ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇന്ന് നമ്മൾ കാണുന്നത് എന്താണ്? ഒരു വശത്ത് വ്യക്തമായ കാഴ്ചപ്പാടും ശക്തമായ നേതൃത്വവുമായി രാജ്യം ഭരിക്കുന്ന നരേന്ദ്ര മോദിയും ബിജെപിയും. മറുഭാഗത്തോ? പരസ്പരം ചെളിവാരിയെറിയാനും ഈഗോ കാണിക്കാനും മാത്രം അറിയാവുന്ന, തങ്ങളുടെ സ്വന്തം രാഷ്ട്രീയ നിലനിൽപ്പിനായി നെട്ടോട്ടമോടുന്ന ഒരു കൂട്ടം പ്രാദേശിക നേതാക്കളും അവരുടെ ‘ഇന്ത്യ’ എന്ന പേരിട്ട സഖ്യവും! എന്തൊക്കെയായിരുന്നു ബഹളം? മോദിയെ താഴെയിറക്കും, ബിജെപിയെ ഒതുക്കും എന്നൊക്കെ പറഞ്ഞ് വലിയ കൊട്ടിഘോഷങ്ങളോടെയാണ് ഈ സഖ്യം രൂപീകരിച്ചത്. എന്നാൽ ഇന്ന് ഈ സഖ്യത്തിന്റെ അവസ്ഥ എന്താണ്? സ്വന്തം തട്ടകങ്ങളിൽ പരാജയപ്പെട്ട് തുന്നംപാടിയ നേതാക്കളുടെ ഒരു വെറും ‘ഗെറ്റ് ടുഗെദർ’ മാത്രമായി ഈ സഖ്യം മാറിയിരിക്കുന്നു എന്നതാണ് ഇന്നത്തെ യാഥാർത്ഥ്യം.
നമുക്ക് വിഷത്തിലേക്ക് കടകം
ഈ സഖ്യത്തിന്റെ കഥ തുടങ്ങിയത് എവിടെ നിന്നാണെന്ന് നമുക്കൊന്ന് നോക്കാം. പശ്ചിമ ബംഗാളിൽ ബിജെപിയുടെ വളർച്ച കണ്ട് ഭയന്ന്, അവരെ എങ്ങനെയെങ്കിലും ഒതുക്കാൻ വേണ്ടി മമതാ ബാനർജി മുൻകൈ എടുത്ത് വിളിച്ചുകൂട്ടിയതാണ് ഈ യോഗം. ഡൽഹിയിൽ വന്ന് ഇരുന്ന് വലിയ ചർച്ചകളൊക്കെ നടത്തി, ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ അവർ കരുതി രാജ്യം മുഴുവൻ തങ്ങളുടെ കൂടെപ്പോരുമെന്ന്. എന്നാൽ യോഗം കഴിഞ്ഞിറങ്ങിയ ഉടൻ തന്നെ തുടങ്ങിയത് എന്താണ്? പരസ്പരം കാലു വാരലും തമ്മിൽ തല്ലും! കോൺഗ്രസിന് നാല് സംസ്ഥാനങ്ങളിൽ ഭരണമുണ്ടെന്നത് ശരിയാണ്, പക്ഷേ തുടർച്ചയായി മൂന്ന് ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ രാജ്യത്തെ ജനങ്ങൾ തൂത്തെറിഞ്ഞ പാർട്ടിയാണ് അവരെന്ന കാര്യം ഇവർ മറന്നുപോയി. തോറ്റമ്പിയ ഒരു പാർട്ടിയെ മുൻനിർത്തി ബിജെപിയെ നേരിടാനിറങ്ങിയ പ്രതിപക്ഷത്തിന്റെ ബുദ്ധി ശരിക്കും സമ്മതിക്കണം.
