ഇടുക്കിയിൽ ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു!

ടുക്കി ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞ് ഇടവിട്ട് പെയ്യുന്നുണ്ടെങ്കിലും പ്രധാന അണക്കെട്ടുകളിലേക്ക് ശക്തമായ നീരൊഴുക്ക് തുടരുകയാണ്. ഇതിന്റെ ഭാഗമായി കല്ലാർകുട്ടി, കല്ലാർ, പാംബ്ല, മലങ്കര എന്നീ നാല് ഡാമുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ട്. ഇടുക്കി അണക്കെട്ടിൽ ഒറ്റദിവസം കൊണ്ട് ഒൻപത് അടി വെള്ളം വർധിച്ച് ജലനിരപ്പ് 2339.62 അടിയായി ഉയർന്നു. അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 116.7 അടിയാണ്.

കനത്ത കാറ്റിലും മഴയിലും ജില്ലയിൽ 14 വീടുകൾ തകരുകയും, 7 ക്യാമ്പുകളിലായി 101 പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിട്ടുണ്ട്. മലയോര മേഖലകളിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ ജില്ലാ ഭരണകൂടം അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സുരക്ഷ മുൻനിർത്തി വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന വിലക്കും രാത്രികാല യാത്രാ നിരോധനവും തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *