗൺസിലർമാർ മേയറുടെ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധമാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള അടിപിടിയിൽ കലാശിച്ചത്. മേയറെ തടഞ്ഞുവെച്ച് എൽ.ഡി.എഫ് കൗൺസിലർമാർ സമരം നടത്തുന്നതിനിടയിൽ, മേയർക്ക് അഭിവാദ്യമർപ്പിച്ച് ബി.ജെ.പി കൗൺസിലർമാരും ഒത്തുകൂടിയതോടെയാണ് രംഗം വഷളായത്. ഇരുവിഭാഗവും തമ്മിലുണ്ടായ കടുത്ത കയ്യാങ്കളിയിൽ എൽ.ഡി.എഫ് വനിതാ കൗൺസിലർമാർക്കും മേയർ വി.വി. രാജേഷിനും ഉൾപ്പെടെ നിരവധി പേർക്ക് പരുക്കേറ്റു.

അതേസമയം നഗരസഭയിൽ ഉണ്ടായ അക്രമസംഭവങ്ങളെ കടുത്ത ഭാഷയിലാണ് മേയർ വി.വി. രാജേഷ് വിമർശിച്ചത്. ജനാധിപത്യപരമായ രീതിയിൽ സമരം ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ടെന്നും എന്നാൽ ഓഫീസിനുള്ളിൽ കയറി കയ്യാങ്കളിയും ആക്രമണവും നടത്തുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എൽ.ഡി.എഫ് കൗൺസിലർമാരുടെ ആക്രമണത്തിൽ തന്റെ കാലിന് പരുക്കേറ്റതായി പറഞ്ഞ മേയർ, തങ്ങളെ കാണാനെത്തിയ പൊതുജനങ്ങളെപ്പോലും സമരക്കാർ ഭീഷണിപ്പെടുത്തിയതായി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *