പിണറായിക്ക് കുട പിടിച്ച് വി ഡി

കേരളത്തിൽ ഭരണം മാറിയെന്ന് കരുതി ആരെങ്കിലും ഇവിടെ എന്തെങ്കിലും മാറ്റം പ്രതീക്ഷിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് തെറ്റി! വോട്ട് ചെയ്ത് ജനം മാറ്റം വരുത്തി, ഭരിക്കുന്ന മുന്നണി മാറി, മന്ത്രിമാർ മാറി, മുഖ്യമന്ത്രി മാറി, അങ്ങനെ എല്ലാം മാറി മറിഞ്ഞു എന്ന് നമ്മൾ വിചാരിച്ചു. പക്ഷേ, കേരളത്തിലെ ജയിലുകളും ആഭ്യന്തര വകുപ്പും ഇപ്പോഴും നിയന്ത്രിക്കുന്നത് പഴയ ആ ‘സിപിഎം സിൻഡിക്കേറ്റ്’ തന്നെയാണ് എന്ന് പറയേണ്ടി വരുന്നതിൽ ഒട്ടും അതിശയോക്തിയില്ല. ജനങ്ങളെ വിഡ്ഢികളാക്കിക്കൊണ്ട് ഇവിടെ ഇപ്പോഴും നടക്കുന്നത് പഴയ പിണറായി ഭരണത്തിന്റെ തുടർച്ച തന്നെയാണ്.
അതിനൊരു പച്ചയായ തെളിവാണ് ഇപ്പോൾ പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് പുറത്തുവരുന്ന ഞെട്ടിക്കുന്ന ഈ വാർത്തകൾ! പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ബേക്കറി ജംഗ്ഷനിലെ വീടിന് മുന്നിൽ വെച്ച്, രാജ്യം ഭരിക്കുന്ന കേന്ദ്ര ഏജൻസിയായ. ഇ.ഡി ഉദ്യോഗസ്ഥരെ വളഞ്ഞിട്ട് ആക്രമിച്ച കേസ് നമ്മളാരും മറന്നിട്ടില്ല. രാജ്യത്തിന്റെ നിയമ വ്യവസ്ഥയെയും ഭരണഘടനാ സ്ഥാപനങ്ങളെയും പരസ്യമായി വെല്ലുവിളിച്ചുകൊണ്ട്, ഗുണ്ടാപ്പടയെപ്പോലെ മാരകായുധങ്ങളുമായി വന്ന് ഇ.ഡി ഉദ്യോഗസ്ഥരെ തല്ലിച്ചതച്ച 26 സഖാക്കൾ ഇപ്പോൾ ജയിലിലാണ്. ഇത്രയും ഗുരുതരമായ, വധശ്രമം അടക്കമുള്ള വകുപ്പുകൾ ചാർത്തിയ പ്രതികൾക്ക് ജയിലിനുള്ളിൽ കിട്ടുന്ന ആതിഥ്യം എന്താണെന്ന് അറിഞ്ഞാൽ നിങ്ങളും മൂക്കത്ത് വിരൽ വെച്ചുപോകും! ജയിൽ ചട്ടങ്ങളെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട്, സ്വന്തം പാർട്ടി സഖാക്കൾക്ക് സുഖവാസത്തിനുള്ള വിവിഐപി സൗകര്യമാണ് ജയിലിനുള്ളിൽ ചില ഉദ്യോഗസ്ഥർ ഒരുക്കിയിരിക്കുന്നത്. ഇതിന്റെ പിന്നിലെ കള്ളക്കളികളും അണിയറ രഹസ്യങ്ങളും വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്! എന്താണ് യഥാർത്ഥത്തിൽ അവിടെ സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം…

പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, പൂജപ്പുര ജില്ലാ ജയിലിൽ കഴിയുന്ന ഈ ക്രിമിനലുകൾക്ക് ജയിൽ ഉദ്യോഗസ്ഥർ വഴിവിട്ട സൗകര്യങ്ങളാണ് ചെയ്തു കൊടുക്കുന്നത്. സഖാക്കൾ എന്ന പരിഗണനയിലാണ് ഈ പ്രത്യേക ശുശ്രൂഷ! നിയമപ്രകാരം ആഴ്ചയിൽ രണ്ട് തവണ മാത്രമാണ് റിമാൻഡ് പ്രതികൾക്ക് അടുത്ത ബന്ധുക്കളെപ്പോലും കാണാൻ അനുമതിയുള്ളത്. എന്നാൽ ഇവിടെ പൂജപ്പുര ജയിലിൽ ഉദ്യോഗസ്ഥർക്ക് അതൊന്നും ബാധകമല്ല. ദിവസേന സന്ദർശകരുടെ മേളമാണ്. ഈ ചട്ടലംഘനം ആരും കണ്ടുപിടിക്കാതിരിക്കാൻ സന്ദർശക രജിസ്റ്ററിൽ വിവരങ്ങൾ പോലും കൃത്യമായി രേഖപ്പെടുത്തുന്നില്ല.
