‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ തമിഴ്നാട്ടിൽ റിലീസിനൊരുങ്ങുന്നു

മിഴ്നാട്ടിൽ വലിയ ആരാധകവൃന്ദമുള്ള യുവതാരം മമിത ബൈജുവും നിവിൻ പോളിയും ഒന്നിച്ച പുതിയ ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ തമിഴ് പതിപ്പ് റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ തമിഴ് വെർഷൻ സെപ്റ്റംബർ 4-ന് തിയേറ്ററുകളിലെത്തുമെന്ന് നിർമ്മാതാക്കളായ ഭാവന സ്റ്റുഡിയോസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ‘പ്രേമം’, ‘നേരം’ എന്നീ ചിത്രങ്ങളിലൂടെ നിവിൻ പോളിക്കും, അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളിലൂടെ മമിതയ്ക്കും തമിഴ് പ്രേക്ഷകർക്കിടയിൽ ലഭിച്ച മികച്ച സ്വീകാര്യത സിനിമയ്ക്ക് വലിയ ബോക്സ് ഓഫീസ് വിജയം സമ്മാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രേക്ഷക പ്രതികരണവും കളക്ഷനും സ്വന്തമാക്കിക്കൊണ്ട് മുന്നേറുന്ന ചിത്രമാണ് ഇത്. സൂപ്പർ ഹിറ്റ് ചിത്രമായ ‘പ്രേമലു’വിനു ശേഷം ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ആറാമത്തെ ചിത്രമാണിത്. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത് ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ്. നിവിൻ പോളിക്കൊപ്പം ഭാവന സ്റ്റുഡിയോസ് ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട് തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്. വിഷ്ണു വിജയ് സംഗീത സംവിധാനവും അജ്‌മൽ സാബു ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്ന ചിത്രം ചാലക്കുടി, പൊള്ളാച്ചി, ഗോവ, ഹൈദരാബാദ്, കുട്ടിക്കാനം തുടങ്ങിയ വിവിധ ലൊക്കേഷനുകളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. തമിഴ് ബോക്സ് ഓഫീസിൽ പുതിയ തരംഗം സൃഷ്ടിക്കാൻ ഒരുങ്ങുന്ന ചിത്രത്തിന്റെ റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *