പാകിസ്ഥാന്റെ കള്ളം പൊളിഞ്ഞു

ചില ആളുകളുണ്ട്, സ്വപ്ന ലോകത്ത് ജീവിക്കുന്നവർ. സ്വന്തം രാജ്യത്ത് തകർന്നു തരിപ്പാണം ആയ്യി ഇരുന്നാലും ഇന്ത്യ തകരുമോ എന്ന് നോക്കി നടക്കുന്നവര് പറഞ്ഞു വരുന്നത് നമ്മുടെ അതിർത്തിക്കപ്പുറത്തിരിക്കുന്ന ആ പാകിസ്ഥാൻ എന്ന രാജ്യത്തെക്കുറിച്ചാണ്. കുറച്ചുകാലമായി നമ്മുടെ അതിർത്തിക്കപ്പുറത്ത് നിന്നും, പിന്നെ ഇവിടെയുള്ള ചില രാഷ്ട്രീയ മേലാളന്മാരുടെ നാക്കുകളിൽ നിന്നും ഒരു വലിയ തള്ള് നമ്മൾ കേൾക്കുന്നുണ്ടായിരുന്നു. ഇന്ത്യയുടെ അഭിമാനമായ, ഇന്ത്യൻ വ്യോമസേനയുടെ നെടുംതൂണായ റഫാൽ യുദ്ധവിമാനങ്ങൾ തകർത്തു കളഞ്ഞു എന്നായിരുന്നു ആ വലിയ തള്ള്! ഒരെണ്ണമല്ല, രണ്ടെണ്ണമല്ല, ഒന്നിലധികം റഫാൽ വിമാനങ്ങൾ ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാൻ വെടിവെച്ചിട്ടു എന്നായിരുന്നു ഇവരുടെയൊക്കെ അവകാശവാദം. പാകിസ്ഥാൻ അത് പറഞ്ഞ് നടന്നു എന്ന് മാത്രമല്ല, ലോകത്തിന്റെ മുൻപിൽ വലിയ വീരവാദം മുഴക്കുകയും ചെയ്തു. ആ തള്ളലുകൾ അതേപടി ഏറ്റുപിടിച്ച് സ്വന്തം രാജ്യത്തിന്റെ സൈന്യത്തെ അവിശ്വസിക്കാൻ ഇവിടെയുള്ള ചില രാഷ്ട്രീയ നേതാക്കളും മത്സരിക്കുന്നുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ, ആ കള്ളക്കഥകളുടെയെല്ലാം നെഞ്ചിലേക്ക് ആഞ്ഞടിച്ചുകൊണ്ട് ഒരു ഔദ്യോഗിക രേഖ പുറത്തുവന്നിരിക്കുകയാണ്. പാകിസ്ഥാന്റെയും അവർക്ക് കുടപിടിച്ച രാഷ്ട്രീയക്കാരുടെയും കരണത്തേറ്റ കനത്ത പ്രഹരമായി, ഇരുട്ടടിയായി ആ സത്യം പുറത്തുവരുമ്പോൾ തളർന്നുപോയത് രാജ്യവിരുദ്ധ ചിന്താഗതിക്കാരാണ്.
അല്ലെങ്കിലും കള്ളത്തിന് ഏറിയാൽ എത്ര നാളത്തെ ആയുസ്സുണ്ടാകും? ആയുധപ്പുരയിൽ വെടിമരുന്നില്ലെങ്കിലും നാവിലെ വെടിമരുന്ന് കൊണ്ട് യുദ്ധം ജയിക്കാൻ നോക്കുന്ന പാകിസ്ഥാന് ഇന്ത്യൻ വ്യോമസേന കൊടുത്ത ആ പണി എന്താണെന്ന് നമുക്ക് വളരെ വ്യക്തമായി, വിശദമായി തന്നെ ഈ വീഡിയോയിലൂടെ പരിശോധിക്കാം.