അതിലും വലിയ കോമഡി എന്തെന്നാൽ, വധശ്രമക്കേസിലെ പ്രതികളെയും ഈ ഇരുപത്തിയാറോളം പ്രതികളെയും ജയിലിലെ ഒരു വലിയ സെല്ലിൽ ഒന്നിച്ചാണ് പാർപ്പിച്ചിരിക്കുന്നത്. ഒന്നിച്ച് ഇരുന്ന് ഗൂഢാലോചന നടത്താനും അടുത്ത തന്ത്രങ്ങൾ മെനയാനും ജയിൽ അധികൃതർ തന്നെ വഴിവിട്ട സൗകര്യം ചെയ്തു കൊടുക്കുന്നു. റിമാൻഡ് പ്രതികളെ മുഴുവൻ സമയവും ലോക്കപ്പിൽ സൂക്ഷിക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ സഖാക്കൾക്ക് എപ്പോൾ വേണമെങ്കിലും പുറത്തിറങ്ങി നടക്കാം, കാറ്റുകൊള്ളാം, സുഖിക്കാം! അവർക്ക് ആവശ്യമായ മറ്റ് വിഭവങ്ങളും സാധന സാമഗ്രികളും എത്തിച്ചു കൊടുക്കാൻ ജീവനക്കാരിൽ ചിലർ തന്നെ നേരിട്ട് ക്വട്ടേഷൻ എടുത്തിരിക്കുകയാണ്.
ഇവിടെയാണ് നിലവിലെ യുഡിഎഫ് സർക്കാരിന്റെയും വി.ഡി. സതീശന്റെയും പരാജയവും കഴിവുകേടും ജനങ്ങൾ ചോദ്യം ചെയ്യുന്നത്! … നിങ്ങൾ ഭരണം ഏറ്റെടുത്തിട്ട് എത്ര നാളായില്ലെ ? എന്നിട്ടും ജയിൽ വകുപ്പിലോ ആഭ്യന്തര വകുപ്പിലോ ഒരു ചെറിയ അഴിച്ചുപണി പോലും നടത്താൻ നിങ്ങൾക്ക് കഴിഞ്ഞിട്ടില്ല. പിണറായി വിജയന്റെ ഭരണകാലത്ത് പാർട്ടി നോക്കി തിരുകിക്കയറ്റിയ ഇടത് അനുഭാവമുള്ള ഉദ്യോഗസ്ഥർ തന്നെയാണ് ഇപ്പോഴും ജയിൽ ഭരിക്കുന്നത്. അവർ ഇപ്പോഴും ശമ്പളം വാങ്ങുന്നത് സതീശന്റെ സർക്കാരിൽ നിന്നാണെങ്കിലും കൂറ് കാണിക്കുന്നത് പിണറായി വിജയനോടാണ്. സഖാക്കൾക്ക് വേണ്ടി ചട്ടങ്ങൾ വഴിമാറുമ്പോൾ, ഇത് കണ്ട് കണ്ണടച്ചിരിക്കുന്ന യുഡിഎഫ് സർക്കാർ തികഞ്ഞ പരാജയമാണെന്ന് പറയാതിരിക്കാൻ കഴിയില്ല. ഭരണം മാറിയിട്ടും പോലീസിനെയും ജയിലിനെയും സ്വന്തം നിയന്ത്രണത്തിലാക്കാൻ കഴിയാത്ത ഈ ആഭ്യന്തര വകുപ്പ് എന്തിനാണ്? പ്രതിപക്ഷത്തിരുന്നപ്പോൾ നിയമസഭയിൽ മാസ് ഡയലോഗ് അടിച്ചിരുന്ന വി.ഡി. സതീശൻ, ഇപ്പോൾ സ്വന്തം മൂക്കിന് താഴെ ജയിൽ ജീവനക്കാർ സഖാക്കൾക്ക് ഇങ്ങനെ ഒരു പണി ചെയ്യുമ്പോൾ എവിടെ ഒളിച്ചിരിക്കുകയാണ്? ഭരണം കിട്ടിയിട്ടും പഴയ പിണറായി പോലീസ് തന്നെയാണ് ഇപ്പോഴും കാര്യങ്ങൾ തീരുമാനിക്കുന്നത് എന്നത് ഈ സർക്കാരിന് വലിയൊരു നാണക്കേടാണ്. ജനം മാറ്റി പ്രതിഷ്ഠിച്ചിട്ടും മാറാത്ത ഈ അടിമക്കണ്ണുകളെ നിലയ്ക്കു നിർത്താൻ ഈ സർക്കാരിന് നാണമില്ലേ എന്നാണ് ചോദ്യം.