ഈ സഖ്യത്തിലിരിക്കുന്ന ബാക്കി നേതാക്കളുടെ അവസ്ഥ നോക്കൂ. ബിഹാറിൽ ഭരണം നഷ്ടപ്പെട്ട് രാഷ്ട്രീയ അസ്ഥിരത നേരിടുന്ന തേജസ്വി യാദവ്, മഹാരാഷ്ട്രയിൽ സ്വന്തം പാർട്ടിയും ചിഹ്നവും വരെ നഷ്ടപ്പെട്ട് അണികളെപ്പോലും പിടിച്ചുനിർത്താൻ കഴിയാതെ പോയ ശരദ് പവാറും ഉദ്ധവ് താക്കറെയും, ഉത്തർപ്രദേശിൽ വട്ടപ്പൂജ്യമായി മാറിയ അഖിലേഷ് യാദവ്. സ്വന്തം സംസ്ഥാനങ്ങളിൽ ജനങ്ങൾ തിരസ്കരിച്ച ഈ പ്രാദേശിക നേതാക്കളെല്ലാം കൂടി ദൽഹിയിൽ ഒത്തുകൂടിയാൽ മോദി പേടിക്കുമെന്നാണ് ഇവരുടെ വിചാരം! എന്തൊരു കോമഡിയാണിത്? ഇതിലും വലിയ തമാശ മറ്റൊന്നാണ്. ഈ സഖ്യത്തിലെ രണ്ട് ശക്തരായ പ്രാദേശിക നേതാക്കളായ അരവിന്ദ് കെജ്രിവാളും എം കെ സ്റ്റാലിനും ഇപ്പോൾ എവിടെയാണ്? അവർക്ക് കോൺഗ്രസിന്റെ അഹങ്കാരവും ഈഗോയും കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. സഖ്യത്തിന്റെ ഉള്ളിലിരുന്ന് തന്നെ അവർ കോൺഗ്രസിൽ നിന്ന് കൃത്യമായ അകലം പാലിക്കുകയാണ്. കാരണം, കോൺഗ്രസിന്റെ കൂടെപ്പോയാൽ തങ്ങളുടെ ഉള്ള ഇമേജ് കൂടി പോകുമെന്ന് ഇവർക്ക് നന്നായി അറിയാം.
വ്യത്യസ്ത നിറത്തിലും ചിന്താഗതിയിലുമുള്ള പാർട്ടികളെ ഒന്നിപ്പിക്കുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഇവർ വാദിക്കുമ്പോഴും, ഉള്ളിന്റെയുള്ളിൽ ഇവർക്ക് ആർക്കെങ്കിലും പരസ്പരം വിശ്വാസമുണ്ടോ? ഒരിക്കലുമില്ല! ഈ സഖ്യത്തിൽ ആരാണ് വഞ്ചകൻ, ആരാണ് വിശ്വസ്തൻ എന്ന് പോലും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയാണ്. മമത ബാനർജി ഡൽഹിയിൽ മീറ്റിംഗിന് പോയപ്പോൾ ബംഗാളിൽ സ്വന്തം പാർട്ടിയിൽ എന്താണ് സംഭവിച്ചത്? തൃണമൂൽ കോൺഗ്രസ് പാളയത്തിൽ വലിയ അസംതൃപ്തിയാണ് പുകയുന്നത്. കാലം മാറുന്നത് വളരെ പെട്ടെന്നാണ്. പണ്ട് ബിജെപിയിൽ നിന്ന് വന്ന് മമതയുടെ കാലുപിടിച്ച് സീറ്റ് വാങ്ങിയ കീർത്തി ആസാദിനെപ്പോലുള്ളവർ ഇന്ന് മറ്റുള്ളവരെ രാജ്യദ്രോഹികൾ എന്ന് വിളിക്കുന്നു. പാർലമെന്റിൽ ചോദ്യം ചോദിക്കാൻ വേണ്ടി പണം വാങ്ങിയെന്ന ആരോപണത്തിൽ പെട്ട് നാണംകെട്ട മഹുവ മൊയ്ത്രയെപ്പോലുള്ളവരാണ് ഇന്ന് പ്രതിപക്ഷത്തിന്റെ മുഖമായി നടക്കുന്നത്. . ഇങ്ങനെയുള്ള അഴിമതിക്കാരുടെയും ഈഗോ നിറഞ്ഞവരുടെയും കൂട്ടായ്മയാണോ രാജ്യത്തെ നയിക്കാൻ പോകുന്നത്?