സുഹൃത്തുക്കളേ, കഥയുടെ തുടക്കം നമ്മൾ കൃത്യമായി മനസ്സിലാക്കണം. ഓപ്പറേഷൻ സിന്ദൂർ നടന്ന ആ സമയത്ത്, ഇന്ത്യയുടെ ഭാഗത്തുനിന്ന് അതിശക്തമായ തിരിച്ചടിയാണ് അതിർത്തിയിൽ ഉണ്ടായത്. ഇന്ത്യൻ വ്യോമസേന തങ്ങളുടെ ഏറ്റവും മാരകമായ ആയുധമായ ഫ്രഞ്ച് നിർമ്മിത റഫാൽ വിമാനങ്ങളെ രംഗത്തിറക്കിയപ്പോൾ തന്നെ പാകിസ്ഥാന്റെ നെഞ്ചിടിപ്പ് കൂടിയതാണ്. റഫാലിന്റെ കരുത്തിന് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന് മനസ്സിലായ പാകിസ്ഥാൻ, ലോകത്തിന് മുന്നിൽ നാണംകെടാതിരിക്കാൻ വേണ്ടി പിന്നീട് ഇറക്കിയതാണ് ഈ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടു എന്ന നട്ടാൽ മുളയ്ക്കാത്ത കള്ളക്കഥ. വെറുതെ പറയുക മാത്രമല്ല, അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വരെ ഈ വാദങ്ങളെ പിന്തുണയ്ക്കുന്നു എന്ന രീതിയിലുള്ള വലിയ വാർത്താ പ്രചാരണങ്ങളാണ് പാകിസ്ഥാൻ മാധ്യമങ്ങളും അവിടുത്തെ ഭരണാധികാരികളും ചേർന്ന് നടത്തിയത്.
ഇന്ത്യയിൽ ഇരുന്നുകൊണ്ട് തന്നെ സ്വന്തം രാജ്യത്തിന്റെ സൈന്യത്തെ അപമാനിക്കാൻ അവസരം കാത്തുനിന്ന ചില രാഷ്ട്രീയ നേതാക്കൾക്ക് ഇതൊരു വലിയ വടിയായി മാറി. അവർ ഈ വാർത്തകൾ ഏറ്റുപിടിച്ചു. “എവിടെ റഫാൽ? റഫാൽ വിമാനങ്ങൾ നഷ്ടപ്പെട്ടത് സർക്കാർ ഒളിച്ചുവെക്കുകയാണോ?” എന്നൊക്കെ ചോദിച്ച് അവർ മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് തുള്ളി. ഇന്ത്യയുടെ പ്രതിരോധ മേഖലയെയും സൈന്യത്തിന്റെ ആത്മവിശ്വാസത്തെയും തകർക്കാൻ പാക് മാധ്യമങ്ങൾക്കൊപ്പം ഇവിടെയുള്ള ചിലരും അണിനിരന്നു എന്നതാണ് ഏറ്റവും വലിയ സങ്കടകരമായ കാര്യം. എന്നാൽ, ഈ കോലാഹലങ്ങൾക്കെല്ലാം ഒടുവിൽ, സത്യം അതിന്റെ പൂർണ്ണരൂപത്തിൽ പുറത്തുവന്നിരിക്കുകയാണ്. ഇന്ത്യയുടെ പ്രമുഖ മാധ്യമമായ ഇന്ത്യാ ടുഡേയാണ് ആ നിർണ്ണായക രേഖകൾ പുറത്തുവിട്ടത്. ഇന്ത്യൻ വ്യോമസേനയുടെ ഔദ്യോഗികമായ ഒരു അറ്റകുറ്റപ്പണി രേഖയാണ് ഇപ്പോൾ പരസ്യമായിരിക്കുന്നത്. അതോടെ പാകിസ്ഥാന്റെ സകല തള്ളലുകളും തകർന്നടിയുകയായിരുന്നു.

ഇനി എന്താണ് ആ രേഖ എന്ന് നമുക്ക് നോക്കാം. ഇന്ത്യൻ വ്യോമസേന ഫ്രഞ്ച് കമ്പനിയായ സഫ്രാനോട് (Safran) ഒരു അടിയന്തര ആവശ്യം ഉന്നയിച്ചിരിക്കുകയാണ്. അതായത്, ഇന്ത്യൻ വ്യോമസേനയുടെ കൈവശമുള്ള റഫാൽ വിമാനങ്ങൾക്ക് അഞ്ച് മാസത്തെ ‘ബ്രിഡ്ജ് പിന്തുണ’ അഥവാ ഇടക്കാല അറ്റകുറ്റപ്പണികളും സാങ്കേതിക സഹായവും വേണമെന്നാണ് വ്യോമസേന ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂൺ മാസത്തിലാണ് വ്യോമസേന ഈ ഔദ്യോഗിക ആവശ്യം ഫ്രഞ്ച് കമ്പനിക്ക് മുന്നിൽ വെച്ചത്.
ഇവിടെയാണ് പാകിസ്ഥാന്റെയും ഇവിടെയുള്ള ചില നേതാക്കളുടെയും കളി പൊളിഞ്ഞത്. വ്യോമസേന ആവശ്യപ്പെട്ടിരിക്കുന്നത് എത്ര വിമാനങ്ങളുടെ അറ്റകുറ്റപ്പണിക്കാണെന്ന് അറിയാമോ? കൃത്യം 36 വിമാനങ്ങൾക്ക്! അതെ, 2016 സെപ്റ്റംബറിൽ ഇന്ത്യ ഫ്രാൻസുമായി ഒപ്പുവെച്ച കരാർ പ്രകാരം ഇന്ത്യൻ വ്യോമസേനയ്ക്ക് ലഭിച്ച ആകെ റഫാൽ വിമാനങ്ങളുടെ എണ്ണം 36 ആണ്. ആ 36 വിമാനങ്ങൾക്കും ഒന്നിച്ച്, സാധാരണ രീതിയിലുള്ള അറ്റകുറ്റപ്പണികളും സാങ്കേതിക പിന്തുണയും വേണമെന്നാണ് ഇന്ത്യൻ വ്യോമസേന ഔദ്യോഗികമായി ആവശ്യപ്പെട്ടിരിക്കുന്നത്.
സാധാരണ ബുദ്ധിയുള്ള ആർക്കും മനസ്സിലാക്കാവുന്ന ഒരു കാര്യമുണ്ട്. ഇന്ത്യയുടെ കൈവശമുള്ള 36 റഫാൽ വിമാനങ്ങളും സുരക്ഷിതമായി, ഒരു കേടുപാടുമില്ലാതെ ഇന്ത്യൻ വ്യോമസേനയുടെ ഹാംഗറുകളിൽ ഇരിപ്പുണ്ട് എന്ന് തന്നെയല്ലേ ഇതിന്റെ അർത്ഥം? വിമാനങ്ങൾ പാകിസ്ഥാൻ വെടിവെച്ചിട്ടെങ്കിൽ, പിന്നെ ഇല്ലാത്ത വിമാനങ്ങൾക്കാണോ ഇന്ത്യൻ വ്യോമസേന അറ്റകുറ്റപ്പണി നടത്താൻ ഫ്രഞ്ച് കമ്പനിയെ സമീപിക്കുന്നത്? ഈ ഒറ്റ ഔദ്യോഗിക രേഖ പുറത്തുവന്നതോടെ പാകിസ്ഥാൻ ഇത്രയും കാലം കെട്ടിപ്പൊക്കിയ നുണകളുടെ കൊട്ടാരമാണ് തകർന്നടിഞ്ഞത്. അവരുടെ വാദങ്ങൾ വെറും കോമഡിയായി മാറി എന്ന് വേണം പറയാൻ.