എന്നാൽ ഈ കേസിൽ സഖാക്കളുടെ തനിനിറം പുറത്തുകൊണ്ടുവന്നത് പോലീസോ ഈ സർക്കാരോ അല്ല, മറിച്ച് നിയമത്തിന്റെ കരുത്ത് കാണിച്ച നമ്മുടെ കോടതിയും കേന്ദ്ര ഏജൻസിയായ ഇ.ഡിയുമാണ്. ഈ ആക്രമണം പെട്ടെന്നുണ്ടായ പ്രകോപനമല്ലെന്നും, കൃത്യമായ പ്ലാനിങ്ങോടെ ഇഷ്ടികയും മാരകായുധങ്ങളുമായി വന്ന് ഇ.ഡി സംഘത്തെ വകവരുത്താൻ നോക്കിയ രാഷ്ട്രീയ ആക്രമണമാണെന്നും കോടതി തന്നെ നിരീക്ഷിച്ചു കഴിഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങൾക്ക് നേരെയുള്ള വെല്ലുവിളിയാണിതെന്നാണ് കോടതി പറഞ്ഞത്. ഇതൊരു നിസ്സാര കേസല്ലെന്ന് മനസ്സിലാക്കി കോടതി കർശന നിലപാട് എടുത്തതുകൊണ്ട് മാത്രമാണ് ഈ 26 പ്രതികൾക്കും ഇതുവരെ ജാമ്യം കിട്ടാത്തത്. അല്ലെങ്കിൽ ഈ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഇവർ എപ്പോഴേ പുറത്തിറങ്ങി വിലസുപ്പൊടി നടത്തുമായിരുന്നു.
ഇപ്പോൾ കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയമിച്ചിട്ടുണ്ട്. അഞ്ച് ഇൻസ്പെക്ടർമാരും ഏഴ് എസ്.ഐമാരും ഉൾപ്പെടെ 30 പോലീസ് ഉദ്യോഗസ്ഥർ കേസ് അന്വേഷിക്കുന്നു. പ്രതികളുടെ മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ആക്രമണത്തിന് ആഹ്വാനം നൽകിയ നേതാക്കൾ ആരാണ്, ഈ ആസൂത്രിത ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച വമ്പൻ സ്രാവുകൾ ആരാണ് എന്നൊക്കെ ഇനിയെങ്കിലും പുറത്തുവരണം.

ഇവിടെയാണ് മുൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ തനിനിറം നമ്മൾ കാണേണ്ടത്. .. നിങ്ങൾ ഭരണത്തിലിരുന്നപ്പോൾ മാത്രമല്ല, പ്രതിപക്ഷത്തിരിക്കുമ്പോഴും നിങ്ങളുടെ ആളുകൾക്ക് എന്തും ചെയ്യാനുള്ള ലൈസൻസ് ഉണ്ടെന്നാണോ വിചാരം? നിങ്ങളുടെ വീട്ടുപടിക്കൽ വെച്ചാണ് കേന്ദ്ര ഏജൻസിയെ നിങ്ങളുടെ ഗുണ്ടാപ്പട ആക്രമിച്ചത്. എന്നിട്ട് ഇപ്പോഴും അവരെ സംരക്ഷിക്കാൻ ജയിലിനുള്ളിൽ നിങ്ങളുടെ ആളുകളെ കയറ്റി കളിപ്പിക്കുകയാണോ? താൻ വളർത്തിയ ഗുണ്ടകൾ ജയിലിൽ കിടന്ന് കഷ്ടപ്പെടരുത് എന്ന ശാഠ്യം പിണറായി വിജയനുണ്ടാകും. കാരണം, അവർ വായ തുറന്നാൽ പല വമ്പൻ സ്രാവുകളുടെയും പേര് പുറത്തുവരും! വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി ഈ അക്രമത്തിന് ആഹ്വാനം ചെയ്ത നേതാക്കൾ ആരൊക്കെയാണെന്ന് ഡിജിറ്റൽ തെളിവുകൾ പുറത്തുവരുമ്പോൾ അറിയാം. തന്റെ പാർട്ടിയിലെ ക്രിമിനലുകളെ വെള്ളപൂശാനും അവർക്ക് ജയിലിൽ സുഖവാസ സൌകര്യമൊരുക്കാനും പിണറായി വിജയൻ ഇപ്പോഴും തിരശ്ശീലയ്ക്ക് പിന്നിൽ ഇരുന്ന് കരുക്കൾ നീക്കുന്നു എന്നത് പകൽപോലെ വ്യക്തമാണ്. അധികാരം പോയിട്ടും തന്റെ സ്വാധീനവലയം ഉപയോഗിച്ച് നിയമത്തെ അട്ടിമറിക്കാൻ നോക്കുന്ന പിണറായി വിജയന്റെ ഈ രാഷ്ട്രീയ ശൈലി ജനാധിപത്യത്തിന് തന്നെ ശാപമാണ്.
