ഡാർക്ക് ചെറി ലുക്കിൽ ഐഫോൺ 18 പ്രോ; കാത്തിരിപ്പ് വെറുതെയാകില്ലെന്ന് ആപ്പിൾ!

ഫോൺ 18 പ്രോ സീരീസിലെ പുതിയ മാറ്റങ്ങളെക്കുറിച്ചും സവിശേഷതകളെക്കുറിച്ചും ടെക് ലോകത്ത് വലിയ ചർച്ചകളാണ് നടക്കുന്നത്. ഇത്തവണത്തെ ലോഞ്ച് തന്ത്രത്തിൽ ആപ്പിൾ വലിയ മാറ്റങ്ങളാണ് വരുത്തുന്നത്. ഈ വർഷം ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് എന്നീ മോഡലുകൾ മാത്രമായിരിക്കും പുറത്തിറങ്ങുക. സാധാരണ ഐഫോൺ 18 മോഡലിന്റെ ലോഞ്ച് 2027-ലേക്ക് മാറ്റാനാണ് കമ്പനിയുടെ തീരുമാനം.

ഫോണിന്റെ രൂപകല്പനയിൽ വലിയ മാറ്റങ്ങളൊന്നും ആപ്പിൾ വരുത്തുന്നില്ല. കഴിഞ്ഞ മോഡലുകളിലെ അതേ ക്യാമറ പ്ലാറ്റോ ശൈലി തന്നെയായിരിക്കും തുടരുക. എങ്കിലും പുതിയ നിറങ്ങളുടെ പരീക്ഷണം ആപ്പിൾ നടത്തുന്നുണ്ട്. ഡാർക്ക് ചെറി, ലൈറ്റ് ബ്ലൂ, സിൽവർ, ഡാർക്ക് ഗ്രേ എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാകും. ഇതിൽ ഡാർക്ക് ചെറി കളറായിരിക്കും ഏറ്റവും വലിയ ആകർഷണം.

Leave a Reply

Your email address will not be published. Required fields are marked *