ഇവിടെയാണ് നരേന്ദ്ര മോദി എന്ന നേതാവ് വേറിട്ടുനിൽക്കുന്നത്. ഈ നേതാക്കളെല്ലാം കൂടി പരസ്പരം തല്ലുകൂടുമ്പോൾ, മോദിയും ബിജെപിയും രാജ്യത്തിന്റെ വികസന കാര്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയത് മുതൽ ലോകത്തിന് മുന്നിൽ ഇന്ത്യയെ സാമ്പത്തിക ശക്തിയായി ഉയർത്തിയത് മുതൽ ദരിദ്ര കോടിക്കൾക്ക് ക്ഷേമപദ്ധതികൾ എത്തിക്കുന്നത് വരെ മോദി സർക്കാർ ചെയ്ത കാര്യങ്ങൾ ജനങ്ങൾ കാണുന്നുണ്ട്. ബിജെപിക്ക് വ്യക്തമായ ഒരു നേതാവുണ്ട്, ഒരു നയമുണ്ട്, കൃത്യമായ കാഴ്ചപ്പാടുണ്ട്. എന്നാൽ ഇന്ത്യ സഖ്യത്തിന് എന്താണുള്ളത്? അവർക്ക് രാജ്യത്തെ മുന്നോട്ട് നയിക്കാൻ ഒരു പ്രധാനമന്ത്രി സ്ഥാനാർത്ഥി പോലുമില്ല! രാഹുൽ ഗാന്ധിയെ നേതാവാക്കാൻ മമതയ്ക്ക് സമ്മതമല്ല, മമതയെ നേതാവാക്കാൻ കെജ്രിവാളിന് സമ്മതമല്ല, ശരദ് പവാറിന് സ്വന്തം കാര്യത്തിൽ മാത്രമേ താല്പര്യമുള്ളൂ. ഇങ്ങനെയുള്ള ഒരു ജനവിരുദ്ധ, ഈഗോ സഖ്യത്തെ ഭാരതത്തിലെ ജനങ്ങൾ കൈവിടുക തന്നെ ചെയ്യും.
ചുരുക്കത്തിൽ, ബിജെപിയെ തകർക്കാൻ വേണ്ടി ഉണ്ടാക്കിയ ‘ഇന്ത്യ’ സഖ്യം ഇപ്പോൾ വെറുമൊരു നോക്കുകുത്തി മാത്രമാണ്. നേതാക്കളുടെ ഈഗോയും അധികാരമോഹവും കാരണം ഈ സഖ്യം ജനങ്ങൾക്ക് മുന്നിൽ പൂർണ്ണമായും ദുർബലമായിക്കഴിഞ്ഞു. തോറ്റവരുടെ ഈ കൂട്ടായ്മയ്ക്ക് മുന്നിൽ, രാജ്യത്തെ ജനങ്ങളുടെ പിന്തുണയോടെ നരേന്ദ്ര മോദിയും ബിജെപിയും വീണ്ടും കരുത്തോടെ മുന്നോട്ട് പോവുക തന്നെ ചെയ്യും.
ദാ… ഇവിടെയാണ് ഈ നാടകത്തിന്റെ ഏറ്റവും വലിയ ക്ലൈമാക്സ് ഒളിഞ്ഞിരിക്കുന്നത്! ഡൽഹിയിൽ വന്ന് ബിജെപിയെ താഴെയിറക്കാൻ തന്ത്രം മെനയുന്ന മമത ബാനർജിയുടെ യഥാർത്ഥ അവസ്ഥ എന്താണ്? സ്വന്തം തട്ടകമായ പശ്ചിമ ബംഗാളിൽ കാലടിയിലെ മണ്ണ് ഒലിച്ചുപോയ അവസ്ഥയിലാണ് അവർ ഇപ്പോൾ ഉള്ളത്. പുറത്ത് വലിയ വീരവാദം പറയുമെങ്കിലും, മമതയുടെ സ്വന്തം തൃണമൂൽ കോൺഗ്രസ് ഇന്ന് നിയമസഭയിലും പാർലമെന്റിലും ദയനീയമായി പിളർന്നിരിക്കുകയാണ്!
ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാൻ വേണ്ടിയാണ് ഈ സഖ്യം ഉണ്ടാക്കിയത് എന്ന് പറയുന്നവർ, യഥാർത്ഥത്തിൽ സ്വന്തം പാർട്ടിയെയും സ്വന്തം കസേരയെയും രക്ഷിക്കാൻ വേണ്ടിയുള്ള അവസാനത്തെ അടവാണ് ഈ ഡൽഹി മീറ്റിംഗിലൂടെ പയറ്റുന്നത്. സ്വന്തം പാർട്ടിയിലെ എം.പിമാരും എം.എൽ.എമാരും കൂട്ടത്തോടെ കൈവിട്ടു പോകുമ്പോൾ, പാർട്ടിയെ എങ്ങനെയും പിടിച്ചുനിർത്താൻ മറ്റുള്ളവരുടെ സഹായം തേടേണ്ട ഗതികേടിലാണ് ഇന്ന് മമതാ ബാനർജി. ഈ ഒരു തകർച്ചയിൽ നിന്ന് ജനശ്രദ്ധ തിരിക്കാനും, അണികളുടെ മുന്നിൽ താൻ വലിയൊരു ദേശീയ നേതാവാണെന്ന് കാണിക്കാനും വേണ്ടിയാണ് മമത ഇപ്പോൾ ഡൽഹിയിൽ വന്ന് ഇങ്ങനെയൊരു ‘ഇന്ത്യ’ സഖ്യ നാടകം കളിക്കുന്നത്.
