ഇൻഡോ-പസഫിക് മേഖലയിലെ ചൈനീസ് കടന്നുകയറ്റങ്ങൾക്കും പ്രാദേശിക സുരക്ഷാ വെല്ലുവിളികൾക്കും ശക്തമായ മറുപടിയുമായി ഇന്ത്യയുടെ നാലാമത്തെ ആണവ അന്തർവാഹിനി കമ്മീഷൻ ചെയ്യാനൊരുങ്ങുന്നു. തദ്ദേശീയമായി നിർമ്മിച്ച അത്യാധുനിക അരിഹന്ത് ക്ലാസ് ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനി ‘ഐ.എൻ.എസ് അരിസുദൻ’ എന്ന പേരിൽ ഇന്ത്യൻ നാവികസേനയുടെ ഭാഗമാകുമെന്നാണ് റിപ്പോർട്ടുകൾ. പ്രതിരോധരംഗത്ത് ഇന്ത്യയുടെ തന്ത്രപ്രധാനമായ ‘ന്യൂക്ലിയർ ട്രയാഡ്’ പൂർണ്ണ സജ്ജമാക്കുന്നതിൽ ഈ അന്തർവാഹിനിയുടെ വരവ് നിർണ്ണായകമാകും. പ്രതിരോധ വൃത്തങ്ങളിൽ ‘എസ്-4’ എന്ന രഹസ്യനാമത്തിൽ അറിയപ്പെടുന്ന ഈ യുദ്ധക്കപ്പൽ നിലവിൽ വിപുലമായ കടൽ പരീക്ഷണങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. 2027-ഓടെ ഇത് ഔദ്യോഗികമായി സേനയുടെ പടക്കപ്പലുകൾക്കൊപ്പം ചേരുമെന്നാണ് കരുതപ്പെടുന്നത്
ഐ.എൻ.എസ് അരിസുദൻ’ വരുന്നു,