ഇവിടെയാണ് നമ്മൾ ഗൗരവമായി ചിന്തിക്കേണ്ട മറ്റൊരു കാര്യമുള്ളത്. ഈ രീതിയിൽ ജയിലിനുള്ളിൽ കിടക്കുന്ന ക്രിമിനലുകൾക്ക് വിഐപി പരിഗണന കൊടുക്കാൻ ഇവിടുത്തെ ജയിൽ ജീവനക്കാർക്ക് എവിടുന്നാണ് ഇത്രയും ധൈര്യം കിട്ടുന്നത്? ഭരണം മാറിയിട്ടും തങ്ങളെ തൊടാൻ ഈ യുഡിഎഫ് സർക്കാരിന് ശേഷിയില്ലെന്ന കട്ട ഉറപ്പുള്ളതുകൊണ്ടല്ലേ ഇത്? . എന്നാൽ ഇന്ന് ഭരണം മാറിയിട്ടും അതേ ഉദ്യോഗസ്ഥർ പൂജപ്പുര ജയിലിലിരുന്ന് പഴയ കളി തന്നെ തുടരുമ്പോൾ, നാണം കെടുന്നത് ഈ നാട് ഭരിക്കുന്ന വി.ഡി. സതീശനും അദ്ദേഹത്തിന്റെ പോലീസുമാണ്.
മിസ്റ്റർ വി.ഡി. സതീശൻ, ജനങ്ങൾ ചോദിക്കുന്നു… പ്രതിപക്ഷ നേതാവായ പിണറായി വിജയന് ഇപ്പോഴും കേരളാ പോലീസിലും ജയിൽ വകുപ്പിലും ഇത്രയും സ്വാധീനമുണ്ടെങ്കിൽ പിന്നെന്തിനാണ് ജനങ്ങൾ വോട്ട് ചെയ്ത് നിങ്ങളെ അധികാരത്തിലേറ്റിയത്? ഭരണം നിയന്ത്രിക്കാൻ കഴിയില്ലെങ്കിൽ ആ ആഭ്യന്തര മന്ത്രിയുടെ കസേര അങ്ങ് ഒഴിഞ്ഞു കൊടുക്കുന്നതല്ലേ സാർ ഇതിലും ഭേദം?
പിണറായി വിജയന്റെ വീട്ടുപടിക്കൽ വെച്ച് കേന്ദ്ര ഏജൻസിയെ തല്ലിയോടിക്കാൻ നോക്കിയ ഈ ഗുണ്ടാസംഘത്തിന് വേണ്ടി ഇപ്പോൾ പാർട്ടി വക്കീലന്മാരുടെ വൻപട തന്നെയാണ് കോടതിയിൽ ഇറങ്ങിയിരിക്കുന്നത്. കോടികൾ ഫീസ് വാങ്ങുന്ന വക്കീലന്മാരെ വെച്ച് ഈ ഇരുപത്തിയാറ് ക്രിമിനലുകളെയും പുറത്തിറക്കാൻ പിണറായി വിജയൻ നടത്തുന്ന നെട്ടോട്ടം കാണുമ്പോൾ തന്നെ മനസ്സിലാക്കാം,

Leave a Reply

Your email address will not be published. Required fields are marked *