ഇതാണ് നമ്മൾ തിരിച്ചറിയേണ്ടത്. സ്വന്തം പാർട്ടിയെ പോലും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയാത്ത, സ്വന്തം നേതാക്കളുടെ വിശ്വാസം പോലും പിടിച്ചുപറ്റാൻ കഴിയാത്ത ഒരു നേതാവാണ് രാജ്യത്തെ രക്ഷിക്കാൻ വേണ്ടി മുന്നണി ഉണ്ടാക്കാൻ നടക്കുന്നത്! ഒരു വശത്ത് സ്വന്തം പാർട്ടി പിളർന്ന് തരിപ്പണമാകുന്നു, മറുപശത്ത് ആ തകർച്ച മറച്ചുവെക്കാൻ വേണ്ടി വലിയ സഖ്യത്തിന്റെ യോഗം വിളിച്ചുകൂട്ടുന്നു. എന്തൊരു രാഷ്ട്രീയ കാപട്യമാണിത്?
ഇങ്ങനെയുള്ള തകർന്ന പാർട്ടികളും പരാജയപ്പെട്ട നേതാക്കളും ചേർന്നുണ്ടാക്കുന്ന ഈ നാടകക്കൂട്ടായ്മയ്ക്ക് മുന്നിലാണോ ഇന്ത്യയിലെ ജനങ്ങൾ വീഴാൻ പോകുന്നത്?
ഇനി നമുക്ക് ഇതിലെ പ്രധാന കഥാപാത്രങ്ങളായ രാഹുൽ ഗാന്ധിയെയും മമത ബാനർജിയെയും എം.കെ. സ്റ്റാലിനെയുമൊക്കെ ഒന്ന് എടുത്തു നോക്കാം. ബിജെപിയെ എങ്ങനെയെങ്കിലും ഭരണത്തിൽ നിന്ന് പുറത്തുചാടിക്കാൻ ഇവർ നടത്തുന്ന നെട്ടോട്ടവും അഭ്യാസങ്ങളും കണ്ടാൽ ശരിക്കും ചിരി വരും! രാപ്പകലില്ലാതെ കഷ്ടപ്പെടുന്നുണ്ട് പാവങ്ങൾ. പക്ഷേ എന്ത് ചെയ്യാൻ? ബിജെപിയെ പുറത്താക്കാൻ നോക്കുന്നതിന് മുൻപ് ഇവരുടെ ഉള്ളിലെ ഈഗോയുടെ കനലൊന്ന് അണയ്ക്കണ്ടേ? അതില്ലാതെ എന്ത് ചെയ്യാൻ ഇറങ്ങിയാലും ഇതുപോലെ കോമഡിയായി അവസാനിക്കും.
ആദ്യം നമ്മുടെ രാഹുൽ ഗാന്ധിയുടെ കാര്യം തന്നെയെടുക്കാം. കന്യാകുമാരി മുതൽ കാശ്മീർ വരെ നടന്നു, വടക്ക് നിന്ന് കിഴക്കോട്ട് യാത്ര ചെയ്തു, താടിയും മുടിയും നീട്ടി വലിയൊരു നേതാവാകാൻ നോക്കി! ബിജെപിയെയും മോദിയെയും താഴെയിറക്കാൻ രാഹുൽ ഗാന്ധി ചെയ്യാത്ത പരീക്ഷണങ്ങളില്ല. എന്നിട്ട് ഇപ്പോൾ എന്തായി? സ്വന്തം പാർട്ടിക്ക് തുടർച്ചയായി മൂന്ന് ലോക്സഭാ തിരഞ്ഞെടുപ്പുകളിലാണ് രാജ്യത്തെ ജനങ്ങൾ വട്ടപ്പൂജ്യം കൊടുത്തത്. എന്നിട്ടും അഹങ്കാരത്തിന് യാതൊരു കുറവുമില്ല. താൻ തന്നെയാണ് ഈ സഖ്യത്തിന്റെ രാജാവ്, താൻ പറയുന്നിടത്ത് എല്ലാവരും ഒപ്പിടണം എന്ന മട്ടിലാണ് രാഹുലിന്റെ പോക്ക്.