ഈ വാർത്ത പുറത്തുവന്നതോടെ ഏറ്റവും വലിയ നാണക്കേടിലായിരിക്കുന്നത് പാകിസ്ഥാൻ തന്നെയാണ്. സ്വന്തം രാജ്യത്തെ ജനങ്ങൾക്ക് തിന്നാൻ ഗോതമ്പുപൊടി കൊടുക്കാൻ കാശില്ലെങ്കിലും, ഇന്ത്യയെക്കുറിച്ച് കള്ളം പ്രചരിപ്പിക്കാൻ അവിടുത്തെ ഭരണാധികാരികൾക്ക് വലിയ ഉത്സാഹമാണ്. ഇന്ത്യയുടെ റഫാൽ വീഴ്ത്തി എന്ന് പറഞ്ഞ് അവിടുത്തെ ജനങ്ങളെ പറ്റിച്ച് കയ്യടി വാങ്ങാമെന്ന് വിചാരിച്ച പാക് സൈന്യത്തിന്റെ മുഖത്തേറ്റ വലിയൊരു അടടിയാണിത്.
അതിനേക്കാൾ കഷ്ടം ഇവിടെയുള്ള ചില രാഷ്ട്രീയക്കാരുടെ അവസ്ഥയാണ്. രാജ്യത്തിന്റെ സൈന്യത്തെ വിശ്വസിക്കാതെ, അതിർത്തിക്കപ്പുറത്ത് നിന്നും വരുന്ന വ്യാജ വാർത്തകൾക്ക് പിന്നാലെ പോയവർക്ക് ഇപ്പോൾ മുഖം നോക്കി സംസാരിക്കാൻ പറ്റാത്ത അവസ്ഥയായി. ഇന്ത്യൻ വ്യോമസേനയുടെ കരുത്തിനെ ചോദ്യം ചെയ്തവർ, റഫാൽ ഇടപാടിൽ അഴിമതി ആരോപിച്ച് നടന്നവർ, ഇപ്പോൾ ഈ ഔദ്യോഗിക രേഖകൾക്ക് മുന്നിൽ മിണ്ടാട്ടമില്ലാതെ ഇരിക്കുകയാണ്. റഫാൽ വിമാനങ്ങൾ ഇന്ത്യയുടെ ആകാശത്ത് പൂർണ്ണ സജ്ജമായി പറക്കാൻ തയ്യാറായി നിൽക്കുന്നു എന്ന് കേൾക്കുമ്പോൾ ഇവർക്കൊക്കെ എന്തുകൊണ്ടാണ് ഇത്ര വിഷമം എന്ന് സാധാരണക്കാരായ ജനങ്ങൾ ചിന്തിക്കേണ്ടിയിരിക്കുന്നു. സ്വന്തം രാജ്യത്തിന്റെ പ്രതിരോധം ശക്തമാകുന്നത് കാണുമ്പോൾ നെഞ്ചിടിയുന്നത് ഇന്ത്യയിലെ ജനങ്ങൾക്കല്ല, മറിച്ച് രാജ്യത്തിന്റെ വളർച്ച ഇഷ്ടപ്പെടാത്തവർക്കാണ്.

Leave a Reply

Your email address will not be published. Required fields are marked *